Credit of videos goes to original uploaders, with thanks

Wednesday, April 25, 2012

എന്റെ സഖീ, നിയില്ലാതെ എന്തു ജീവിതം? O, sathireeee

         ഷോലെ കഴിഞ്ഞാൽ എഴുപതുകളിലെ ഏറ്റവും വലിയ ഹിറ്റാണ് 1978ൽ പുറത്തു വന്ന ‘മുക്ഘദ്ദർ കാ സിക്കന്ദർ’ എന്ന ചിത്രം. പ്രകാശ് മേഹ്ത്ത നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ അമിതാഭ് ബച്ചനാണ് നായകൻ.  വിനോദ് ഖന്ന, രാഖി ഗുൽസാർ, രേഖ, അംജത് ഖാൻ, നിരൂപ റോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.  1978-ൽ ഒരു കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന്റെ കളക്ഷൻ 17 കോടി രൂപയായിരുന്നത്രേ. 
        ഇതിലെ ഗാനങ്ങൾ എഴുതിയത്  അൻജാൻ, സംഗീതം കല്യാൺജി ആനന്ദ്ജി (കല്യാൺജി വീർജി ഷാ & ആനന്ദ്ജി വീർജി ഷാ).  കിഷോർകുമാർ, മുഹമ്മദ് റാഫി, മഹേന്ദ്രകപൂർ, ലതാ മങ്കേഷ്കർ, ആശാ ബോസ്ലേ എന്നിവരാണ് ഗായകർ.  ഈ ചിത്രത്തിലെ ‘ഓ സാഥീ രേ” എന്ന ഗാനം ഒന്ന് കേട്ടാലോ രംഗത്ത് അമിതാഭ് ബച്ചനും രാഖിയും...
o saathi re tere bina bhi kya jina
എന്റെ സഖീ, നിയില്ലാതെ എന്തു ജീവിതം?
phuulon men kaliyon men sapanon ki galiyon men
പൂക്കളിലും മൊട്ടുകളിലും സ്വപ്നവീഥികളിലും
tere binaa kuchh kahin na
എല്ലാം നീയില്ലാതിരുന്നാൽ ഒന്നുംതന്നെയില്ല
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
o saathi re tere bina bhi kya jina
എന്റെ സഖീ, നിയില്ലാതെ എന്തു ജീവിതം?
phuulon men kaliyon men sapanon ki galiyon men
പൂക്കളിലും മൊട്ടുകളിലും സ്വപ്നവീഥികളിലും
tere binaa kuchh kahin na
നീയില്ലാതിരുന്നാൽ എവിടെയും ഒന്നുംതന്നെയില്ല
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
har dhadkan men pyaas hai teri
എല്ലാ ഹൃദയത്തുടിപ്പിലും നിന്നോടുള്ള ദാഹം
saanson men teri khushbuu hai
ശ്വാസങ്ങളിൽ നിന്റെ പരിമളം
is dharati se us ambar tak meri nazar men tuu hi tuu hai
ഈ ഭൂമിയിൽ നിന്ന് വാനത്തേയ്ക്ക്, എന്റെ നയനങ്ങളിൽ നീ മാത്രം
pyaar yeh tuute na
ഈ പ്രേമം ഒരിക്കലും തകരില്ല
tuu mujhse ruuthe na saath ye chhuute kabhi na
നീയെന്നോട് ഒരിക്കലും കോപിക്കരുതേ, ഈ ബന്ധം ഒരിക്കലും തകരരുതേ
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
o saathi re tere bina bhi kya jina
എന്റെ സഖീ, നീയില്ലാതെ എന്തു ജീവിതം?
tujh bin jogan meri raaten tujh bin mere din banjaaran
നീയില്ലാത്ത എന്റെ രാവുകളിൽ ഞാൻ ബ്രഹ്മചാരിയാണ്,
നീയില്ലാത്ത എന്റെ പകലുകളിൽ ഞാൻ അലയുകയാണ്
meraa jivan jalti buunden bujhe-bujhe mere sapane saare
എന്റെ ജീവിതം എരിഞ്ഞുതീരുകയാണ്, എന്റെ സ്വപ്നങ്ങൾ കെട്ടുപോകുന്നു
tere binaa meri mere binaa teri yeh zindagi zindagi na
നീയില്ലാത്ത എന്റെ ജീവിതവും, ഞാനില്ലാത്ത നിന്റെ ജീവിതവും ജീവിതമേ അല്ല
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
o saathi re tere bina bhi kya jina
എന്റെ സഖീ, നീയില്ലാതെ എന്തു ജീവിതം?
കപിൽ ശർമ്മയുടെ ആലാപനം

