Credit of videos goes to original uploaders, with thanks

Wednesday, September 21, 2011

നിന്നെയും കാത്ത്...Suhani raat dhal chuki...

      1940 കൾ ഭാരതത്തിന്റെ ചലച്ചിത്രരംഗത്ത് ഒരുപാട് മഹാരഥന്മാരുടെ അരങ്ങേറ്റം കണ്ട പതിറ്റാണ്ടാണ്. വിശ്രുത ഗായകൻ മുഹമ്മദ് റാഫിയുടെ അരങ്ങേറ്റവും ഈ ദശാബ്ദത്തിൽ തന്നെയായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്യവും തുടർന്നുള്ള കുടിയേറ്റങ്ങളും ചലച്ചിത്രരംഗത്തെയും ബാധിച്ചു. നമ്മുടെ ഭാഗ്യമെന്നു പറയട്ടേ, അതിപ്രഗൽഭരായ അനേകം കലാകാരന്മാർ തങ്ങളുടെ തട്ടകമായി ഭാരതം തന്നെ തെരഞ്ഞെടുത്തു.
      1949-ൽ പുറത്തു വന്ന ചിത്രമാണ് 'ദുലാരി'. ഒരു ധനികപുത്രന്റെ പ്രണയങ്ങളും മറ്റും പ്രതിപാദിക്കുന്ന ചിത്രത്തിൽ നായകനായത് സുരേഷ് ആയിരുന്നു. നായിക, ഹിന്ദി ചലചിത്രരംഗത്തെ ആദ്യകാല നായികയും 'വീനസ് രാജ്ഞി' എന്നറിയപ്പെടുകയും ചെയ്ത മധുബാലയും. 1933-ൽ ജനിച്ച മധുബാല തന്റെ പതിനാറാമത്തെ വയസ്സിൽ അഭിനയിച്ചതാണ് ദുലാരി. 1966-ൽ തന്റെ മുപ്പത്തിയാറാം വയസ്സിൽ, ഒൻപതുവർഷം തന്നെ ശയ്യാവലംബിയാക്കിയ ഹൃദ്രോഗത്തിന് അവർ കീഴടങ്ങി. ഗായകൻ കിഷോർ കുമാർ ആയിരുന്നു ഭർത്താവ്.
      സുരേഷ്, മധുബാല, ശ്യാംകുമാർ, ഗീതാബാലി, ജയന്ത്, പ്രതിമാദേവി, അമർ തുടങ്ങിയവായിരുന്നു, അബ്ദുൾ റഷീദ് കർദാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ താരനിര. ഷക്കീൽ ബദയൂനിയുടെ വരികൾക്ക് സംഗീതം നൽകിയത് മലയാളികൾക്കു കൂടി പ്രിയപ്പെട്ട നൗഷാദ് ആണ്. റാഫിയെക്കൂടാതെ ലതാ മങ്കേഷ്കറും ഷംഷദ് ബീഗവും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലെ "സുഹാനി രാത്...” എന്ന ഗാനം തർജ്ജമ ചെയ്യാൻ ഒരു ശ്രമം......suhani | Musicians Available


