Credit of videos goes to original uploaders, with thanks

Friday, September 9, 2011

നിനക്കായ് ഒരു ഗാനം . . . .


    ജൽതേ ഹൈ ജിസ്കേലിയേ..  മലയാളികൾക്ക് ഈ ഗാനം വളരെ പരിചിതവും ഇഷ്ടവുമാണ്.  “കടലേനീലക്കടലേ”എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച തലത്ത് മഹമൂദ് പാടിയതാണ് ഈ ഗാനം. 2007ൽ പുറത്തു വന്ന, രഞ്ജിത്ത് സംവിധാനം ചെയ്ത ‘കൈയ്യൊപ്പ്’ എന്ന ചിത്രത്തിൽ ഈ ഗാനം ഉൾക്കൊള്ളിച്ചിട്ടുണ്ട് – ഗായത്രിയുടെ സ്വരത്തിൽ.  
.
       ബിമൽ റോയ് സംവിധാനം ചെയ്ത് 1959ൽ പുറത്തുവന്ന ചിത്രമാണ് ‘സുജാത’സുനിൽ ദത്ത്, നൂതൻ, ലളിതാ പവാർ, ശശികല, തരുൺ ബോസ് തുടങ്ങിയവരാണ് അഭിനേതാക്കൾഭാരതത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള ഒരു ഉദ്ബോധനം കൂടിയായിരുന്നു ഈ ചിത്രംസാമൂഹിക സാംസ്കാരിക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഈ ചിത്രത്തിന്, സംവിധായകൻ, അഭിനേത്രി, മികച്ച ചിത്രം, മികച്ച കഥ എന്നിവയ്ക്കുള്ള ഫിലിം ഫെയർ അവാർഡും കേൻസ് (Canns) ഫിലിം ഫെസ്റ്റിവലിനുള്ള ഗോഡൻ പാം അവാർഡിനുള്ള നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾ എസ്സ്.ഡി.ബർമ്മന്റെ സംഗീത സംവിധാനത്തിൽ തലത്ത് മഹമൂദിനെ കൂടാതെ മുഹമ്മദ് റാഫി, അശാബോസ്ലേ, ഗീതാദത്ത്, പിന്നെ സംവിധായകൻ എസ്സ്.ഡി.ബർമ്മനും പാടിയിട്ടുണ്ട്ഇതിൽ ഗീതാദത്ത് പാടിയ ‘നന്ഹി കലി സോനേ…’ എന്ന  താരാട്ട് പാട്ട് ഇന്നും ഒരു നനുത്ത സാന്ത്വനമായി നിറഞ്ഞു നിൽക്കുന്നു.
     ഭാരതത്തിന്റെ ഗസൽ രാജാവെന്ന വിശേഷണം പഴയ തലമുറയിലെ ഗായകരിൽ ഏറ്റവും ഇണങ്ങിന്നത് തലത്ത് മെഹബൂബുനാണ് (1924-1998).  മലയാളികൾക്കും വളരെ പരിചിതമായ ശബ്ദമാണ് മെഹബൂബിന്റെത്.  സിനിമാ ഗാനങ്ങളിൽ ഒതുങ്ങാതെ വളരെയധികം സംഗീതസദസുകളിൽ നിറഞ്ഞു നിന്ന മെഹബൂബ് ഇന്നും നമ്മുടെ ഗൃഹാതുര ശബ്ദമാണ്.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കു മുന്നിലും, ഈ ഗാനത്തിന് ഒരു പുനർജന്മം നൽകിയ ‘കൈയ്യൊപ്പിന്റെ’ സൃഷ്ടാക്കാൾക്കും ഈ ഗാനം സമർപ്പിക്കട്ടേ.

Podcast Powered By Podbean


Jalte hain jiske liye, teri aakhon ke diye,
Dhoond laya hoon wohi geet main tere liye
നിന്റെ കണ്ണുകളുടെ പ്രകാശം അന്വേഷിക്കുന്ന
ആ ഗാനം ഞാൻ നിനക്കായ് തേടി നടന്നു

Dard ban ke jo mere dil mein raha dhal na saka
Jadu ban ke teri aankhon mein ruka chal na saka
Aaj laya hun wohi geet main tere liye
അതെന്റെ ഹൃദയത്തിൽ വേദനയായി  മാഞ്ഞുപോകാതെ നിന്നു
അതു നിന്റെ കണ്ണുകളുടെ മാന്ത്രികതയിൽ നിറഞ്ഞു നിന്നു
ആ ഗാനം ഞാൻ നിനക്കായി കൊണ്ടു വന്നിരിക്കുന്നു

Dil main rakh lena ise haathon se ye chhoote na kahin,
Geet naazuk hai mera sheeshe se bhi toote na kahin
Gungunaaoonga yehi geet main tere liye
ഇതു (ഈ ഗാനം) നിന്റെ ഹൃദയത്തിൽ സൂക്ഷിക്കൂ,
വിട്ടുപോകാതെ കൈകളാൽ ചേർത്ത് പിടിക്കൂ
സ്ഫടികത്തേക്കാൾ മൃദുവായ എന്റെ ഗാനം വീണുടയാതിരിക്കട്ടേ
ഞാനീ ഗാനം നിനക്കായി മൂളിക്കൊണ്ടിരിക്കാം


