Credit of videos goes to original uploaders, with thanks

Sunday, April 21, 2013

മഞ്ഞ് തുള്ളി പോലൊരു പെൺകുട്ടി.... Ek Ladki ko dekha......

       നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യനാളുകളായ 1940കളിൽ നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് 1942 എ ലവ് സ്റ്റോറി. 1994 ഏപ്രിൽ 15നാണ് ഈ ചിത്രം റിലീസ് ചെയ്തത്.  വെറും 50 ലക്ഷം രൂപയാണത്രേ ഈ ചിത്രത്തിന്റെ ബജറ്റ്. വിധു വിനോദ് ചോപ്ര നിർമ്മിച്ച് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ അനിൽ കപൂറും മനീഷാ കൊയ്‌രാളയും നായികാനായകന്മാരാകുന്നു. 
പ്രധാന വേഷങ്ങളിൽ ജാക്കി ഷെറീഫും മ്നുപം ഖേറും ഡാനി ഡെങ്സോങ്ഗ്പാ, പ്രാൺ തുടങ്ങിയവർ അണിനിരക്കുന്നു.  സഞ്ചയ് ലീലാ ബൻസാലി തിരക്കഥയും കാംനാചന്ദ്ര സംഭാഷണവും എഴുതിയ ചിത്രത്തിലെ ഗാനങ്ങൾ ജാവെദ് അഖ്തർ രചിച്ചിരിക്കുന്നു.  ഹിന്ദി ചലചിത്ര സംഗീതരംഗത്തെ ഇതിഹാസമായ രാഹുൽ ദേവ് ബർമ്മൻ (ആർ.ഡി.ബർമ്മൻ) ഈണം നൽകിയ ഒൻപത് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.  അനേകം ഹിറ്റുകൾ ഹിന്ദി സിനിമയ്ക്ക് സമ്മാനിച്ച ആർ.ഡി.ബർമ്മൻ അവസാനമായി സംഗീതസംവിധാനം ചെയ്യാമെന്ന് ഏറ്റിരുന്ന ചിത്രമാണത്രേ പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത്. പക്ഷേ ഇതിന്റെ പണികൾ തുടങ്ങുന്നതിനു മുൻപു തന്നെ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു.  1942 എ ലവ് സ്റ്റോറി അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് പുറത്തു വന്നത്.
        ബ്രിട്ടീഷ് ഭരണകാലത്ത്, ബ്രിട്ടീഷുകാരുടെ ദാസന്മാരായവരും, ബ്രിട്ടിഷുകാർക്കെതിരെ സമരം നടത്തുന്നതുമായ ഇൻഡ്യാക്കാർ ഉണ്ടായിരുന്നല്ലോ.  അത്തരത്തിൽ, ബ്രിട്ടീഷുകാരുടെ വിനീതദാസനായിരുന്ന ദിവാൻ ഹരിസിംഗിന്റെ (മനോഹർ സിംഗ്) മകനായ നരേൻ സിംഗും (അനിൽ കപൂർ) ബ്രിട്ടീഷ്  സാമ്രാജ്യത്തിനെതിരെ പോരാടുന്ന രഘുവീർ സിംഗിന്റെ മകൾ രാജേശ്വരി പഥക്കും തമ്മിൽ ഉള്ള പ്രണയവും അവർക്ക് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രധാന  പ്രതിപാദ്യവിഷയം.  ഭാരതത്തിന്റെ സ്വാതന്ത്ര്യസമര രംഗത്തെ വിവിധ രംഗങ്ങളും സംഭവങ്ങളും ചിത്രത്തിന് മിഴിവേകുന്നു. 

        ഈ ചിത്രത്തിൽ കുമാർ സാനു ആലപിച്ച ‘ഏക് ലഡ്കി കൊ ദേഖാ’ എന്ന ഗാനത്തിലെ പ്രണയതീവ്രത അതീവ  ഹൃദ്യമാണല്ലോ.  ജാവെദ് അഖ്തറുടെ വരികൾക്ക് ആർ.ഡി.ബർമ്മന്റെ സംഗീതം കൂടിയായപ്പോൾ കുമാർ സാനുവിന്റെ സ്വരം അതീവ ഹൃദ്യമായി.  ഈ വരികൾ  പരിഭാഷപെടുത്താൻ ഒരു ശ്രമം……

Ek Ladki ki | Muziboo

Ek ladaki ko dekha to aisa laga...