Suhaani raat dhal chuki
Na jaane tum kab aaoge
സുന്ദരമായ രാവ് പോയ് മറഞ്ഞു
നീയെപ്പോൾ വരുമെന്ന് അറിയില്ലല്ലോ
Jahan ki rut badal chuki
ലോകം മുഴുവനും ഋതുക്കൾ മാറിവരുന്നു
Na jaane tum kab aaoge
നീയെപ്പോൾ വരുമെന്ന് അറിയില്ലല്ലോ
Nazaarein apni mastiyaan dikha dikhaake so gaye
പ്രകൃതി, സുന്ദരമായ കാഴ്ചകൾ സമ്മാനിച്ച് കടന്നു പോയി
Sitaarein apni roshni luta lutaake so gaye
താരകങ്ങൾ തങ്ങളുടെ പ്രഭചൊരിഞ്ഞ് കടന്നുപോയി
Har ek shamma jal chuki
ഓരോ പ്രകാശവും ജ്വലിക്കുന്നു
Na jaane tum kab aaoge
നീയെന്നാണ് വരുന്നതെന്ന് അറിയില്ലല്ലോ
Suhaani raat dhal chuki
Na jaane tum kab aaoge
സുന്ദരമായ രാവ് പോയ് മറഞ്ഞു
നീയെപ്പോൾ വരുമെന്ന് അറിയില്ലല്ലോ
Tadap rahe hai hum yahan
വേദനയോടെ കാത്തിരിക്കുന്നു ഞാൻ
Tadap rahe hai hum yahan tumhaare intezaar mein
നിന്റെ വരവും പ്രതീക്ഷിച്ച് പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു
Tumhaare intezaar mein
നിനക്കായ് കാത്തിരിക്കുന്നു
Fiza ka rang aa chala hai
വസന്തത്തിന്റെ നിറങ്ങൾ വന്നു തുടങ്ങി
Mausam-e-bahaar mein
ഈ സുന്ദരമായ കാലത്തിൽ
Hawa bhi rukh badal chuki
തെന്നൽ പോലും ഗതിമാറിയെത്തിയിരിക്കുന്നു
Na jaane tum kab aaoge
നീയെപ്പോൾ വരുമെന്ന് അറിയില്ലല്ലോ
Suhaani raat dhal chuki
Na jaane tum kab aaoge
സുന്ദരമായ രാവ് പോയ് മറഞ്ഞു
നീയെപ്പോൾ വരുമെന്ന് അറിയില്ലല്ലോ
കമ്രാൻ സഗ്ഗു പാടിയത് കേൾക്കാം

9 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

സുന്ദരനായ നായകനും സുന്ദരിയായ നായികയ്ക്കും അതീവസുന്ദരമായ ശബ്ദത്തിനും മാന്ത്രികസ്പർശമുള്ള സംഗീതസംവിധായകനും ഹൃദയസ്പർശിയായ വരികളൊരുക്കിയ ഗാനരചയിതാവിനും സമർപ്പണം.....

sandi said... Reply To This Comment

Gr8

Njanentelokam said... Reply To This Comment

न जाने तुम कब आवोगे .....
one of my Favourite thanks

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

മോനേ പലതവണ കേട്ട് ആസ്വദിച്ചിട്ടുള്ള പാട്ട്. എന്നാൽ ഇവിടേ ഇപ്പോൾ അർഥം മനസ്സിലാക്കി കേട്ടപ്പോൾ ആണേ ശരിക്കും ഹൃദയം കൊണ്ട് ആസ്വദിച്ചത്.അർഥം മനസ്സിലാക്കി ഓരോപാട്ടും ആസ്വദിക്കാൻ ഒരുക്കി തരുന്നതിന്ന് ഒരുപാട് നന്ദി. തുടരുക

Echmukutty said... Reply To This Comment
This comment has been removed by the author.
Echmukutty said... Reply To This Comment

നല്ലൊരു ഗാനമാണിത്.....
വിവർത്തനവും നന്നായി. അഭിനന്ദനങ്ങൾ.

Echmukutty said... Reply To This Comment

അടുത്ത പാട്ട് എവിടെ? ഖിൽതേ ഹെ ഗുല് യഹാം....എപ്പോഴാ വിവർത്തനം ചെയ്യുന്നത്?

MANOJ.S said... Reply To This Comment

ഏതോ പഴയ ഓര്‍മയിലേക്ക് വഴിയൊരുക്കി ഈ ഗാനത്തിന്‍റെ അവതരണം.

Muralee Mukundan , ബിലാത്തിപട്ടണം said... Reply To This Comment

പഴമ്പാട്ടുകളുടെ കൂമ്പാരമാണല്ലൊ ഇവിടെ