Credit of videos goes to original uploaders, with thanks

Tuesday, August 9, 2011

ജീവിതവും ഇവിടെ മരണവും ഇവിടെ....


          പഴയകാല ഹിന്ദി സിനിമയെക്കുറിച്ച് പറയുമ്പോൾ ആദ്യമെത്തുന്ന ഒരു പേര് രാജ് കപൂറിന്റെ തന്നെയാണ്ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ജനപ്രിയ ഷോമാനായ രാജ് കപൂർ 1924 ഡിസംബർ14ന്  ഭാരതത്തിന്റെ ഭാഗമായിരുന്ന പെഷവാറിലാണ് ജനിച്ചത്നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന്  ആവാരാ (1951), ബൂട്ട് പോളീഷ് (1954) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കാൻസ് ഫിലിം ഫെസ്റ്റിവലിലെ Palme d'Or പുരസ്കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിട്ടുണ്ട്രാഷ്ട്രം അദ്ദേഹത്തിന് 1971ൽ പത്മഭൂഷൺ ബഹുമതിയും 1987ൽ ദാദാഫാൽകെ അവാർഡും നൽകി ആദരിച്ചു.  1988 ജൂൺ 2ന് അദ്ദേഹം അന്തരിച്ചു.
          രാജ് കപൂറിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ശങ്കർജയ്‌കൃഷ്ണനും ഗായകൻ മുകേഷുമാണ്.  1970 ഡിസംബറിൽ പുറത്തുവന്ന മേരാ നാം ജോക്കർ എന്ന ചിത്രത്തിൽ ഈ അതുല്യപ്രതിഭയുടെ അഭിനയപാടവത്തിന്റെ വിസ്മയം നമുക്ക് കാണാംചിത്രം സംവിധാനം ചെയ്തതും നിർമ്മിച്ചയും അദ്ദേഹം തന്നെയാണ്രാജ് കപൂറിനെ കൂടാതെ ഋഷികപൂർ, ധർമ്മേന്ദ്ര, ധാരാസിംഗ്, സിമി ഗരേവാൾ, സേനിയ ര്യാബിൻ‌കിനാ  (റഷ്യൻ നടി) കൂടാതെ മലയാളത്തിന്റെ സ്വന്തം പത്മിനിയും വേഷമിട്ടു
          ചിത്രത്തിന്റെ ക്ലൈമാക്സിലെ വികാരതീവ്രമായ ‘ജീനാ യഹാം, മർനാ യഹാം’ എന്ന ഗാനം എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവാത്തതാണ്ഈ ഗാനത്തിന്റെ ഒരു പരിഭാഷ ഒന്ന് ശ്രമിച്ചു നോക്കട്ടേ. രാജ്‌കപൂറിന്റെ പ്രിയപ്പെട്ട ശങ്കർ ജയ്‌കൃഷ്ണനും മുകേഷും ഒന്നിക്കുന്ന മനോഹര ഗാനം....

Jeena yahaam | Online Karaoke

Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങ് പോകാൻ
Ji Chahe Jab Humko Awaaz Do
എപ്പോൾ ആഗ്രഹം തോന്നിയാലും എന്നെയൊന്ന് വിളിയ്ക്കൂ
Hum Hain Wahin Hum Thhe Jahan,
ഞാനവിടെയായിരുന്നോ അവിടെത്തന്നെയെത്തും
Apne Yahin Dono Jahan
ഇവിടെത്തന്നെയാണ് ഇഹവും പരവും
Iske Siva Jana Kahan
ഇവയെവിട്ട് എങ്ങു പോകാൻ
Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങോട്ട് പോകാൻ

Yeh Mera Geet Jeevan Sangeet
ഇതെന്റെ ജീവന്റെ സംഗീതം
Kal Bhi Koi Dohrayega
നാളെ പലരും ഇത് ആവർത്തിക്കും
Jag Ko Hasane Bahroopiya
വെറുമൊരു കോമാളിയായി ജനങ്ങളെ ചിരിപ്പിയ്ക്കുവാൻ
Roop Badal Phir Aayega
ചിരിപ്പിയ്ക്കുന്ന വേഷവുമായ് വീണ്ടുമെത്തും
Swargom Yahin Narkom Yahan
സ്വർഗ്ഗവും നരകവും ഇവിടെത്തന്നെ
Iske Siva Jana Kahan
ഇവിടം വിട്ട് എങ്ങു പോകാൻ
Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങോട്ട് പോകാൻ

Kal Khel Mein Hum Ho Na Ho
നാളത്തെ കളിയിൽ ചിലപ്പോൾ ഞാനുണ്ടാവില്ല
Gardish Mein Taare Rahenge Sada
പക്ഷേ ആകാശത്തിൽ താരകങ്ങൾ ജ്വലിച്ചുതന്നെ നിൽക്കും
Bhoolenge Hum Bhoologe Tum
ഞാനും മറക്കും നിങ്ങളും  മറക്കും
Par Hum Tumhare Rahenge Sada
എന്നാലും ഞാൻ എന്നും നിങ്ങളുടെ തന്നെയായിരിക്കും

Rahenge Yahin Apne Nishan
എന്റെ സാന്നിദ്ധ്യം (അടയാളങ്ങൾ) ഇവിടെത്തന്നെയുണ്ടാവും
Iske Siva Jana Kahan
ഇവിടെവിട്ട് ഞാൻ എങ്ങ് പോകാൻ...
Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങോട്ട് പോകാൻ

7 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

"....ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങ് പോകാൻ ..."

രാജ്‌കപൂറും മുകേഷും ശങ്കർജയ്‌കൃഷ്ണനും ഒന്നിച്ച മാസ്മരിക സൃഷ്ടി....

maharshi said... Reply To This Comment

മരിക്കാത്ത പാട്ടുകളുടെ കൂട്ടത്തില്‍ എന്നും ഈ ഗാനത്തിന്
സ്ഥാനമുണ്ട്.ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.

മാണിക്യം said... Reply To This Comment

ഇന്നും കേള്‍ക്കുമ്പോള്‍ പുതുമ നശിക്കാത്ത ഗാനം.
അര്‍ത്ഥസംഭുഷ്ടമായ വരികളും ഇമ്പമുള്ള ആലാപനവും
അനശ്വരമായ പട്ടുകളുടെ കൂട്ടത്തില്‍ ജീനാ യഹാം...

അതെ. "ചിത്രത്തിന്റെ ക്ലൈമാക്സിലെ വികാരതീവ്രമായ ‘ജീനാ യഹാം, മർനാ യഹാം’ എന്ന ഗാനം എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവാത്തതാണ്."
ഈ കുറിപ്പിനു നന്ദി ഗോപന്‍!

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

അര്‍ഥം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് 100% ആസ്വദിച്ചു കേട്ടു. നന്ദി മോനേ.
തിരക്കിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നു എന്നതിനെ അഭിനന്ദിക്കാതെ പറ്റില്ല.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .

അനില്‍@ബ്ലോഗ് // anil said... Reply To This Comment

Good post.

prince cs said... Reply To This Comment

gopan chetta,
what an excellent attempt.i really appreciate your bold effort. there is diversity in your creations.congrats and keep going

Echmukutty said... Reply To This Comment

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.