Jab talak na yeh tere ras ke bhare honton se mile,
Yunhi aawara phirega yeh teri zulfon ke tale
Gaaye jaaoonga yehi geet main tere liye
നിന്റെ തേൻ കിനിയുന്ന അധരങ്ങളിൽ  അലിയുന്നതുവരെ
ഈ ഗാനം നിന്റെ മുടിയിഴകളിൽ ഓടിനടക്കും
ഞാനീ ഗാനം നിനക്കായ് പാടിക്കൊണ്ടേയിരിക്കുംകൈയ്യൊപ്പ് എന്ന ചിത്രത്തിലെ ഗാനവും ഒന്ന് നോക്കാം....കടപ്പാട്:
          ഞാൻ ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ, തലത്ത് മഹമൂദും  മലയാളികളുടെ പ്രിയഗായകനായിരുന്ന ശ്രീ. മെഹബൂബും ഒരാളാണെന്ന എന്റെ അറിവില്ലായ്മ ഇവിടെ എഴുതിയിരുന്നു.  ഈ തെറ്റ് തിരുത്തി തന്നത് ശ്രീ.ഖാദർ പട്ടേപ്പടം ആണ്.  ആദ്യം കമന്റിലൂടെയും പിന്നെ എനിക്ക് ഒരു  ഇമെയിലായും കൃത്യമായി കാര്യം പറഞ്ഞു തന്ന ശ്രീ.ഖാദർ പട്ടേപാടത്തിനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ വാക്കുകളില്ല.  എന്റെ ഈ എളിയ ഉദ്യമം അർത്ഥവത്തായി എന്ന് മനസ്സിലായത് ഇത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിലൂടെയാണ്.  മുൻപൊരു പോസ്റ്റിലെ തെറ്റ് പറഞ്ഞു തന്ന ശ്രീ.ജയന്തും ഇത്തരത്തിൽ എടുത്തു പറയേണ്ടയാളാണ്. 
          സത്യത്തിൽ ഇങ്ങനെയൊരു ഉദ്യമം മനസ്സിൽ വന്നത് എച്മുക്കുട്ടിയുടെഒരു പാട്ടോർമ്മ’ എന്ന പോസ്റ്റും അതിലെ രണ്ടാമത്തെ കമന്റുമാണ്.  പ്രത്യേകിച്ച് ഭാഷാപാണ്ഡിത്യമൊന്നുമില്ലാത്ത ഞാൻ വളരെ മടിച്ചു മടിച്ച് ആദ്യത്തെ ശ്രമം നടത്തി.  പിന്നെപ്പിന്നെ എനിക്ക് പാട്ടുകൾ നിർദ്ദേശിച്ച് എന്റെ ഉഷാമ്മ (കിലുക്കാംപെട്ടി) എപ്പോഴും ഒരുപാട് പ്രോത്സാഹനവുമായി സ്നേഹപൂർവ്വം നിർബന്ധിക്കാറുണ്ട്.   പിന്നെ ഇത് വായിച്ച് കമന്റിട്ടും മെയിൽ അയച്ചും പ്രോത്സാഹിപ്പിച്ച എല്ലാപേരോടും കടപ്പാട് അറിയിക്കട്ടേ.  തുടർന്നും പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

മെഹബൂബിനെക്കുറിച്ച് കൂടുതൽ…… (ശ്രീ.ഖാദർ പട്ടേപ്പാടം പറഞ്ഞുതന്നത്)
കൂടുതൽ അറിവിലേക്കായി ചില കാര്യങ്ങൾ: മെഹബൂബ്‌ കൊച്ചിക്കാരനായിരുന്നു. കുറെ നല്ല ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. അതിൽ ചിലതാണ് താങ്കൾ സൂചിപ്പിച്ച ഗാനങ്ങൾ. ഇപ്പോഴും കൊച്ചിയിലും മറ്റും അദ്ദേഹത്തിന്റെ ഒരു പാട് ആരാധകരുണ്ട്. തലത്ത്‌ മഹമൂദ്‌ മധുര തരളിതമായ ശബ്ദം കൊണ്ട് ഇന്ത്യയോളം തന്നെ വളർന്ന ഗായകനായിരുന്നു. വിഷാദ ഗായകൻ എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബാബുരാജിനോടുള്ള അടുപ്പം കൊണ്ടാണ് തലത്ത്‌ മലയാളത്തിൽ 'കടലേ.. നീലക്കടലെ..' എന്ന ഗാനം പാടിയത് എന്ന് കേട്ടിട്ടുണ്ട്.
        ശ്രീ. മെഹബൂബ്‌ പാടിയ മലയാള ഗാനങ്ങളിൽ ചിലത് - എന്തിനിത്ര പഞ്ചസാര... (നായര് പിടിച്ച പുലിവാൽ), മാനെന്നും വിളിക്കില്ല (നീലക്കുയിൽ), പണ്ടു പണ്ടു പണ്ടുനിന്നെ (രാരിച്ചൻ എന്ന പൗരൻ), തോർന്നിടുമോ കണ്ണീർ (ജീവിതനൗക), വണ്ടീ പുകവണ്ടീ (ഡോക്ടർ), സിന്ദാബാദ് സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ് (കണ്ടം ബച്ച കോട്ട്).

