Credit of videos goes to original uploaders, with thanks

Saturday, May 18, 2013

എന്റെ മനസ്സ് സ്നേഹത്തിനായി ദാഹിക്കുന്നു..... Mere Naina Saawan



ഗുഷൻ നന്ദയുടെ നോവലിനെ ആസ്പദമാക്കി നന്ദ തന്നെ തിരക്കഥയെഴുതി ശക്തി സാമന്ത  സംവിധാനം ചെയ്ത ചിത്രമാണ് മെഹബൂബ.  മുഷിർആലം, മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 1976ൽ പുറത്തുവന്നു. സംഭാഷണങ്ങൾ അക്തർ റൊമാനി തയ്യാറാക്കിയിരിക്കുന്നു.   രാജേഷ് ഖന്ന, ഹേമ മാലിനി, പ്രേം ചോപ്ര, അസ്രാണി, ആശാ സച്ദേവ്, മദൻ പുരി, യോഗിത ബാലി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

കഥാസാരം

        ഗായകനായ സൂരജ് (രാജേഷ് ഖന്ന) ഒരിക്കൻ ഒരു  പേമാരിയുള്ള സമയത്ത് ഒരു ഒറ്റപ്പെട്ട പഴയ റെസ്റ്റ്‌ഹൗസിൽ എത്തിപ്പെടുന്നു.  താൻ ഇതേ സ്ഥലത്ത് മുൻപ് വന്നിട്ടുള്ളതായി അദ്ദേഹത്തിന് തോന്നി.  അദ്ദേഹത്തിന്, തന്റെ ജീവിതം മുൻ ജന്മങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നതായി അനുഭവപ്പെട്ടു, അവിടെ രത്ന (ഹേമ മാലിനി) എന്ന സ്ത്രീയുടെ സമീപം എത്തുന്നു.  അദ്ദേഹം തന്റെ പൂർവ്വജന്മത്തെ കാര്യങ്ങൾ ഓർത്തെടുക്കുന്നു.  അന്ന് അദ്ദേഹം ഒരു ചക്രവർത്തിയുടെ സഭയിൽ പ്രകാശ് എന്ന പേരിൽ പ്രധാന ഗായകനായിരുന്നു.  കൊട്ടാരത്തിലെ സുന്ദരിയായ പരിചാരിക രത്നയുമായി പ്രണയത്തിലാകുന്നു.  കൊട്ടാരത്തിന്റെ നീരസം പിടിച്ചു പറ്റിയ ഈ പ്രണയബന്ധം ഉന്നതർ ഇടപെട്ട് വേർപെടുത്തുന്നു.

        റെസ്റ്റ്‌ഹൗസിൽ സൂരജ് രത്നയുടെ ചിത്രം കാണുന്നു.  താമസിയാതെ നാടോടികളുടെ കൂട്ടത്തിലുള്ള ഝുമ്രിയെ(ഹേമ മാലിനി) അദ്ദേഹം കണ്ടുമുട്ടുന്നു.   ഝുംരിക്ക് രത്നയുമായുള്ള സാദൃശ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തു.  ഝുംരിയും തന്റെ   പൂർവ്വജന്മം ഓർത്തെടുക്കുന്നു.  ഈ ജന്മത്തിലെങ്കിലും ഒന്നാകാനുള്ള  അവരുടെ ആഗ്രഹത്തിന് ഇവിടെയും  തടസ്സങ്ങൾ ഉണ്ടാകുന്നു.  സൂരജിനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന റീത്ത മൽഹോത്രയും (ആശ സച്ദേവ)   ഝുംരിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന, നാടോടികളുടെ തലവന്റെ മകനായ അപ്പ (പേം ചോപ്ര)യും അവരുടെ പ്രണയത്തിന്  ഭീഷണിയായി.  അപ്പ, റെസ്റ്റ്‌ഹൗസിൽ നിന്നും രത്നയുടെ ചിത്രം തട്ടിക്കൊണ്ട് പോകുന്നു.  തുടർന്ന് നാടോടികളെയാകെ സൂരജിനെതിരെ തിരിച്ചുവിടുന്നു. തുടർന്ന്.



        ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ആനന്ദ് ബക്ഷിയാണ്.  രാഹുൽ ദേവ് ബർമ്മൻ (ആർ.ഡി.ബർമ്മൻ) സംഗീതം നൽകിയ ഗാനങ്ങൾ മന്നാഡെ, കിഷോർ കുമാർ, ലത മങ്കേഷ്കർ എന്നിവർ പാടിയിരിക്കുന്നു.  ആറ് ഗാനങ്ങളുള്ള ഈ ചിത്രത്തിലെ ഏറ്റവും ജനപ്രിയവും സംഗീതസാന്ദ്രവുമായ ‘മേരേ നൈനാ സാവൻ,,’ എന്ന ഗാനം പരിഭാഷപ്പെടുത്താൻ  ശ്രമിക്കട്ടേ.  ഇതേ ഗാനം കിഷോർ കുമാറും ലതാ മങ്കേഷറും പ്രത്യേകം പ്രത്യേകം  പാടിയുട്ടുണ്ട്.  കിഷോർ കുമാർ പാടിയത് കേൾക്കാം.
 വാൽക്കഷണം:

        ഈ ഗാനം ലതാ മങ്കേഷറെ ഉദ്ദേശിച്ചാണ് ആദ്യം തയ്യാറാക്കിയത്.  എന്നാൽ  തനിക്കും ഈ ഗാനം പാടണമെന്ന കിഷോർ കുമാറിന്റെ നിർബന്ധത്തിന് സംഗീതസംവിധായകൻ വഴങ്ങുകയായിരുന്നു.  എന്നാൽ, ആദ്യം ലത പാടട്ടേ എന്നിട്ടാകാം താനെന്ന കിഷോറിന്റെ നിർബന്ധത്തിനും ബർമ്മന് വഴങ്ങേണ്ടി വന്നു. ശിവരജ്ഞിനി രാഗത്തിലുള്ള ഈ ഗാനം വളരെ പ്രയാസപ്പെട്ട് ലത പാടിയത് കേട്ട് പഠിച്ചാണത്രേ കിഷോർ പാടിയത്.  പിന്നിടുള്ള ചരിത്രം, ലത പാടിയതിനെക്കാൾ ജനപ്രിമായത് കിഷോർ പാടിയത് തന്നെയാണ്.  ശരിക്കും ഈ ഗാനം കിഷോർ കുമാർ പാടിയതാണെന്നേ പൊതുവായി പറയൂ.

Mere Naina | Muziboo



Mere nainaa saavan bhaadon
phir bhi meraa man pyaasaa

എന്റെ കണ്ണുകൾ നിറഞ്ഞു കവിയുമ്പോഴും

എന്റെ മനം (സ്നേഹത്തിനായി) ദാഹിക്കുന്നു

ai dil deewaane, khel hai kyaa jaane
dard bharaa ye, geet kahaan se
in honthon pe aaye, door kahin le jaaye
bhool gayaa kyaa, bhool ke bhi hai
mujhko yaad zaraa saa,