Monday, April 16, 2012

ഇതൊരു വിചിത്രമായ കഥ തന്നെ...Ajeeb daastaan hai yeh


എസ്സ്.എ.ബാഗർ നിർമ്മിച്ച് കിഷോർ സാഹു സംവിധാനം ചെയ്ത് 1960ൽ പുറത്തുവന്ന ചിത്രമാണ് ‘ദിൽ അപ്ന ഔർ പ്രീത് പരായി.  രാജ്കുമാർ (08.10.1926 – 03.07.1996), മീനാകുമാരി (01.08.1932 – 31.03.1972-മഹ്ജാബീൻ ബാനു), നാദിറ, ഹെലൻ(21.11.1939 -   -സൽമാർ ഖാന്റെ രണ്ടാനമ്മ),  ഓംപ്രകാശ് തുടങ്ങിയവാണ് പ്രധാന അഭിനേതാക്കൾ. 
        സിംലയിലെ ഒരു ആശുപത്രിയിലെ സർജനായിരുന്നു ഡോ.സുശീൽ വർമ്മ. അദ്ദേഹം തന്റെ വൃദ്ധമാതാവിനും  അനുജത്തി മുന്നിയ്ക്കുമൊപ്പം ആശുപത്രി വളപ്പിൽ തന്നെയാണ് താമസിച്ചിരുന്നത്.  അച്ഛൻ നേരത്തേ മരിച്ചു പോയ സുശീലിന്റെ പഠനച്ചെലവും മറ്റും വഹിച്ചിരുന്നത് അച്ഛന്റെ ഒരു സുഹൃത്താണ്.  ഈ കടപ്പാട് അദ്ദേഹത്തിന്റെ അമ്മയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. 
        ആശുപത്രിയിലെ നഴ്സായിരുന്നു കരുണ.  സുശീലും കരുണയും തമ്മിൽ ആകൃഷ്ടരായെങ്കിലും പരസ്പരം മനഃപ്പുർവ്വം ഒരു അകലം പാലിച്ചു.  ഒരിക്കൽ ആശുപത്രിയിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിൽ കരുണയും മുന്നയും ഉണ്ടായിരുന്നു.  യാത്രയ്ക്കിടയിൽ പരുക്ക് പറ്റിയ മുന്നയെ കരുണ ശുശ്രൂഷ നൽകി വീട്ടിലെത്തിക്കുന്നു. അപ്പോഴും അത് സുശീലിന്റെ വീടാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. വീട്ടിൽ വൃദ്ധയായ മാതാവ് മാത്രമേ ഉള്ളുവെന്ന് മനസ്സിലാക്കിയ കരുണ, വീട്ടിലെ അത്യാവശ്യ ജോലികളും ചെയ്തു.    പെട്ടെന്ന് കടന്നു വന്ന സുശീൽ കരുണയുടെ പ്രവൃത്തിയിൽ ആകൃഷ്ടനായി, കൂടുതൽ അവളോട് സ്നേഹം തോന്നി. 
        സുശീലിന്റെ മാതാവ്, ഇതിനിടെ കുടുംബത്തോടൊപ്പം കാശ്മീരിലേയ്ക്ക് ഒരു യാത്ര  പോകുന്നു. സുശീലിനെ പഠനത്തിൽ സഹായിച്ച വ്യക്തിയുടെ മകളായ കുസുമുമായി സുശീലിന്റെ വിവാഹം നടത്തുന്നു.  തിരികെയെത്തുന്ന സുശീലിനെ കണ്ട് കരുണ വളരെയേറെ ദുഖിതയായി.  പക്ഷേ, കരുണയുമായി സുശീലിന് ബന്ധം ഉണ്ടെന്ന് പറഞ്ഞ് അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ കുസും, നിസ്സാരകാരണങ്ങൾക്ക് പോലും വഴക്കുണ്ടാക്കി.  ഇതറിഞ്ഞ  സുശീൽ, ഇതിൽ ഇടപെടുകയും, സാധാരണ ഹിന്ദി സിനിമയിൽ കാണുന്ന ഒരു കാർ ചേയ്സിനെത്തുടർന്ന് കുസും കൊല്ലപ്പെടുകയും ചെയ്യുന്നു.  സിനിമയുടെ അവസാനം സുശീലും കരുണയും ഒന്നിക്കുന്നു.
           ഈ ചിത്രത്തിലെ ‘അജീബ് ദസ്താ ഹൈ’ എന്ന ഗാനം വളരെ ചെറിയ പ്രായം മുതൽ എന്നെ ആകർഷിച്ചിട്ടുണ്ട്.  അത് പരിഭാഷപ്പെടുത്താൻ ഒരു ശ്രമം.  ഈ ഗാനരംഗത്ത് രാജ് കുമാറും മീനാകുമാരിയും.  രചന ശൈലേന്ദ്ര, പാടിയത് ലതാ മങ്കേഷ്കർ.