ഈ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി…..
jaise khilata gulaab

അവളൊരു വിടർന്ന പനിനീർപുഷ്പമാണെന്ന്…
jaise shaayar ka khvaab
ഒരു കവിയുടെ സ്വപ്നമാണെന്ന്….
jaise ujali kiran
ഒരു മിന്നുന്ന രശ്മിയാണെന്ന്…
jaise ban mein hiran
വനത്തിലെ മാൻപേടയാണെന്ന്…
jaise chaandani raat
രാത്രിയിലെ ചാന്ദ്രനിലാവെന്ന്…
jaise narami baat
ഒരു മൃദുവചനമെന്ന്….
jaise mandir mein ho ek jalta diya
അമ്പലത്തിലെരിയുന്ന ഒരു പൊൻദീപമാണെന്ന്…
ek ladaki ko dekha to aisa lagaa...
ഞാനീ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി….
jaise subah kaa ruup
പ്രഭാതത്തിന്റെ സൗന്ദര്യമാണെന്ന്…
jaise saradi ki dhuup
ശീതകാലത്തിലെ സൂര്യകിരണമാണെന്ന്….
jaise vinaa ki taan
തന്ത്രിയിലെ നാദമാണെന്ന്
jaise rangon ki jaan
വർണ്ണങ്ങളുടെ മേളമാണെന്ന്…
jaise balakhaayein bel
പടരുന്ന ലതയാണെന്ന്…
jaise laharon ka khel
ഓളങ്ങളുടെ താളമാണെന്ന്…
jaise khushbuu liye aaye thandi havaa
മന്ദാനിലന്റെ സുഗന്ധമാണെന്ന്…
ek ladaki ko dekha to aisa laga...
ഞാനീ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി….
jaise naachataa mor
നൃത്തം വയ്ക്കുന്ന തൂവലാനെന്ന്…
jaise resham ki dor
ഒരുനേർത്ത പട്ടുനൂലാണെന്ന്….
jaise pariyon ka raag
മാലാഖയുടെ സംഗീതമാണെന്ന്…
jaise sandal ki aag
ചന്ദനഗന്ധമുള്ള നാളമാണെന്ന്…
jaise solah singaar
സൗന്ദര്യത്തിന്റെ (പതിനാറ്) ആഭരണങ്ങളാണെന്ന്…
jaise ras ki phuhaar
മധുകണങ്ങൾ പൊഴിയുകയാണെന്ന്…
jaise aahistaa aahistaa badhta nasha
പതിയെപ്പതിയെ വളരുന്ന ലഹരിയാണെന്ന്…
ek ladaki ko dekha to aisa laga...
ഞാനീ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി….

Saturday, March 23, 2013

എന്റെ ഹൃദയം തുടിക്കുന്നു....Dil tadap tadap ke keh raha hai

        ബിമൽ റോയിയുടെ സംവിധാനത്തിൽ 1958-ൽ  പുറത്തുവന്ന ചിത്രമാണ് മധുമതി.  ഋതിക് ഘട്ടക്ക് കഥയും രജീന്ദർ സിംഗ് ബേദി തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ദിലീപ് കുമാറും വൈജയന്തി മാലയും പ്രധാന വേഷങ്ങളിൽ എത്തുന്ന മധുമതിയിൽ പ്രാൺ, ജോണി വാക്കർ, ജയന്ത്, രാമായൺ തിവാരി തുടങ്ങിയവർ അഭിനയിക്കുന്നു.  ബിമൽ  റോയിയും ഋതിക് ഘട്ടക്കും ഒരുമിച്ച ഏകചിത്രമായ മധുമതി ബോക്സോഫീസിലും സമൂഹത്തെ സ്വാധീനിച്ച ചിത്രമെന്ന നിലയിലും വളരെ പ്രസിദ്ധമാണ്.  അക്കാലത്ത് നിരവധി അവാർഡുകൾ നേടിയ ഈ ചിത്രം, 1988-ൽ ജാനം ജാനം എന്ന പേരിൽ ഋഷി കപൂർ നായകനായി പുനഃസൃഷ്ടിക്കപ്പെട്ടു.