phir bhi mea man pyaasa
ഈ ഉന്മാദമനസ്സിനറിയില്ലല്ലോ ഇതെന്തു കളിയാണെന്ന്..
ദുഃഖം നിറഞ്ഞ ഈ ഗാനം എന്റെ ചുണ്ടുകളിലൂറുമ്പോൾ
ഞാനറിയാതെന്നെ അത് ഇവിടെനിന്ന് ദൂരേയ്ക്ക് നയിക്കുന്നു
എല്ലാം മറന്നാലും ഞാൻ ചിലതെല്ലാമോർക്കുന്നു.
എന്റെ മനം (സ്നേഹത്തിനായി) ദാഹിക്കുന്നു
baat puraani hai, ek kahaani hai
ab sochoon tumhen, yaad nahin hai
ab sochoon nahin bhoole, wo saawan ke jhoole
rut aaye rut jaaye dekar
jhoothaa ek dilaasaa,
phir bhi mera man pyaasa
പഴയൊരു കഥ, പഴയൊരു കാര്യം..
ഞാൻ നിന്നെ ഓർമ്മിക്കാൻ ശ്രമിക്കുന്നു
എനിക്കാ വസന്തം മറക്കാൻ കഴിയുന്നില്ല
ഋതുക്കൾ വരും മനസ്സിലൊരു നൊമ്പരം ബാക്കിയാക്കി കടന്നു പോകും.
എന്റെ മനം (സ്നേഹത്തിനായി) ദാഹിക്കുന്നു
barson beet gaye, hamko mile bichhde
bijuri bankar, gagan pe chamki
beete samay ki rekhaa, main ne tum ko dekhaa
man sang aankh-michauli khele
aashaa aur niraashaa,
phir bhi mera man pyaasa
നാം പിരിഞ്ഞിട്ടൊരുപാട് കാലമായി..
വാനിലെ മിന്നൽക്കൊടിയിൽ, കാലത്തെ ഞാൻ കാണുന്നു.
നിന്നെ  ഞാനാമിന്നൽക്കൊടിയിൽ കാണുന്നു.
ആശയും നിരാശയും എന്റെ ജീവിതത്തിൽ ഒളിച്ചുകളിക്കുന്നു
എന്റെ മനം (സ്നേഹത്തിനായി) ദാഹിക്കുന്നു
mere naina saawan bhaadon
phir bhi mera man pyaasa
phir bhi mera man pyaasa
phir si mera man pyaasa
 
 






ഹവായി ഗിത്താറിൽ സൊണാലി നാഥ് ഈ ഗാനം വായിച്ചിരിക്കുന്നത് 

Tuesday, May 7, 2013

എന്നെ വാരിപ്പുണരൂ…...lag jaa gale.....


            1964ൽ പുറത്തു വന്ന ഹൊറർ ചിത്രമാണ് ‘വോ കോൻ ധീ’.  ധ്രുവ ചാറ്റർജി കഥയും തിരക്കഥയും രചിച്ച്, രാജ് ഘോസ്ലെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മനോജ് കുമാർ, സാധന, ഹെലൻ, പ്രേം ചോപ്ര തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.  ഇഷാൻ റിസ്വി സംഭാഷണങ്ങൾ എഴുതി.
        ഡോ.ആനന്ദ് (മനോജ് കുമാർ), മഴയുള്ള ഒരു രാത്രിയിൽ കാർ ഓടിച്ച് പോകവേ വഴിയിൽ ഒരു സ്ത്രീ ( സാധന) വാഹനത്തിന് കൈകാണിച്ച് സഹായം അഭ്യർത്ഥിക്കുന്നു.  അവൾക്ക് തന്റെ മരണമടഞ്ഞ കാമുകിയുമായി വളരെ രൂപസാദൃശ്യമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. പക്ഷേ അത് ഒരു യക്ഷി / പ്രേതം ആണെന്ന് പിന്നിടുള്ള സംഭവങ്ങളിൽ നിന്ന് അദ്ദേഹത്തിന് തോന്നുന്നു.  ഹിന്ദി സിനിമയിലെ സാധാരണ കാണാറുള്ള ‘ട്വിസ്റ്റ്’ കൾക്കൊടുവിൽ ചിത്രം ശുഭപര്യവസാനിയാകുന്നു.
        അക്കാലത്തെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം.  തുടർന്ന് തമിഴിൽ ‘യാർ നീ?’ എന്ന പേരിൽ ജയലളിതയും ജയശങ്കറും നായികാനായകന്മാരായി ഈ ചിത്രം 1966-ൽ റീമേക്ക് ചെയ്തു.  ‘അമേ എവരു?’ എന്ന പേരിൽ തെലുങ്കിൽ വന്ന റീമേക്കിലും ജയലളിത തന്നെയായിരുന്നു നായിക. കൊങ്ഗാര ജഗയ്യയായിരുന്നു നായകൻ.