ajeeb | Online Karaoke


Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
Yeh manzile hai kaunsi
എന്തൊരു വിധിയാണിത്
Na voh samajh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനും
Yeh roshni ke saath kyoon, Dhuaan utha chiraag se
തീയോടൊപ്പം പുകയും ഉയരുന്നതെന്തുകൊണ്ടാണ്
Yeh khwaab dekhti hoon main
Ke jag padi hoon khwaab se
ഞാൻ സ്വപ്നം കാണുകയായിരുന്നു
ഇപ്പോൾ ഞാനുണർന്നു
Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
Yeh manzile hai kaunsi
എന്തൊരു വിധിയാണിത്
Na voh samajh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനും
Mubaarakein tumhe ke tum
Kisi ke noor ho gaye
ആരുടെയോ പ്രേമഭാജനമായതിൽ നിനക്കഭിനന്ദനം
Kisi ke itne paas ho
എങ്കിലും നീയെന്നോട് വളരെയടുത്താണ്
Ke sab se door ho gaye
മറ്റെല്ലാവരിൽ നിന്നും ദൂരെയാണ്
Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
Yeh manzile hai kaunsi
എന്തൊരു വിധിയാണിത്
Na voh samajh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനും
Kisi ka pyaar leke tum
Naya jahan basaaoge
ആരുടെയോ സ്നേഹം ഉൾക്കൊണ്ട് നീ
ഒരു പുതുജീവിതം തുടങ്ങി
Yeh shaam jab bhi aayegi
Tum humko yaad aaoge
ഈ സായാഹ്നത്തിൽ നീ എന്റെ ഓർമ്മയിൽ നിറയുന്നു
Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
yeh manzile hai koun se
എന്തൊരു വിധിയാണിത്
na woh samjh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനും

സാറ റാസ പാടിയത് കാണാം, കേൾക്കാം

Wednesday, April 11, 2012

എന്റെ മനം നിനക്കായ് കാത്തിരിക്കുന്നു...Bole re papihara.....


