Credit of videos goes to original uploaders, with thanks

Sunday, June 3, 2012

നിന്റെ കണ്ണുകളിലെ സ്നേഹം...Aap ki nazron ne samjha...

        സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ട കാര്യത്തിൽ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്ന സന്ദേശം നൽകിയ ചിത്രമാണ് 1962ൽ പുറത്തുവന്ന ‘അൻപഢ്’.  മാല സിൻഹ, ബാൽരാജ് സാഹ്നി, ധർമ്മേന്ദ്ര, ശശികല, ബിന്ദു, നാസിർ ഹുസൈൻ, ഷമീന്ദർ മുതലായവരാണ് അഭിനേതാക്കൾ.  രജേന്ദ്ര ഭാട്ടിയയും മോഹൻ സെഗലും ചേർന്നു നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് മോഹൻ കുമാറാണ്.  സർഷൻ സൈലാനിക്കൊപ്പം കഥാരചനയും സംവിധായകനായ മോഹൻ കുമാർ നിർവ്വഹിച്ചു.  രാജാ മെഹന്ദി അലി ഹസന്റെ ഗാനങ്ങൾക്ക് ഈണം നൽകിയത് പ്രശസ്തനായ മദൻമോഹനാണ്.  മഹേന്ദ്ര കപൂർ, ആശാ ഭോസ്ലേ, മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ എന്നിവർ ചിത്രത്തിലെ ഏഴു ഗാനങ്ങൾ പാടിയിട്ടുണ്ട്.  അതിൽ ഏറ്റവും ജനപ്രിയമായ ഗാനമാണ്, ലതാ മങ്കേഷ്ക്കർ ആലപിച്ച “ആപ് കീ നസറോം നെ സംഝാ..” എന്ന ഗാനം.  മാലാ സിൻഹയും ധർമ്മേന്ദ്രയും ഈ ഗാനരംഗത്ത് അഭിനയിക്കുന്നു.  

Aap ki nazron | Online Karaoke

Aap ki nazron ne samjha pyaar ke kaabil mujhe
താങ്കളുടെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു

Ji hamein manzoor hai aap ka yeh faisla 
നിന്റെ തീരുമാനം തീർച്ചയായും എനിക്ക് വളരെ സ്വീകാര്യമാണ്
Keh rahi hai har nazar banda parvar shukriya
എന്റെ ഓരോ നോട്ടത്തിലൂടെയും ഒരുപാട് നന്ദി ഞാൻ പറയുന്നു
Hanske apni zindagi mein kar liya shaamil mujhe
നിന്റെ പുഞ്ചിരിയിലൂടെ നീയെന്നെ നിന്നിലലിയിച്ചു ചേർത്തു
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു

Aap ki manzil hoon main, meri manzil aap hai 
ഞാൻ നിന്റെ ലക്ഷ്യമല്ലേ, നീയെന്റെ ലക്ഷ്യമല്ലേ
Kyoon main toofaan se darroon, mera saahil aap hai
ഞാനെന്തിന് കൊടുങ്കാറ്റിനെ ഭയക്കണം, നീയെന്റെ തീരമല്ലേ
Koi toofaanon se keh de, mil gaya saahil mujhe
ആരോ കൊടുങ്കാറ്റിനോട് പറഞ്ഞു, ഞാനെന്റെ തീരം കണ്ടെത്തി
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു

Pad gayi dil par mere aap ki parchhaaiyaan  
നിന്റെ നിഴൽ എന്റെ ഹൃദയത്തിൽ പതിച്ചു
Har taraf bajne lagi saenkdon shehnaaiyaan
എല്ലാ ദിശയിൽ നിന്നും ആയിരമായിരം ഷെഹ്ണായികൾ പാടുന്നു
Do jahaan ki aaj khushiyaan ho gayi haasil mujhe
രണ്ടു ലോകത്തിന്റെയും സകല ആനന്ദവും ഞാനനുഭവിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു 
ഈ ഗാനം അനുരാധാ പൗഡ്വാൾ പാടിയിരിക്കുന്നത് കേൾക്കാം....

2 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു

Jayanth.S said... Reply To This Comment

I don't know why but I always prefer the other gem from this movie "Hai isi mein pyaari ki aabroo".. Anyhow the greatness of Madan Mohan is at its peak in this movie..