9 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

മെലഡികളുടെ, ഗസലുകളുടെ ചക്രവർത്തി...തലത് മെഹബൂബിന്റെ ഓർമ്മയ്ക്കു മുന്നിലും, ഈ ഗാനത്തിന് ഒരു പുനർജന്മം നൽകിയ ‘കൈയ്യൊപ്പിന്റെ’ സൃഷ്ടാക്കാൾക്കും ഈ ഗാനം സമർപ്പിക്കട്ടേ….

ഗീത said... Reply To This Comment

നല്ല ഹിന്ദിപ്പാട്ട്.
ഈ സംരംഭം കൊള്ളാം കേട്ടോ. പാട്ടുകളുടെ അർത്ഥം അറിഞ്ഞ് ആസ്വദിക്കാമല്ലോ.

ചന്തു നായർ said... Reply To This Comment

നന്നായി....വളരെ ഇഷ്ടപ്പെട്ടൂ...ഈ ഉദ്യമം

khader patteppadam said... Reply To This Comment

താങ്കള്‍ക്ക് വലിയ തെറ്റുപറ്റിയെന്ന് തോന്നുന്നു. തലത്ത്‌ മെഹബൂബ്‌ അല്ല, തലത്ത്‌ മഹമൂദ് ആണ് ഹിന്ദി ഗസല്‍ ഗായകന്‍. മലയാളത്തിലുള്ളത് മെഹബൂബ്‌ ആയിരുന്നു. ഇവര്‍ രണ്ടും രണ്ടു പേര്‍. ലേഖനത്തില്‍ പറഞ്ഞിട്ടുള്ള മലയാള ഗാനങ്ങളൊക്കെ മെഹബൂബ്‌ പാടിയിട്ടുള്ളതാണ്, തലത്ത്‌ മഹമൂദല്ല. തലത്ത്‌ പാടിയിട്ടുള്ള മലയാള ഗാനം 'കടലേ..നീലക്കടലേ...' എന്ന് തുടങ്ങുന്നതാണ്. ആ ഗാനത്തിന്റെ സംഗീത സംവിധായകന്‍ ; ബാബുരാജ്. തെറ്റ്‌ പരിശോധിക്കുമല്ലോ
- Show quoted text -

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ശ്രീ.ഖാദർ പട്ടേപ്പാടം പറഞ്ഞുതന്ന അറിവുകൾ ഉൾക്കൊള്ളിച്ച്, വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നതിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു....വീണ്ടും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു....

സാജുമോന്‍ said... Reply To This Comment

ഇങ്ങനെയൊരു ഉദ്യമത്തിനു നന്ദി... എന്റെ ചെറിയൊരു അഭിപ്രായം പറഞ്ഞോട്ടെ : പരിഭാഷ ചെയ്യുമ്പോൾ വരികളുടെ സാഹിത്യഭംഗി ചോരാതെ നോക്കാമോ? "നിന്റെ കണ്ണുകളുടെ - നിൻ മിഴികളുടെ‌" എന്നാകുമ്പോൾ കുറേ കൂടി കവിതാഭംഗി വരികളിൽ നിഴലിക്കില്ലേ?

Echmukutty said... Reply To This Comment

നന്നായിട്ടുണ്ട്, കേട്ടൊ. അഭിനന്ദനങ്ങൾ.

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

Jab talak na yeh tere ras ke bhare honton se mile,
Yunhi aawara phirega yeh teri zulfon ke tale
Gaaye jaaoonga yehi geet main tere liye
"നിന്റെ തേൻ കിനിയുന്ന അധരങ്ങളിൽ അലിയുന്നതുവരെ
ഈ ഗാനം നിന്റെ മുടിയിഴകളിൽ ഓടിനടക്കും
ഞാനീ ഗാനം നിനക്കായ് പാടിക്കൊണ്ടേയിരിക്കും"
ഹൊ ഈ വരികൾക്കൊക്കെ ഇത്രക്കും ഭംഗിയൊ മോനേ...? ഒരുപാട് ഒരുപാട് നന്ദി.
കമന്റുകൾ വരുന്നില്ല എന്നു വിചാരിച്ച് , ആരുംവായിക്കുന്നില്ലല്ലൊ കേൾക്കുന്നില്ലല്ലോ എന്നൊന്നും വിചാരിച്ച് ഈ നല്ല കാര്യം വേണ്ട എന്നുവൈക്കല്ലേ.ഇതൊക്കെ തർജ്ജമ ചെയ്യു.ആശംസകൾ............

Jayanth.S said... Reply To This Comment

SD Burman wanted Rafi to sing this song..But the producer insisted on Talat..SDB was very unhappy with that...Eventhough I am a die hard Rafi fan, I have to thank the producer of this film for making Talat sing this song..What a superb rendition..

Well done Gopan..One of my favorite song