          ഗുൽഷന്റെ രചനയിൽ ഹൃഷികേശ് മുഖർജി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച് 1971ൽ പുറത്തുവന്ന ചിത്രമാണ്  ഗുഡ്ഡി.  ധർമ്മേന്ദ്ര, ജയാഭാദുരി (ജയ ബച്ചൻ), സമിത് ഭഞ്ച, സുമിത്ര സന്യാൽ, ഉത്പൽ ദത്ത് തുടങ്ങിയവരാണ് അഭിനേതാക്കൾ.  ഒരു കൗമാരപ്രായക്കാരിയുടെ അപക്വമായ മനസ്സിൽ ഉടലെടുത്ത പ്രണയമാണ് ഇതിന്റെ കഥ.  അച്ഛനോടും സഹോദരനോടും സഹോദരപത്നിയോടുമൊത്ത് ഒരു സാധാരണകുടുംബത്തിൽ കഴിഞ്ഞുവന്ന ഗുഡ്ഡിയ്ക്ക് (ജയ ഭാദുരി - ഇപ്പോൾ ജയ ബച്ചൻ) സിനിമയോട് വളരെ കമ്പമായിരുന്നു.  സിനിമയിലെ നായകനായ ധർമ്മേന്ദ്രയായിരുന്നു അവളുടെ ഹീറോ.  ഈ ചിത്രത്തിൽ ധർമ്മേന്ദ്ര തന്നെയാണ് സ്വന്തം പേരിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ധർമ്മേന്ദ്രയോടുള്ള ആരാധന ക്രമേണ പ്രണയമായി വളർന്നു.  ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ധർമ്മേന്ദ്രയോട് ഗുഡ്ഡിക്കുള്ള തീവ്രപ്രണയം വീട്ടിലറിഞ്ഞത് അവളുടെ ബന്ധുവായ നവീൻ (സമിത് ഭഞ്ച) അവളോട് തന്റെ ഇഷ്ടം അറിയിച്ചപ്പോഴാണ്.  കാര്യങ്ങൾ ഇത്രമേൽ സങ്കീർണ്ണമാണെന്നറിഞ്ഞ ഗുഡ്ഡിയുടെ അമ്മാവൻ (ഉത്പൽ ദത്ത്), തന്റെ പരിചയക്കാരനായ ധർമ്മേന്ദ്രയോട്  കാര്യങ്ങൾ പറയുന്നു.  ധർമ്മേന്ദ്ര തന്നെ മുൻകൈയെടുത്ത് അവളെ സിനിമയുടെ പിന്നാമ്പുറങ്ങൾ കാട്ടിക്കൊടുക്കുകയും അവൾക്ക് സിനിമയും യഥാർത്ഥജീവിതവും തമ്മിലുള്ള വലിയ അന്തരം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.  ഒടുവിൽ മനസ്സ് മാറിയ ഗുഡ്ഡി, നവീനിനെ സ്വീകരിക്കാൻ തയ്യാറാകുന്നു.
          ഈ ചിത്രത്തിൽ ആദ്യം നായകനായി ഹൃഷികേശ് മുഖർജി നിശ്ചയിച്ചിരുന്നത് അമിതാഭ്ബച്ചനെയായിരുന്നു.  എന്നാൽ തന്റെ തന്നെ ചിത്രമായ ആനന്ദിലൂടെ ബച്ചൻ അതിനകം പ്രശസ്തനായിക്കഴിഞ്ഞതുകാരണം, അന്ന് അത്ര പ്രശസ്തനല്ലാത്ത ധർമ്മേന്ദ്രയെ തെരെഞ്ഞെടുക്കുകയായിരുന്നു.  എന്നാലും അമിതാഭിന്റെ ‘പർവാന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗങ്ങൾ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമിതാഭിനെ കൂടാതെ അന്നത്തെ പ്രശസ്തരായ രാജേഷ് ഖന്ന, വിനോദ് ഖന്ന, അശോക് കുമാർ, ദിലീപ് കുമാർ, ഓം പ്രകാശ്, പ്രാൺ, ശശികല, മാലാസിൻഹ, ശത്രുഘ്നൻ സിൻഹ തുടങ്ങിയ ഒരു വലിയ നിര തന്നെ അവരവരുടെ പേരുകളിൽ അതിഥി താരങ്ങളായി എത്തിയിരുന്നു. ജയ ഭാദുരി അന്ന് പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു.  അക്കാലത്തെ സൂപ്പർഹിറ്റായ ഈ ചിത്രത്തോടെ ജയഭാദുരി എന്ന താരോദയം ഉണ്ടായി.  പിന്നീട് 1975ൽ കമലഹാസനും ജയചിത്രയും ജയശങ്കറും (ധർമ്മേന്ദ്രയുടെ റോൾ) അഭിനയിച്ച ഇതിന്റെ റീമേക്ക് ‘സിനിമാ പൈത്യം’ എന്ന പേരിൽ തമിഴിൽ ഹിറ്റായി.
          ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഗുൽസാർ രചിച്ച് വസന്ത് ദേശായി ഈണമിട്ടിരിക്കുന്നു.  മലയാളികളുടെ പ്രിയങ്കരിയായ ഗായിക വാണിജയറാം പാടിയ  ഒരു ഗാനം നമുക്ക് പരിചയപ്പെടാം എനിക്കേറ്റവും ഇഷ്ടമുള്ള ഗായികയും വാണിജയറാം തന്നെ.
ആദ്യം വാണിജയറാമിന്റെ ശബ്ദത്തിൽ
 
