Credit of videos goes to original uploaders, with thanks

Wednesday, March 7, 2012

നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവിതമേ അല്ല...Tere Bina Zindagi....

ഭാരതത്തിലെ രാഷ്ട്രീയ രംഗത്ത് വളരെയേറെ ചൂടുള്ള ചർച്ചകൾക്കും സംഭവങ്ങൾക്കും കാരണമായ ചിത്രമാണ് ആന്ധി. 1975ൽ പുറത്തുവന്ന ആന്ധി (അർത്ഥം=കൊടുങ്കാറ്റ്), അന്നത്തെ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന ചർച്ചയുണ്ടായിരുന്നു.  എന്നാൽ ഇന്ദിരാഗാന്ധിയെക്കാളും ബിഹാറിൽ നിന്നുള്ള രാഷ്ട്രീയനേതാവായ ശ്രീമതി.താരകേശ്വരി സിൻഹയുടെ (1926-2007) ജീവിതവുമായിട്ടായിരുന്നു കൂടുതൽ സാമ്യമത്രേ.   ശ്രീമതി. ഇന്ദിരാഗാന്ധിയുടെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് ഈ ചിത്രത്തിന്  അവർ അധികാരത്തിലിരുന്നപ്പോൾ പ്രദർശനാനുമതി നിഷേധിക്കുകയും 1975ലെ അടിയന്തരാവസ്ഥക്കാലത്ത് നിരോധനം ഏർപ്പെടുത്തുകയും പോലുമുണ്ടായി.  എന്നാൽ അടിയന്തരാവസ്ഥയെത്തുടർന്ന് അധികാരത്തിലെത്തിയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചിത്രത്തിന് അംഗീകാരം നൽകുകയും പിന്നീട് ദൂരദർശനിൽ കൂടി പ്രദർശിപ്പിക്കുകയുമുണ്ടായി. 
കഥയുടെ ചുരുക്കം:
            ജെ.കെ (സഞ്ജീവ് കുമാർ 1938-1985) ഒരു ഹോട്ടൽ മാനേജരായിരുന്നു.  ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ട ആരതിയെ (സുചിത്ര സെൻ 1931-   മകൾ മൂൺമൂൺ സെൻ) ഒരാപത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു.  ആരതി അറിയപ്പെടുന്ന ഒരു രാഷ്ട്രീയനേതാവിന്റെ മകളായിരുന്നു.  സന്ദർഭവശാൽ അവർ തമ്മിൽ പ്രണയത്തിലാകുകയും വളരെ ലഘുവായ ഒരു ചടങ്ങിൽ വിവാഹം കഴിക്കുകയും ചെയ്തു. വർഷങ്ങൾ കടന്നു പോയിഅവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉടലെടുക്കുകയും അത് വേർപിരിയലിൽ കലാശിക്കുകയും ചെയ്തു.  വളരെ നാളുകൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ആരതി വളരെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയവ്യക്തിത്വമായി വളർന്നിരുന്നു.  വീണ്ടും അവർക്കിടയിൽ പ്രണയം ഉടലെടുത്തെങ്കിലും ആരതി, തന്റെ രാഷ്ട്രീയ പ്രതിച്ഛായ ഈ ബന്ധം കാരണം നഷ്ടപ്പെടുത്ത തയ്യാറായില്ല. 


            കമലേശ്വറിന്റെ കഥ സംവിധാനം ചെയ്തത് പ്രശസ്ത ഗാനരചയിതാവായ ഗുൽസാർ ആണ്.  ഭൂഷൺ ബൻബാലിയും ഗുൽസാറും ചേർന്നാണ് തിരക്കഥ രചിച്ചത്.  ഗുൽസാറിന്റെ വരികൾക്ക് രാഹുൽ ദേവ് ബർമ്മൻ സംഗീതം നൽകി കിഷോർ കുമാറും ലതാ മങ്കേഷ്കറും ശബ്ദം നൽകിയിരിക്കുന്നു  ടൈറ്റിൽ സോങായ ‘സലാം കീജിയേ പാടിയത് മുഹമ്മദ് റാഫിയും അമിത് കുമാറും ഭുപിന്ദറുമാണ്.  നായികാ നായികന്മാരായി സുചിത്രാ സെന്നും സഞ്ജീവ് കുമാറും നിറഞ്ഞു നിൽക്കുന്നു. ഓം ശിവപുരി, മൻമോഹൻ, കമൽ ദീപ്, റഹ്മാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.  മികച്ച ചിത്രത്തിനും നടനുമുള്ള ഫിലിംഫെയർ അവാർഡുകൾ ഈ ചിത്രത്തിനു ലഭിച്ചു.  
            ഈ ചിത്രത്തിലെ, "തേരേ ബിനാ സിന്ദഗി..." എന്ന ഗാനം പരിഭാഷപ്പെടുത്താൻ ഒരു ശ്രമം.... 