കഥാസാരം
        കാറ്റും മഴയും ഇടിവെട്ടുമുള്ള  ഒരു രാത്രി ആനന്ദ് (ദിലീപ് കുമാർ) തന്റെ സുഹൃത്തുമൊന്നിച്ച് കാറിൽ, ഭാര്യയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവരാൻ പുറപ്പെടുന്നു.  പൊടുന്നനെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്ന്  സുഹൃത്തുക്കൾ രണ്ടുപേരും അടുത്തു കണ്ട വീട്ടിൽ അഭയം പ്രാപിക്കുന്നു.  ആ വീട് തനിക്ക് വളരെ പരിചിതമാണെന്ന് ആനന്ദിന്  തോന്നി. അത് തന്റെ പൂർവ്വ ജന്മമായിരുന്നോ എന്ന് അദ്ദേഹം സംശയിച്ചു. 
        ആനന്ദ് ഒരു തടി എസ്റ്റേറ്റിന്റെ മാനേജരായാണ് ശ്യാംനഗറിൽ എത്തുന്നത്.  ഒരു കലാകാരൻ കൂടിയായ അദ്ദേഹം ഒഴിവു സമയങ്ങളിൽ ആ വനപ്രദേശമാകെ ചുറ്റിനടന്ന് കാഴ്ചകൾ കണ്ട് ആനന്ദിച്ചിരുന്നു.  ഇതിനിടെയാണ് മധുമതി (വൈജയന്തിമാല) എന്ന വനവാസി യുവതിയെ ശ്രദ്ധിക്കുന്നത്.  അവളുടെ ഗാനങ്ങളിൽ അദ്ദേഹം തന്നെത്തന്നെ മറന്നു.  ഇതിനിടെ ആനന്ത് തന്റെ  എസ്റ്റേറ്റ് ഉടമയായ ഉഗ്രനാരായൺ (പ്രാൺ), അവിടുത്തെ ചില ഉദ്യോഗസ്ഥർ എന്നിവരുമായി തെറ്റുന്നു.  മധുമതിയെ കുറിച്ചുള്ള ചിന്തകളിൽ മുഴുകിയിരുന്ന അദ്ദേഹം അവളെ കാണാനും സ്വന്തമാക്കാനുമുള്ള ആഗ്രഹത്താൽ തിരികെയെത്തുന്നു.  മധുമതിയെയും കൊണ്ട് നാടുവിടാനൊരുങ്ങുമ്പോൾ ഉഗ്രനാരായണിന്റെ ഗുണ്ടകൾ അദ്ദേഹത്തെ മർദ്ദിച്ചവശനാക്കി.  ജീവൻ തിരിച്ചു കിട്ടിയെങ്കിലും മധുമതി നഷ്ടപ്പെട്ടതിലുള്ള ദുഃഖം അദ്ദേഹത്തെ വല്ലാതെ അലട്ടി.  ഒരിക്കൽ വനത്തിലൂടെ സഞ്ചരിക്കുമ്പോൾ മധുമതിയുമായി വളരെയേറെ രൂപസാദൃശ്യമുള്ള ഒരു യുവതിയെ കണ്ടുമുട്ടുന്നു.  തുടർന്ന് ഒരു ഹിന്ദി വാണിജ്യസിനിമയ്ക്ക് വേണ്ട ‘ട്വിസ്റ്റു’കളോടെ കഥ ഒരു സസ്പെൻസ് ത്രില്ലറാകുന്നു. 
 ഗാനങ്ങൾ
        ഈ ചിത്രത്തിൽ ആകെ പന്ത്രണ്ട് ഗാനങ്ങളാണുള്ളത്.  ഏതാണ്ടെല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു.  ചിത്രത്തിലെ ഗാനങ്ങൾ  ശൈലേന്ദ്ര എഴുതി സലിൽ ചൗധരി സംഗീതം നൽകിയിരിക്കുന്നു. മുകേഷ്, മന്നഡേ, ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി, മുബാരക്ക് ബീഗം, ആശാ ഭോസ്ലേ, സബിതാ ചൗധുരി, ഗുലാം മുഹമ്മദ്, ധിജൻ മുഖർജി എന്നിവർ പാടിയിരിക്കുന്നു. 
         ഈ ചിത്രത്തിലെ പ്രസിദ്ധമായ 'ദിൽ തടപ്പ് തടപ്പ് ' എന്നു തുടങ്ങുന്ന ഗാനം ഗൃഹാതുരസ്മരണയുണർത്തുന്നു.  മുകേഷും ലതാ മങ്കേഷ്ക്കറും ചേർന്ന് പാടിയിരിക്കുന്നു.  ഈ ഗാനത്തിന്റെ സംഗീത സംവിധാനത്തെക്കുറിച്ച് അധികമാരും  അറിയാത്ത ഒരു കഥയുണ്ട്,  ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഏഷ്യയിലും മറ്റും പര്യടനം നടത്തിയ പോളിഷ് നാടോടി സംഘത്തിന്റെ  ഒരു ഗാനത്തിന്റെ ഈണവുമായി ഇതിന് സാമ്യമുണ്ടത്രേ.  ചൈനയിലും ജപ്പാനിലും വളരെ ജനപ്രിയമായിരുന്നു ആ കാലഘട്ടത്തിൽ ഈ ഈണം.  ഒരു പക്ഷേ ഭാരതത്തിലും ആ സംഗീത സംഘം പര്യടനം നടത്തിയിരിക്കാം; ഈ  ഈണം നമ്മുടെ സലിൽദായെ സ്വാധീനിച്ചിരിക്കാം….