       കെ.എച്ച്.കപാഡിയയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡ് ഈചിത്രം നേടിക്കൊടുത്തു. രാജാ മെഹ്ദി അലി ഖാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഹിന്ദി ചലചിത്രരംഗത്തെ പ്രഗത്ഭനായിരുന്ന മദൻമോഹനാണ്.  ലതാ മങ്കേഷ്കർ, ആശാ ഭോസ്ലേ, മഹേന്ദ്രകപൂർ എന്നിവർ ചിത്രത്തിലെ നാലു ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.  ഇതിലെ ‘ലഗ് ജാ ഗലേ..’ എന്ന ഗാനം ലതാ മങ്കേഷ്കർ - മദൻമോഹൻ ടീമിന്റെ ഏറ്റവും മികച്ച ഗാനമെന്നാണ് അറിയപ്പെടുന്നത്.  ലതയുടെ സ്വന്തം കളക്ഷനിലും ഈ ഗാനം മുന്തിയ സ്ഥാനം അലങ്കരിക്കുന്നു.  മികച്ച മെലഡിയെന്ന നിലയിൽ നാം അറിയാതെ ലയിച്ചുപോകുന്ന വരികളും, ഈണവും സ്വരവും.. ഇതിന്റെ പരിഭാഷ ഒന്നു ശ്രമിച്ചു നോക്കി




Lag jaa gale ke phir yeh haseen raath ho na ho

എന്നെ വാരിപ്പുണരൂ ഈ രാവ് ഇനി വന്നില്ലെങ്കിലോ
Shaayad phir is janam mem mulaaqat ho na ho

നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Hum ko mile hai aaj yeh ghadiyaan naseeb se

ഇന്ന് ഈ നിമിഷങ്ങൾ നമുക്ക് കിട്ടിയത് ഭാഗ്യം കൊണ്ടുതന്നെ

Jee bhar ke dekh leejiye hum ko kareeb se

നിന്റെ ഹൃദയത്തിനുള്ളിലേയ്ക്ക് സൂക്ഷിച്ചു നോക്കൂ, എന്നെ കാണാം
Phir aap ke naseeb mem yeh bath ho naho

വിധി നമുക്ക് വീണ്ടുമൊരവസരം തന്നില്ലെങ്കിലോ.
Shaayad phir is janam me mulaaqat ho na ho
നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Lag jaa gale

എന്നെ വാരിപ്പുണരൂ.
Paas aayie ke hum nahin aayenge baar baar

എന്റെയടുത്തേയ്ക്ക് വരൂ ഞാനെപ്പോഴുമെപ്പോഴും കടന്നുവരില്ല
Baahein gale mein daal ke hum ro le zaar zaar

ഞാൻ നിന്നെ കെട്ടിപ്പിടിച്ച് കരയട്ടെയോ.
Aankon se phir yeh pyaar ki barsaath ho na ho

എന്റെ കണ്ണുകളിൽ നിന്ന് പ്രേമത്തിന്റെ ഈ മഴ ഇനി പെയ്തില്ലെങ്കിലോ
Shaayad phir is janam mem mulaaqaat ho na ho

നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Lag jaa gale ke phir yeh haseen raath ho na ho

എന്നെ വാരിപ്പുണരൂ ഈ രാവ് ഇനി വന്നില്ലെങ്കിലോ
Shaayad phir is janam mem mulaaqat ho na ho

നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Lag jaa gale

എന്നെ വാരിപ്പുണരൂ.
ഈ ഗാനം അനുരാധാ പൗഡ്വാൾ പാടുന്നത് കണ്ടോ...

ീപന്ഷ് പാടന്നത്....