Tere Bina | Online Karaoke


Tere bina zindagi se koyi, shikwa, toh nahi
Shikwa nahi, shikwa nahi….
Tere bina zindagi bhi lekin, zindagi, toh nahi
Zindagi nahi, zindagi nahin
നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല
Kaash aisa ho tere Kadmo se,
Chun ke manzil chale aur kahi door kahi
Tum agar saath ho, manzilo ki kami toh nahi
Tere bina zindagi se koyi, shikwa, toh nahi
നിന്റെ കാലടികളിലൂടെ നമുക്ക് സഞ്ചരിക്കാം
അങ്ങകലെ, ദൂരെ ദൂരെ, ഒരേ ലക്ഷ്യത്തേയ്ക്ക് നമുക്ക് നീങ്ങാം
നീയെന്റെയൊപ്പം ഉണ്ടെങ്കിൽ കാഴ്ചകൾക്കും സ്ഥലങ്ങൾക്കും പഞ്ഞമില്ലല്ലോ
നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
Suno Aarti.., ye jo phoolon ki belen nazar aati hain na,
നോക്കൂ ആരതീ, ഈ പൂക്കൾ വിരിയുന്ന വള്ളികൾ കണ്ടില്ലേ
darasal ye belein nahin hai, arabi main aayaten likhi huyi hain.
ശരിക്കും ഇവ കേവലം വള്ളികളല്ല, അറബിയിലെഴുതിയ ചില വരികളാണ്
Ise din ke vaqt dekhna chahiye.., bilkul saaf nazar aati hain.
പകൽ സമയം അതിനെ ശ്രദ്ധിക്കൂ, അപ്പോൾ അത് വ്യക്തമാകും
Din ke vaqt ye paani se bharaa rahataa hai.
പകൽ സമയം അവയിൽ ജലം നിറഞ്ഞിരിക്കും
Din ke vaqt.., jab ye fuwhare...
പകൽ സമയം.ഈ കണികകൾ
Kyon din ki baaten kar rahe ho.
എന്തിനാ പകൽ സമയത്തെക്കുറിച്ച് പറയുന്നത്?
Kahaan aa paaungi main din ke vaqt?
എനിക്കെങ്ങനെയാ പകൽ വരാൻ പറ്റുന്നത്?
Ye jo chaand hai na, ise raat main dekhnaa...
ചന്ദ്രനെ നോക്കൂരാത്രിയിൽ അതിനെ കാണൂ
Ye din main nahin nikaltaa ..
അത് പകൽ സമയത്ത് പുറത്തു വരില്ലല്ലോ
Ye to jaroor nikaltaa hogaa
തീർച്ചയായും പുറത്തു വരും..
Haan.., lekin beech mein amaavas aa jaati hai.
അതെ, പക്ഷേ ഇടയ്ക്ക് അമാവാസിയും വരും
Waise to amaavas pandra dinon ke hothi hai, lekin is baar bahut lambi thhi
അങ്ങനെ അമാവാസി പതിനഞ്ചുനാൾ നീണ്ടുനിൽക്കും, പക്ഷേ ഇത്തവണ അത് വളരെ ദീർഘമായതുപോലെ
Nau baras lambi thhi naa ?
ഒൻപതു വർഷത്തോളം, അല്ലേ?
Jee mein aata hai, tere daaman mein,
Sar chupake ham rote rahe, rote rahe
Teri bhi aankho mein, aansuo ki nami toh nahi
Tere bina zindagi se koyi, shikwa, toh nahi
Tere bina zindagi bhi lekin, zindagi, toh nahi
Zindagi nahi, zindagi nahin
നിന്റെ നിഴലിൽ തലചായ്ക്കാൻ,
തേങ്ങിത്തേങ്ങിക്കരയാൻ ഞാൻ കൊതിക്കുന്നു
നിന്റെ കണ്ണുകളിലെ നനവ് ഞാൻ കാണുന്നു
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല
Tum jo keh do toh aaj ki raat,
Chaand doobega nahi, raat ko rok lo
Raat ki baat hai, aur zindagi baaki toh nahi
Tere bina zindagi se koyi, shikwa, toh nahi
നിന്റെ വാക്ക് കേൾക്കാതെ ചന്ദ്രൻ പോലുമീരാവിൽ അസ്തമിക്കില്ല,
പറയൂ, ഈ രാവ് അവസാനിക്കട്ടേ.
ഇത് ഈ രാവിന്റെ മാത്രം കാര്യമല്ലേ, ജീവിതം വളരെക്കുറച്ചല്ലേ ബാക്കിയുള്ളൂ..  
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
ഈ ഗാനം ഒന്ന് പാടിനോക്കാൻ ആഗ്രഹമുള്ളവർക്ക് ഇതാ കരോക്കേ...പാടിയത് എല്ലാപേക്കും ഒന്ന് ഷെയർ ചെയ്യണേ...
സഹോദരങ്ങളായ ദജുൽ ദവെയും മോനാ റാവലും പാടിയത് കേൾക്കാം
ദീപ സന്തോഷ് പാടിയത്

14 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

...നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല....

