Credit of videos goes to original uploaders, with thanks

Wednesday, April 11, 2012

എന്റെ മനം നിനക്കായ് കാത്തിരിക്കുന്നു...Bole re papihara.....


          ഗുൽഷന്റെ രചനയിൽ ഹൃഷികേശ് മുഖർജി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച് 1971ൽ പുറത്തുവന്ന ചിത്രമാണ്  ഗുഡ്ഡി.  ധർമ്മേന്ദ്ര, ജയാഭാദുരി (ജയ ബച്ചൻ), സമിത് ഭഞ്ച, സുമിത്ര സന്യാൽ, ഉത്പൽ ദത്ത് തുടങ്ങിയവരാണ് അഭിനേതാക്കൾ.  ഒരു കൗമാരപ്രായക്കാരിയുടെ അപക്വമായ മനസ്സിൽ ഉടലെടുത്ത പ്രണയമാണ് ഇതിന്റെ കഥ.  അച്ഛനോടും സഹോദരനോടും സഹോദരപത്നിയോടുമൊത്ത് ഒരു സാധാരണകുടുംബത്തിൽ കഴിഞ്ഞുവന്ന ഗുഡ്ഡിയ്ക്ക് (ജയ ഭാദുരി - ഇപ്പോൾ ജയ ബച്ചൻ) സിനിമയോട് വളരെ കമ്പമായിരുന്നു.  സിനിമയിലെ നായകനായ ധർമ്മേന്ദ്രയായിരുന്നു അവളുടെ ഹീറോ.  ഈ ചിത്രത്തിൽ ധർമ്മേന്ദ്ര തന്നെയാണ് സ്വന്തം പേരിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ധർമ്മേന്ദ്രയോടുള്ള ആരാധന ക്രമേണ പ്രണയമായി വളർന്നു.  ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ധർമ്മേന്ദ്രയോട് ഗുഡ്ഡിക്കുള്ള തീവ്രപ്രണയം വീട്ടിലറിഞ്ഞത് അവളുടെ ബന്ധുവായ നവീൻ (സമിത് ഭഞ്ച) അവളോട് തന്റെ ഇഷ്ടം അറിയിച്ചപ്പോഴാണ്.  കാര്യങ്ങൾ ഇത്രമേൽ സങ്കീർണ്ണമാണെന്നറിഞ്ഞ ഗുഡ്ഡിയുടെ അമ്മാവൻ (ഉത്പൽ ദത്ത്), തന്റെ പരിചയക്കാരനായ ധർമ്മേന്ദ്രയോട്  കാര്യങ്ങൾ പറയുന്നു.  ധർമ്മേന്ദ്ര തന്നെ മുൻകൈയെടുത്ത് അവളെ സിനിമയുടെ പിന്നാമ്പുറങ്ങൾ കാട്ടിക്കൊടുക്കുകയും അവൾക്ക് സിനിമയും യഥാർത്ഥജീവിതവും തമ്മിലുള്ള വലിയ അന്തരം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.  ഒടുവിൽ മനസ്സ് മാറിയ ഗുഡ്ഡി, നവീനിനെ സ്വീകരിക്കാൻ തയ്യാറാകുന്നു.
          ഈ ചിത്രത്തിൽ ആദ്യം നായകനായി ഹൃഷികേശ് മുഖർജി നിശ്ചയിച്ചിരുന്നത് അമിതാഭ്ബച്ചനെയായിരുന്നു.  എന്നാൽ തന്റെ തന്നെ ചിത്രമായ ആനന്ദിലൂടെ ബച്ചൻ അതിനകം പ്രശസ്തനായിക്കഴിഞ്ഞതുകാരണം, അന്ന് അത്ര പ്രശസ്തനല്ലാത്ത ധർമ്മേന്ദ്രയെ തെരെഞ്ഞെടുക്കുകയായിരുന്നു.  എന്നാലും അമിതാഭിന്റെ ‘പർവാന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമിതാഭിനെ കൂടാതെ അന്നത്തെ പ്രശസ്തരായ രാജേഷ് ഖന്ന, വിനോദ് ഖന്ന, അശോക് കുമാർ, ദിലീപ് കുമാർ, ഓം പ്രകാശ്, പ്രാൺ, ശശികല, മാലാസിൻഹ, ശത്രുഘ്നൻ സിൻഹ തുടങ്ങിയ ഒരു വലിയ നിര തന്നെ അവരവരുടെ പേരുകളിൽ അതിഥി താരങ്ങളായി എത്തിയിരുന്നു. ജയ ഭാദുരി അന്ന് പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു.  അക്കാലത്തെ സൂപ്പർഹിറ്റായ ഈ ചിത്രത്തോടെ ജയഭാദുരി എന്ന താരോദയം ഉണ്ടായി.  പിന്നീട് 1975ൽ കമലഹാസനും ജയചിത്രയും ജയശങ്കറും (ധർമ്മേന്ദ്രയുടെ റോൾ) അഭിനയിച്ച ഇതിന്റെ റീമേക്ക് ‘സിനിമാ പൈത്യം’ എന്ന പേരിൽ തമിഴിൽ ഹിറ്റായി.
          ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഗുൽസാർ രചിച്ച് വസന്ത് ദേശായി ഈണമിട്ടിരിക്കുന്നു.  മലയാളികളുടെ പ്രിയങ്കരിയായ ഗായിക വാണിജയറാം പാടിയ  ഒരു ഗാനം നമുക്ക് പരിചയപ്പെടാം എനിക്കേറ്റവും ഇഷ്ടമുള്ള ഗായികയും വാണിജയറാം തന്നെ.
ആദ്യം വാണിജയറാമിന്റെ ശബ്ദത്തിൽ
 
