Credit of videos goes to original uploaders, with thanks

Saturday, August 20, 2011

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക് ഒരേ വർണ്ണമായി.....

Tere Mere Sapne.....

         പഴയ ഹിന്ദി ഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ സംഗീത ചക്രവർത്തിയായ മുഹമ്മദ് റാഫിയെയും നിത്യഹരിതനായകൻ ദേവാനന്ദിനെയും ഒരിക്കലും വിസ്മരിക്കാനാവില്ല. മാസ്മരസൗന്ദര്യത്തിന്റെയും സഹജമായ ശോകഭാവത്തിന്റെയും മായാത്ത മുഖമായി ഒരു വലിയ കാലഘട്ടം ഹിന്ദി ചലച്ചിത്രരംഗം നിറഞ്ഞുനിന്ന വഹീദാ റഹ്മാൻ (ജനനം കൊണ്ട് തമിഴ്‌നാട് ചെങ്കൽപ്പെട്ട് സ്വദേശിനി), സംഗീത സംവിധാനരംഗത്തെ ഗൃഹാദുരത്വമായ എസ്.ഡി.ബർമ്മൻ തുടങ്ങിയവർ ഒന്നിച്ച ചിത്രമാണ് 1965ൽ പുറത്തിറങ്ങിയ Guide. ആർ.കെ.നാരായണന്റെ നോവലിലെ ആസ്പദമാക്കി വിജയ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ പത്ത് ഗാനങ്ങളുണ്ട്. അതിൽ ആറെണ്ണവും ദേവാനന്ദ് - വഹീദാ ജോഡികൾ ദൃശ്യവിരുന്നൊരുക്കിയവയാണ്. ഏഴ് ഫിലിംഫെയർ അവാർഡുകളും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

     ഈ ഗാനങ്ങളിൽ എനിക്ക് അതിമനോഹരമെന്ന് തോന്നിയ, എത്ര കേട്ടാലും എപ്പോൾ കേട്ടാലും അതിനൊപ്പം ഒന്ന് മൂളിപ്പോകുന്ന ഒരു ഗാനമാണ്... തേരേ മേരേ സപ്‌നേ... അബ് ഏക് രംഗ് ഹേ.... നമുക്കൊന്ന് കേട്ടാലോ....

Tere Mere Sapne | Online Karaoke

Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

Mere Tere Dil Ka
Tayy Thaa Ek Din Milna
Jaise Bahaar Aane Par,
Tayy Hai Phool Ka Khilna

വസന്തം വരുമ്പോള്‍ പൂക്കള്‍ വിടരും എന്ന് ഉറപ്പുള്ളത് പോലെ നമ്മുടെ ഹൃദയങ്ങള്‍ ഒന്നിക്കും എന്നുള്ളത് ഉറപ്പാണ്‌...

O' Mere Jeevan Saathi
എന്റെ പ്രാണസഖീ....
Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

Tere Dukh Ab Mere,
Mere Sukh Ab Tere

നിന്റെ ദുഃഖങ്ങൾ ഇന്ന് എന്റെതാണ്
എന്റെ സന്തോഷങ്ങൾ നിന്റെയും

Tere Yeh Doh Nainaa
Chaand Aur Sooraj Mere

നിന്റെ രണ്ടു നയനങ്ങൾ എനിയ്ക്ക് സൂര്യചന്ദ്രന്മാരാണ്
O' Mere Jeevan Saathi
എന്റെ പ്രാണസഖീ....

Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

Laakh Mana le Yeh Duniya
Saath Na Yeh Chhootega

ലക്ഷം വട്ടം ഈ ലോകം പിന്തിരിപ്പിച്ചാലും
നാമൊരിക്കലും വിട്ടുപിരിയില്ല

Aake Mere Haathon Mein
Haath Na Yeh Chootega

നീയെന്റെ കരം ഗ്രഹിയ്ക്കൂ
നമ്മുടെ കരങ്ങൾ ഒരിക്കലും പിരിയില്ല
O'Mere Jeevan Saathi
എന്റെ പ്രാണസഖീ....

Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

O' Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി

നന്ദി: ഈ പോസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടിത്തന്ന ശ്രീ.ജയന്തിന്... ഞാൻ തിരുത്തിയിട്ടുണ്ട്..

9 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക് ഒരേ വർണ്ണമായി.....