തെറ്റുകുറ്റങ്ങൾ പറഞ്ഞു തരണം...അഭിപ്രായങ്ങളും... നന്ദി...

Kaithamullu said... Reply To This Comment

Tere bina, zindagi se, koyi shikwa toh nahi...എന്നല്ലേ?

mini//മിനി said... Reply To This Comment

കേൾക്കാൻ സുന്ദരം

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

"നിന്റെ നിഴലിൽ തലചായ്ക്കാൻ,
തേങ്ങിത്തേങ്ങിക്കരയാൻ ഞാൻ കൊതിക്കുന്നു…
നിന്റെ കണ്ണുകളിലെ നനവ് ഞാൻ കാണുന്നു…
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല."
അർഥം അറിഞ്ഞ് പാട്ടുകേട്ടപ്പോൾ പ്രിയപ്പെട്ട ആരോ മനസ്സിൽ നിറഞ്ഞു നിന്നു

ഇനിയും ഇത്രയും വൈകിക്കേണ്ട അടുത്തതിടാൻ.

ശ്രീ said... Reply To This Comment

നന്നായി, മാഷേ

Yasmin NK said... Reply To This Comment

എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല."

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

പണ്ട് കേട്ട് പരിചയമുള്ള പാട്ടാണെങ്കിലും ഇപ്പോൾ ശരിയായ അർത്ഥം മനസ്സിലാക്കിയുള്ള കേൾവി കൂടുതൽ ആനന്ദം നൽകുന്നു കേട്ടൊ ഗോപു

Abdulkader kodungallur said... Reply To This Comment

പ്രിയ ഗോപന്‍ ,
ഈ സദുദ്യമത്തിന് എന്‍റെ വക ഒരു സല്യൂട് . ഹിന്ദി വശമില്ലാത്തവര്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന ഈ പരിഭാഷാ രീതിയെ അഭിനന്ദിക്കുവാന്‍ സത്യം പറയട്ടെ എന്‍റെ കയ്യില്‍ വാക്കുകളില്ല . വളരെ ഉപകാരപ്രദവും , അതി മനോഹരവും . ഭാവുകങ്ങള്‍

abhilash said... Reply To This Comment

great work....congrats

Echmukutty said... Reply To This Comment

ഞാൻ നേരത്തെ കണ്ടിരുന്നു.അപ്പോൾ ഒന്നുമെഴുതാൻ പറ്റിയില്ല. ഈ മനോഹര ഗാനം തെരഞ്ഞെടുത്തതിനു ഒത്തിരി നന്ദി. അഭിനന്ദനങ്ങൾ.

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ശശിയേട്ടാ: എന്റെ ബ്ലോഗിൽ ആദ്യമായെത്തിയതിന് ഒരുപാട് നന്ദി..

മിനിടീച്ചറേ : ഒരുപാട് സന്തോഷം

ഉഷാമ്മേ : എന്നും എനിക്ക് പ്രചോദനവും പ്രോത്സാഹനവും ഈ സ്നേഹം തന്നെ...

ശ്രീ : വളരെ സന്തോഷം

Gopakumar V S (ഗോപന്‍ ) said... Reply To This Comment

മുല്ല : ആദ്യമായി എന്റെ ബ്ലോഗിൽ വന്നതിന് ഒരുപാട് നന്ദി, സന്തോഷം

മുരളിയേട്ടാ: വളരെ വളരെ സന്തോഷം, എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന്...

അബ്ദുൾ ഖാദർ കൊടുങ്ങല്ലൂർ: വളരെ സന്തോഷം, നന്ദി

Gopakumar V S (ഗോപന്‍ ) said... Reply To This Comment

അഭിലാഷ്: വളരെ സന്തോഷം, വന്നതിനും അഭിപ്രായം അറിയിച്ചതിനും...

എച്മുക്കുട്ടി: താങ്കളുടെ ഒരു പാട്ടോർമ്മ യാണ് ഈ ബ്ലോന് തുടങ്ങാൻ തന്നെ പ്രചോദനം (അതിലെ രണ്ടാമത്തെ കമന്റ്) വളരെ സന്തോഷം എന്റെ ബ്ലോഗ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...

mazhamekhangal said... Reply To This Comment

puthiya kaalvaypanallo...vallabhanu pullumaudham ennanallo