Dil Tadap | Muziboo

Dil tadap tadap ke keh raha hai aa bhi ja
നീയെന്റെ അരികിലെത്താനായി എന്റെ ഹൃദയം തുടിയ്ക്കുന്നു
Tu humse aankh na chura, tujhe kasam hai aa bhi ja
എന്റെ ദൃഷ്ടിയിൽ നിന്ന് നീ മറയാതെ, എന്റെ മുന്നിൽ വരൂ
Dil tadap tadap ke keh raha hai aa bhi ja
നീയെന്റെ അരികിലെത്താനായി എന്റെ ഹൃദയം തുടിയ്ക്കുന്നു
Tu humse aankh na chura, tujhe kasam hai aa bhi ja
എന്റെ ദൃഷ്ടിയിൽ നിന്ന് നീ മറയാതെ, എന്റെ മുന്നിൽ വരൂ

Tu nahin to yeh bahaar kya bahaar hai
ഈ വസന്തത്തിൽ നീയില്ലെങ്കിൽ എന്തു വസന്തം?
Gul nahin khile ke tera intezaar hai
നിന്റെ വരവും കാത്ത് പൂവുകൾ പോലും വിടരാതെ കാത്തു നിൽക്കുന്നു
Tu nahin to yeh bahaar kya bahaar hai
ഈ വസന്തത്തിൽ നീയില്ലെങ്കിൽ എന്തു വസന്തം?
Gul nahin khile ke tera intezaar hai
നിന്റെ വരവും കാത്ത് പൂവുകൾ പോലും വിടരാതെ കാത്തു നിൽക്കുന്നു
Ke tera intezaar hai
Ke tera intezaar hai
നിന്നെയും പ്രതീക്ഷിച്ച്…നിന്നെയും പ്രതീക്ഷിച്ച്
Dil tadap tadap ke keh raha hai aa bhi ja
Tu humse aankh na chura, tujhe kasam hai aa bhi ja
നീയെന്റെ അരികിലെത്താനായി എന്റെ ഹൃദയം തുടിയ്ക്കുന്നു
എന്റെ ദൃഷ്ടിയിൽ നിന്ന് നീ മറയാതെ, എന്റെ മുന്നിൽ വരൂ
Dil dhadak dhadak ke de raha hai yeh sadaa
ഹൃദയം നിനക്കായ് എപ്പോഴും മിടിക്കുന്നു
Tumhari ho chuki hoon main, tumhare paas hoon sadaa
ഞാൻ നിന്റേതായിക്കഴിഞ്ഞിരിക്കുന്നു, ഞാൻ എന്നും നിന്റെയടുത്തു തന്നെയുണ്ട്

