Credit of videos goes to original uploaders, with thanks

Friday, May 25, 2012

ഞങ്ങളുടെ പ്രേമം ലോകമറിയട്ടേ....Pyaar hua, ikraar hua hai


          രാജ് കപൂർ നിർമ്മിച്ച് സംവിധാനം ചെയ്ത് 1955ൽ പുറത്തുവന്ന ചിത്രമാണ് ശ്രീ 420.  തന്റെ തന്നെ ചിത്രമായ ആവാര (1951)യുമായും ചാർളി ചാപ്ലിന്റെ ലിറ്റിൽ ട്രാമ്പുമായും വളരെയേറെ സാദൃശ്യം ഈ ചിത്രത്തിലെ കഥാപാത്രത്തിനുണ്ട്.  ക്വാജാ അഹമ്മദ് അബ്ബാസിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത്വി.പി.സാഥേയാണ്.  ഹസ്രത്ത് ജയ്പുരി, ശൈലേന്ദ്ര എന്നിവർ ഗാനങ്ങളെഴുതി.
            അലഹബാദിലെ ഒരു ദരിദ്രയുവാവ് തന്റെ ജീവിതം കരുപിടിപ്പിക്കാനായി ബോംബെ നഗരത്തിലെത്തുന്നതും നഗരത്തിന്റെ തിന്മകളിൽ പെട്ടുപോകുന്നതും ഒരുപാട് നൂലാമാലകളിൽ നിന്ന് അവസാനം രക്ഷപെടുന്നതും, ഇതിനിടയിലെ പ്രേമവും ഒക്കെയായി തികഞ്ഞ ഒരു ആസ്വാദനപൂരം തന്നെയാണ് ഈ ചിത്രം.  ഇന്ത്യൻ പീനൽ കോഡിലെ വഞ്ചനയും ചതിയും മറ്റും പ്രതിപാദിക്കുന്ന സെക്ഷൻ 420നെ പ്രതീകാത്മകമായി വർണ്ണിച്ചാണ് ചിത്രത്തിന്റെ പേരിൽ 420 ചേർത്തിരിക്കുന്നത്. 
            നായകൻ രാജ് കപൂറിന്റെ കൂടാതെ നർഗ്ഗീസ്, നാദിറ, ലളിത പവാർ തുടങ്ങിയവരാണ് അഭിനേതാക്കൾ.  ഭാരതത്തിൽ അന്നത്തെ കാലത്ത് രണ്ടു കോടി രൂപ നേടിയ ചിത്രം റഷ്യയിലും റൊമാനിയയിലും സൂപ്പർ ഹിറ്റായി.  ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് രാജ്കപൂർ റഷ്യയിൽ നെഹ്രുവിനോളം ജനപ്രിയനായത്രേ.  രണ്ടു വർഷത്തിനു ശേഷം ഇറങ്ങിയ മദർ ഇന്ത്യയാണ് ഈ കളക്ഷൻ റിക്കാർഡ് മറികടന്നത്.
            ഈ ചിത്രത്തിലെ ഏതാണ്ടെല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.  ഇതിലെ ‘പ്യാർ ഹുവാ ഇക്റാർ ഹുവാ” എന്ന ഗാനം ഒന്ന് കേട്ടാലോ.  ഇതിന്റെ രചന ശൈലേന്ദ്രയും സംഗീതം ശങ്കർ-ജയ്‌കിഷനുമാണ്.  ലതാമങ്കേഷ്കറും, മലയാളികൾക്ക് കൂടി പ്രിയങ്കരനായ മന്നാഡെയുമാണ് ഗായകർ.
Pyaar hua, ikraar hua hai
Pyaar se phir kyoon darrta hai dil

നാം തമ്മിൽ പ്രേമത്തിലാണ്, അത് നമ്മൾ എല്ലാപേരോടും പറയുകയും ചെയ്തു
ഇനി ലോകത്തെ എന്തിനു ഭയക്കണം?
Kehta hai dil rasta mushkil
Maaloom nahin hai kahan manzil
പ്രേമത്തിലേയ്ക്കുള്ള വഴി ദുഷ്കരമാണെന്ന് മനസ്സ് പറയുന്നു
അതിന്റെ എവിടെയാണെന്നും അറിയില്ല
Kaho ki apni preet ka geet na badlega kabhi
Tum bhi kaho is raah ka meet na badlega kabhi

നിന്റെ പ്രേമഗീതം ഒരിക്കലും മാറുകില്ലെന്ന് പറയൂ
നീയും പറയൂ നിന്റെ ജീവിതസഖി ഒരിക്കലും മാറുകില്ലെന്ന്
Pyaar jo toota, saath jo chhoota
Chaand na chamkega kabhi

(നമ്മുടെ) സ്നേഹം നശിക്കുകയും വഴിപിരിയുകയും ചെയ്താൽ
ചന്ദ്രൻ നമുക്കുവേണ്ടി ഒരിക്കലും പ്രഭചൊരിയില്ല
Raatein dason dishaaon se kahengi apni kahaaniyaan
ഈ രാവ് പത്തുദിക്കിൽ നിന്നും നമ്മുടെ കഥകൾ പറയും
Geet hamaare pyaar ke dohraayegi jawaaniyaan
നമ്മുടെ പ്രേമത്തിന്റെ ഗാനം യുവാക്കൾ ആവർത്തിച്ചാവർത്തിച്ച് പാടും
Main na rahoongi, tum na rahoge
ഞാനും നീയും ഇവിടെ ഉണ്ടാവില്ല
Phir bhi rahengi nishaaniyaan
നമ്മുടെ ഓർമ്മകൾ ഇവിടെ ഉണ്ടാവും
Pyaar hua, ikraar hua hai
Pyaar se phir kyoon darrta hai dil
നാം തമ്മിൽ പ്രേമത്തിലാണ്, അത് നമ്മൾ എല്ലാപേരോടും പറയുകയും ചെയ്തു
ഇനി ലോകത്തെ എന്തിനു ഭയക്കണം?
Kehta hai dil rasta mushkil
Maaloom nahin hai kahan manzil
പ്രേമത്തിലേയ്ക്കുള്ള വഴി ദുഷ്കരമാണെന്ന് മനസ്സ് പറയുന്നു
അതിന്റെ എവിടെയാണെന്നും അറിയില്ല
Pyaar hua, ikraar hua hai
Pyaar se phir kyoon darrta hai dil
നാം തമ്മിൽ പ്രേമത്തിലാണ്, അത് നമ്മൾ എല്ലാപേരോടും പറയുകയും ചെയ്തു
ഇനി ലോകത്തെ എന്തിനു ഭയക്കണം?


അനീഷ് ജെയിനും സവിതാ വർമ്മയും പാടുന്നത് കേൾക്കാം....
അനിൽ സംഭോറും പപ്പിയാ സൂദും ചേർന്നു പാടുന്നു...

3 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ഞങ്ങളുടെ പ്രേമം ലോകമറിയട്ടേ....

Anonymous said... Reply To This Comment

Kaathirunna gaanam, good

Anonymous said... Reply To This Comment

nice