Credit of videos goes to original uploaders, with thanks

Wednesday, July 2, 2014

ആജാ സനം മധുർ ചാന്ദ്നി....


ആനന്ദ് താക്കൂർ സംവിധാനം ചെയ്ത് 1956-ൽ പുറത്തുവന്ന ചിത്രമാണ് ചോരി ചോരി. 1934ൽ പുറത്തുവന്ന  It Happened One Day എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഈ ചിത്രം.  രാജ്കപൂർ - നർഗീസ് ജോഡികളുടെ അവസാന ചിത്രമാണ് ഇത്. 
ഹസ്രത് ജയ്പുരി, ശൈലേന്ദ്ര എന്നിവരുടെ വരികൾക്ക് ശങ്കർ-ജയ്കിഷൻ സംഗീതം നൽകിയ ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു.  ലതാമങ്കേഷ്കർ, മന്നാഡെ, മുഹമ്മദ് റാഫി, ആശാ ബോസ്ലേ എന്നിവർ പാടിയിരിക്കുന്നു.  നർഗീസ്, രാജ്കപൂർ, പ്രാൺ, ജോണിവാക്കർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ചോരി ചോരി എന്ന്  ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് 1991-ൽ ഗുൽഷൻ കുമാർ നിർമ്മിച്ച് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘ദിൽ ഹൈ കി മാൻതാ നഹീ’ എന്ന ചിത്രം. 
കഥാസാരം
          ധനികനും വിഭാര്യനുമായ ഗിർധരിലാലിന്റെ ഏക മകളായിരുന്നു കമ്മോ(നർഗീസ്).  തന്റെ മകളെ, തന്റെ സ്വത്തിൽ മാത്രം താൽപര്യം കാണിക്കാത്ത ഒരു യോഗ്യനായ യുവാവിന് വിവാഹം ചെയ്തു കൊടുക്കണം എന്നായിരുന്നു ഗിർധരിലാലിന്റെ ആഗ്രഹം.  എന്നാൽ കമ്മോ, വിഷയലമ്പടനും മദ്യപാനിയും അത്യാഗ്രഹിയുമായ പൈലറ്റ് സുമൻകുമാറിനെ (പ്രാൺ‌) വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു.  അച്ഛന്റെ വാക്കുകൾ കേൾക്കാതെ അവൾ സുമൻകുമാറിനൊപ്പം  ഒളിച്ചോടി.  തന്റെ മകളുടെ സുരക്ഷയ്ക്കായി, അവളെ കണ്ടെത്തി തരുന്നവർക്ക് ഉയർന്ന പ്രതിഫലം (അന്നത്തെ 1.25 ലക്ഷം രൂപ) അദ്ദേഹം പത്രപരസ്യത്തിലൂടെ വാഗ്ദാനം ചെയ്തു.  നാലു ദിവസത്തിനു ശേഷം തിരിച്ചെത്തിയ കമ്മോ ആകെ മാറിയിരുന്നു.  വിനയവും നല്ല പെരുമാറ്റവും സ്വന്തം അച്ഛനെ തന്നെ അത്ഭുതപ്പെടുത്തി.  അദ്ദേഹത്തിന്റെ മനസ്സും അപ്പോൾ മാറിയിരുന്നു.  സുമൻ കുമാറുമായുള്ള വിവാഹത്തിന് അദ്ദേഹം സമ്മതം മൂളി.  ഇതിനിടയിലാണ് കഥയെ ആകെ മാറ്റിമറിച്ച, സാഗർ എന്ന യുവാവിന്റെ വരവ്.  പത്രപ്രവർത്തകനായ സാഗരിലൂടെ  സുമൻകുമാറിന്റെ തനിനിറം മനസ്സിലാക്കി, ഒരുപാട് തെറ്റിധാരണകൾക്കൊടുവിൽ ശുഭപര്യവസാനിയായി…
          ചിത്രത്തിലെ, ‘ആജാ സനം മധുർ ചാന്ദ്നി മേം…’ എന്ന ഗാനത്തിന്റെ പരിഭാഷയ്ക്ക് ഒരു ശ്രമം നടത്തുകയാണ്.   ഹസ്രത്ത്  ജയ്പുരിയുടെ വരികൾ പാടിയിരിക്കുന്നത് ലതാ മങ്കേഷ്കർ, മന്നാഡേ എന്നിവരാണ്.  
Aaja sanam madhur chandni mein hum
Tum mile to wirane mein bhi aa jayegi bahaar
Jhumne lagega aasman
വരൂ പ്രിയേ നമുക്കീ ചന്ദ്രികനിലാവിൽ നൃത്തം വയ്ക്കാം
പൂവനങ്ങൾ പുളകം കൊള്ളട്ടേ
വാനം സന്തോഷത്താൽ മിഴി ചിമ്മട്ടേ

Kehta hai dil aur machalta hai dil
More saajan le chal mujhe taaron ke paar
Lagta nahin hai dil yahan
എന്റെ ഹൃദയം നൃത്തം വയ്ക്കുന്നു
എന്റെ പ്രിയേ, എന്നെ നക്ഷത്രങ്ങളിലേയ്ക്ക് കൊണ്ടുപോകൂ
ഞാനിവിടെ ഏകനാണ്

Bheegi bheegi raat me, dil ka daaman thaam le
Khoyi khoyi zindagi, har dam tera naam le
Chand ki behki nazar, keh rahi hai pyaar kar
Zindagi hai ek safar, kaun jaane kal kidhar
ഈ നനുത്ത രാവിൽ ഹൃദയത്തോടു ചേർക്കൂ
നിശ്വാസം പോലും നിൻനാമം പാടുന്നു
ചന്ദ്രകിരണങ്ങൾ നിന്നോട് സ്നേഹിക്കാൻ പറയുന്നു
ജീവിതം ഒരു യാത്രയാണ്, നാളെ നാമെവിടെ പോകും?

Dil ye chahe aaj to, baadal ban ood jaoon main
Dulhan jaisa aasma, dharti par le aaoon main
Chand ka dola saje, dhoom taron mein mache
ഒരു മേഘമായി പറന്നു പോകാൻ ഞാൻ കൊതിക്കുന്നു
ഞാനീ വാനമൊരു നവവധുവിനെപ്പോലെ ദീപ്തമാക്കട്ടേ
ചന്ദ്രിക ജ്വലിച്ചു‌നിൽക്കും, താരകൾ പ്രകാശം സ്ഫുരിക്കും
രണ്ട് ഹൃദയങ്ങൽ ഒന്നാകുമ്പോൾ ലോകമാകെ ആനന്ദപുളകിതമാകും

തമിഴ്നാട് മുഖ്യമന്ത്രി ശ്രീമതി.ജയലളിത ഈ ഗാനം മൂളുന്ന അപൂർവ്വമായ വീഡിയോ...
അനിൽ സംഭോർ, പപിയ സൂദ് എന്നിവർ പാടിയത്
 

2 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ചിത്രത്തിലെ, ‘ആജാ സനം മധുർ ചാന്ദ്നി മേം…’ എന്ന ഗാനത്തിന്റെ പരിഭാഷയ്ക്ക് ഒരു ശ്രമം നടത്തുകയാണ്. ഹസ്രത്ത് ജയ്പുരിയുടെ വരികൾ പാടിയിരിക്കുന്നത് ലതാ മങ്കേഷ്കർ, മന്നാഡേ എന്നിവരാണ്

Echmukutty said... Reply To This Comment

നല്ല പരിശ്രമം ...