Tum se meri zindagi ka yeh singaar hai
നിന്നാൽ എൻ ജീവിതം സുന്ദര സുരഭിലമായി
Ji rahi hoon main ke mujhko tumse pyaar hai
നിന്നോടുള്ള സ്നേഹം കൊണ്ടുമാത്രം ഞാൻ ജീവിക്കുന്നു
Tum se meri zindagi ka yeh singaar hai
നിന്നാൽ എൻ ജീവിതം സുന്ദര സുരഭിലമായി
Ji rahi hoon main ke mujhko tumse pyaar hai
നിന്നോടുള്ള സ്നേഹം കൊണ്ടുമാത്രം ഞാൻ ജീവിക്കുന്നു
Ke mujhko tumse pyaar hai
എനിക്ക് നിന്നോടത്രയ്ക്കിഷ്ടമാണ്
Ke mujhko tumse pyaar hai
എനിക്ക് നിന്നോടത്രയ്ക്കിഷ്ടമാണ്
Dil tadap tadap ke keh raha hai aa bhi ja
നീയെന്റെ അരികിലെത്താനായി എന്റെ ഹൃദയം തുടിയ്ക്കുന്നു
Tu humse aankh na chura, tujhe kasam hai aa bhi ja
എന്റെ ദൃഷ്ടിയിൽ നിന്ന് നീ മറയാതെ, എന്റെ മുന്നിൽ വരൂ

Dil dhadak dhadak ke de raha hai yeh sadaa
ഹൃദയം നിനക്കായ് എപ്പോഴും മിടിക്കുന്നു
Tumhari ho chuki hoon main, tumhare paas hoon sadaa
ഞാൻ നിന്റേതായിക്കഴിഞ്ഞിരിക്കുന്നു, ഞാൻ എന്നും നിന്റെയടുത്തു തന്നെയുണ്ട്

Muskuraate pyaar ka asar hai har kahin
പുഞ്ചിരിക്കുന്ന സ്നേഹത്തിന്റെ പ്രതീകമാണിതെല്ലാം
Hum kahan hain dil kidhar hai kuch khabar nahin
ഞാനെവിടെയാണ്, എന്റെ ഹൃദയമെവിടെയാണ്,  എനിക്കറിയില്ല
Muskuraate pyaar ka asar hai har kahin
പുഞ്ചിരിക്കുന്ന സ്നേഹത്തിന്റെ പ്രതീകമാണിതെല്ലാം
Hum kahan hain dil kidhar hai kuch khabar nahin
ഞാനെവിടെയാണ്, എന്റെ ഹൃദയമെവിടെയാണ്,  എനിക്കറിയില്ല
Kidhar hai kuch khabar nahin
എവിടെയാണെന്ന് ഒരറിവുമില്ല
Kidhar hai kuch khabar nahin
എവിടെയാണെന്ന് ഒരറിവുമില്ല
Dil tadap tadap ke keh raha hai aa bhi ja
നീയെന്റെ അരികിലെത്താനായി എന്റെ ഹൃദയം തുടിയ്ക്കുന്നു
Tu humse aankh na chura, tujhe kasam hai aa bhi ja
എന്റെ ദൃഷ്ടിയിൽ നിന്ന് നീ മറയാതെ, എന്റെ മുന്നിൽ വരൂ
Dil dhadak dhadak ke de raha hai yeh sadaa
ഹൃദയം നിനക്കായ് എപ്പോഴും മിടിക്കുന്നു
Tumhari ho chuki hoon main, tumhare paas hoon sadaa
ഞാൻ നിന്റേതായിക്കഴിഞ്ഞിരിക്കുന്നു, ഞാൻ എന്നും നിന്റെയടുത്തു തന്നെയുണ്ട്

ഈ ഗാനത്തിന്റെ പോളണ്ട് ബാന്റിന്റെ പ്രകടനം കാണാം
സലിൽ ചൗധരിയുടെ കഴിവ് ഒട്ടും കുറച്ചു കാട്ടാനല്ല, അറിവിലേയ്ക്കായി മാത്രം....