bole re | Musicians Available


ഇനി, എന്റെ സുഹൃത്ത് കൽപ്പനയുടെ സ്വരത്തിൽ 

Bole Re Papihara | Upload Music
bole re papihara, papihara
nit ghan barase, nit mann pyasa
nit mann pyasa, nit mann tarase
വേഴാമ്പൽ പാടി..
മഴമേഘത്തെയെന്ന പോലെ,
എൻ മനം നിനക്കായി ദാഹിക്കുന്നു
നിനക്കായ് കാത്തിരിക്കുന്നു
palko par ek bund sajaye, baithee hoo sawan le jaye
jaye pee ke des me barase, nit mann pyasa, nit mann tarase
മിഴികളെ അലങ്കരിക്കുന്ന മിഴിനീർ ശ്രാവണം വന്നെടുത്ത്
എന്റെ പ്രിയതമന്റടുക്കൽ മഴയായ് പെയ്യിച്ചെങ്കിൽ
എൻ മനം നിനക്കായി ദാഹിക്കുന്നു
നിനക്കായ് കാത്തിരിക്കുന്നു
sawan jo sandesa laye, meree aankh se motee paye
jan mile babul ke ghar se, nit mann pyasa, nit mann tarase
അവളുടെ നിറമിഴികൾ കാൺകെ
ശ്രാവണം വന്നൊരു സന്ദേശം നൽകി
പോകൂ പിതാവിനെ വീട്ടിൽ പോയി കാണൂ..
എൻ മനം നിനക്കായി ദാഹിക്കുന്നു
നിനക്കായ് കാത്തിരിക്കുന്നു
വാണി ജയറാം ബി.ബി.സിയുടെ ലൈവ് പരിപാടിയിൽ പാടിയപ്പോൾ
വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും വാണി ജയറാം...

3 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

വേഴാമ്പൽ മഴതേടും പോലെ..
എൻ മനം നിനക്കായ്
കാത്തിരിക്കുന്നു.....

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

ഗംഭീരം ഗോപാ മോനേ....
എനിക്കു ഒത്തിരി ഇഷ്ടമുള്ള ഈ പാട്ട് അതിന്റെ അർഥം മനസ്സിലാക്കി കേൾക്കാൻ സഹായിച്ചതിന് നന്ദി. അതിന്റെ ഓടിയോ (രണ്ടു ശബ്ദത്തിലും)വീടിയോ എല്ലാം അടിപൊളി. പിന്നെ സിനിമയേക്കുറിച്ചുള്ള ലഘുവിവരണവും.. എല്ലാം ഒരു സിനിമ കണ്ടപോലെ..

ഒരുപാട് നല്ല പാട്ടുകളുടെ...മലയാള അർഥവും വിവരണവും എല്ലാം ചേർന്ന ഒരു പുസ്തകം ഹിന്ദി അറിയാത്ത ഹിന്ദിപ്പാട്ട് ആസ്വാദകർക്ക്(എന്നേപ്പോലെയുള്ളവർ വേറേ ഉണ്ടങ്കിൽ) ഒരു സഹായം ആകും. ശ്രമിക്കുമല്ലോ.
ആശംസകൾ.....

Echmukutty said... Reply To This Comment

നല്ലൊരു ഗാനം....അഭിനന്ദനങ്ങൾ.