മാണിക്യം said... Reply To This Comment

പണ്ട് വിവിധ് ഭാരതി റേഡിയോയില്‍ കുറെ കേട്ടിട്ടുള്ള പാട്ടാണ്.. ന്റെ തമ്പുരാനേ! ഇതിന് ഇത്രയോക്കെ അര്‍ത്ഥമുണ്ടാരുന്നോ? അന്ന് ഇതറിഞ്ഞങ്കില് വച്ചൊരലക്ക് അലക്കിയേയെ .. ഹും! ഇന്നിനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ.
പക്ഷെ ഇന്നും കേള്‍ക്കുമ്പോള്‍ നല്ല ഗുമ്മൂള്ള പാട്ട് ..
പഴയകാല ഗാനങ്ങളെ അവതരിപ്പിക്കുന്നതിനു നന്ദി ഗോപന്‍.

siva // ശിവ said... Reply To This Comment

Just saw this and liked it....

Jayanth.S said... Reply To This Comment

എന്റെയും ഇഷ്ടപെട്ട പാട്ട്. നല്ല പോസ്റ്റ്‌ ...

Mere Tere Dil Ka
Tayy Thaa Ek Din Milna
Jaise Bahaar Aane Par,
Tayy Hai Phool Ka ഖില്ന

വസന്തം വരുമ്പോൾ വിടരാനായി പുഷ്പങ്ങൾ കാത്തിരിക്കുന്നതുപോലെ
നമ്മുടെ ഹൃദയങ്ങൾ ഒരുദിനം ഒന്നിയ്ക്കാനായി കാത്തിരിക്കുന്നു

ആ വരികളുടെ തര്‍ജമ ശരിയാണോ ...ഞാന്‍ മനസ്സിലാക്കിയത്‌ ഇത് പോലെ ആണ്

വസന്തം വരുമ്പോള്‍ പൂക്കള്‍ വിടരും എന്ന് ഉറപ്പുള്ളത് പോലെ നമ്മുടെ ഹൃദയങ്ങള്‍ ഒന്നിക്കും എന്നുള്ളത് ഉറപ്പാണ്‌...

Gopakumar V S (ഗോപന്‍ ) said... Reply To This Comment

മാണിക്യം ചേച്ചീ: വളരെ സന്തോഷം....
ശിവ: ഒരുപാട് നാൾക്കു ശേഷം....വളരെ നന്ദി

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ജയന്ത് : അഭിപ്രായത്തിനു വളരെ നന്ദി.... Thayy thaa....എന്നതിന്റെ അർത്ഥം താങ്കൾ പറഞ്ഞതു തന്നെയാണ്. തെറ്റ് ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി... ഞാൻ തിരുത്തുന്നു..... വീണ്ടും വരണേ....

Abdulkader kodungallur said... Reply To This Comment

തികച്ചും അഭിനന്ദനീയമായ നല്ലൊരു ദൌത്യമാണ് ശ്രീ ഗോപകുമാര്‍ നിര്‍വ്വഹിക്കുന്നത് .സത്യത്തില്‍ ഇത്തരം പാട്ടുകളൊക്കെ മൂളാറുണ്ടെങ്കിലും ഇത്രയും ആഴത്തില്‍ അര്‍ത്ഥം ഗ്രഹിച്ചിരുന്നില്ല. താങ്കളില്‍ നിന്നാണ് അതുള്‍ക്കൊള്ളാനായത്. മനോഹരമായിരിക്കുന്നു തര്‍ജ്ജമ. വളരെ നന്ദി . ഭാവുകങ്ങള്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

സുന്ദരം.........
ആസ്വദിച്ചു ശരിക്കും ഈ പാട്ട് . ഏതുവരികൾ എടുത്തെഴുതണം എന്നറിയില്ല."എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക് ഒരേ വർണ്ണമായി....."
ഈ വരികൾ സൂപ്പർ.......
നല്ല നല്ല പാട്ടുകൾ വേഗം വേഗം ഇടുമല്ലോ..
കാത്തിരിക്കുന്നു.

Echmukutty said... Reply To This Comment

ഇടയ്ക്കിടെ കേൾക്കാറുള്ള ഒരു മനോഹര ഗാനമാ‍ണിത്.
ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയുമെത്രയെത്ര!
അടുത്ത ഗാനത്തിനു കാത്തിരിയ്ക്കുന്നു.