Credit of videos goes to original uploaders, with thanks

Tuesday, May 1, 2012

ഓ... പ്രിയനേ....O Sajna....

    സലിൽ ചൗധുരി കഥയെഴുതിയ അപൂർവ്വം ചിത്രങ്ങളിലൊന്നാണ് പരഖ്.  1960ൽ പുറത്തുവന്ന ഈ ചിത്രം ബിമൽ റോയ് നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അദ്യനാളുകളിലെ ഒരു ആക്ഷേപഹാസ്യമായ ഈ ചിത്രം ഏറ്റവും നല്ല സംവിധായകനുള്ള ഫിലിംഫെയർ അവാർഡും നേടി. 
            സാധന, മോട്ടിലാൽ, ദുർഗ്ഗ ഘോട്ടെ, പ്രവീൺ പോൾ, മുംതാസ് ബീഗം തുടങ്ങിയവരാണ് അഭിനേതാക്കൾ.  ശൈലേന്ദ്ര രചിച്ച ഗാനങ്ങൾക്ക് കഥാകാരൻ കൂടിയായ സലിൽ ചൗധുരി സംഗീതം നൽകിയിരിക്കുന്നു.  ലതാ മങ്കേഷ്കറും മന്നാഡേയും പാടിയിരിക്കുന്നു.
            ഈ ചിത്രത്തിലെ “ഓ സജ്നാ.” എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റാണ്.  ഈ ഗാനം നമുക്കൊന്ന് കേട്ടാലോ.

O sajana | Upload Music


O sajnaa barkhaa bahaar aayii
ras kii puhaar laayii, ankhiyon mein pyaar laayii
ഓ പ്രിയനേ, സുന്ദരമായ മഴക്കാലം വരവായി
മധുകണങ്ങൾ പൊഴിച്ചുകൊണ്ട്, കണ്ണുകളിൽ സ്നേഹം നിറച്ചുകൊണ്ട്

Tum ko pukaare mere man kaa papiiharaa
miThii miThii aganii mein jale moraa jiiyaraa
എന്റെ മനസ്സിലെ വേഴാമ്പൽ നിനക്കായി കാത്തിരിക്കുന്നു
എന്റെ ഹൃദയം സ്നേഹാഗ്നിയിൽ തുടിക്കുന്നു
O sajnaa barkhaa bahaar aayii
ras
kii puhaar laayii, ankhiyon mein pyaar laayii
ഓ പ്രിയനേ, സുന്ദരമായ മഴക്കാലം വരവായി
മധുകണങ്ങൾ പൊഴിച്ചുകൊണ്ട്, കണ്ണുകളിൽ സ്നേഹം നിറച്ചുകൊണ്ട്

Aisii rimjhim mein, o sajan, pyaase pyaase mere nayan
tere hii khvaab mein kho gaye
ഈ മഴച്ചാറ്റലിൽ, പ്രിയനേ, സ്നേഹത്താൽ എന്റെ നയനങ്ങൾ ജ്വലിക്കുന്നു
അവ നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ആഴ്ന്നുപോകുന്നു
saanvalii salonii ghaTaa jab jab chhaayii
ankhiyon mein
rainaa gayii, nindiyaa na aayii
സുന്ദരമായ കാർമേഘങ്ങൾ വാനിൽ നിറയുമ്പോൾ
കണ്ണുകളിലൂടെ രാവ് കടന്നു പോകുന്നെങ്കിലും നിദ്രാവിഹീനയാകുന്നു ഞാൻ
O sajnaa barkhaa bahaar aayii
ras kii puhaar laayii, ankhiyon mein pyaar laayii
ഓ പ്രിയനേ, സുന്ദരമായ മഴക്കാലം വരവായി
മധുകണങ്ങൾ പൊഴിച്ചുകൊണ്ട്, കണ്ണുകളിൽ സ്നേഹം നിറച്ചുകൊണ്ട്

ഇനി ഈ ഗാനം കാണാം....നായിക സാധന



ഇനി, ഈ ഗാനം സുരഭി പാർമർ പാടിയിരിക്കുന്നത് കാണാം, കേൾക്കാം....

4 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ഓ പ്രിയനേ, സുന്ദരമായ മഴക്കാലം വരവായി
മധുകണങ്ങൾ പൊഴിച്ചുകൊണ്ട്, കണ്ണുകളിൽ സ്നേഹം നിറച്ചുകൊണ്ട്…

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

എനിക്കു ഒത്തിരി ഇഷ്ടമുള്ളൊരു പാട്ട്. പതിവുപോലെ അർഥം അറിഞ്ഞ് ഇന്നു ആസ്വദിച്ചു കേട്ടു.

ങൂം........മനസ്സിലായി കാത്തിരിക്കുന്നു എന്ന്. വരുന്ന മഴക്കാലത്തിലേക്ക് മനസ്സിൽ മധുകണങ്ങൾ പൊഴിച്ചുകൊണ്ട്, കണ്ണുകളിൽ സ്നേഹം നിറച്ചുകൊണ്ട്…കാത്തിരിക്കയാണ് അല്ലേ മോനേ.

നല്ല ഒരു കുടുംബജീവിതത്തന് എല്ലാ ആശംസകളും നേരുന്നു.

ഈ മൂഡിൽ കുറെ റൊമാന്റിക്ക് പാട്ടുകളുടെ പ്രവാഹം പ്രതീക്ഷിക്കുന്നു......

Jayanth.S said... Reply To This Comment

Good selection..I think this is one song from Salil Choudhary that doesn't have a bengali touch which normally crept into his songs.. This is pure hindustani music..

From the above comment it seems you are getting married.. Congrats...Have a good melodious married life..

Echmukutty said... Reply To This Comment

അതു ശരി, ഇങ്ങനെ ഒരു നല്ല വർത്തമാനമുണ്ടായിരുന്നോ? കൊള്ളാം. എല്ലാ ആശംസകളും നന്മയും സന്തോഷവും ഉണ്ടാകട്ടെ.

പാട്ടും വിവർത്തനവും സുന്ദരം.