bole re | Musicians Available


ഇനി, എന്റെ സുഹൃത്ത് കൽപ്പനയുടെ സ്വരത്തിൽ 

Bole Re Papihara | Upload Music
bole re papihara, papihara
nit ghan barase, nit mann pyasa
nit mann pyasa, nit mann tarase
വേഴാമ്പൽ പാടി..
മഴമേഘത്തെയെന്ന പോലെ,
എൻ മനം നിനക്കായി ദാഹിക്കുന്നു
നിനക്കായ് കാത്തിരിക്കുന്നു
palko par ek bund sajaye, baithee hoo sawan le jaye
jaye pee ke des me barase, nit mann pyasa, nit mann tarase
മിഴികളെ അലങ്കരിക്കുന്ന മിഴിനീർ ശ്രാവണം വന്നെടുത്ത്
എന്റെ പ്രിയതമന്റടുക്കൽ മഴയായ് പെയ്യിച്ചെങ്കിൽ
എൻ മനം നിനക്കായി ദാഹിക്കുന്നു
നിനക്കായ് കാത്തിരിക്കുന്നു
sawan jo sandesa laye, meree aankh se motee paye
jan mile babul ke ghar se, nit mann pyasa, nit mann tarase
അവളുടെ നിറമിഴികൾ കാൺകെ
ശ്രാവണം വന്നൊരു സന്ദേശം നൽകി
പോകൂ പിതാവിനെ വീട്ടിൽ പോയി കാണൂ..
എൻ മനം നിനക്കായി ദാഹിക്കുന്നു
നിനക്കായ് കാത്തിരിക്കുന്നു
വാണി ജയറാം ബി.ബി.സിയുടെ ലൈവ് പരിപാടിയിൽ പാടിയപ്പോൾ
വളരെ വർഷങ്ങൾക്ക് ശേഷം വീണ്ടും വാണി ജയറാം...

Thursday, April 5, 2012

നീയെന്റെ അരികിൽ നിന്ന് പോകരുതേ...Aaj Jaane ki zid naa karo....

          ഫയാസ് ഹഷ്മി എഴുതിയ വളരെ ജനപ്രിയമായ ഗസലാണ് “ ആജ് ജാനേ കീ സിദ് നാ കരോ…”. തന്റെ മാസ്മരിക ശബ്ദം കൊണ്ട് ഈ ഗാനം സുന്ദരമാക്കിയത് ഫരീദാ ഖാനൂം ആണ്. ‘യമൻ കല്യാൺ’ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗസൽ പിന്നീട് ആശാഭോസ്ലേ അടക്കമുള്ള പല പ്രശസ്ത ഗായകരും ആലപിച്ചിട്ടുണ്ട്. മീരാ നായരുടെ, ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയ ചിത്രമായ മൺസൂൺ വെഡ്ഡിംഗ് എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതമായി ഈ ഗാനം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഫരീദാ ഖാനൂം
           കൽക്കട്ടയിൽ 1935ൽ ജനിച്ച്, പഞ്ചാബിലെ അമൃത്സറിൽ വളർന്ന ഫരീദാ ഖാനൂം ഏഴാം വയസ്സിൽ, തന്റെ സഹോദരി മുക്താർ ബീഗത്തിൽ നിന്ന് ഉത്തരേന്ത്യൻ സംഗീതരൂപമായ ‘ഖ്യാൽ’ അഭ്യസിച്ചു തുടങ്ങി. പിന്നീട് ഉസ്താദ് ആഷിക് അലി ഖാനിൽ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1947-ലെ വിഭജനത്തെത്തുടർന്ന് ഫരീദാ ഖാനൂം കുടുംബം പാകിസ്താനിലേയ്ക്ക് കുടിയേറി. 1950ൽ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ച ഫരീദ, പിന്നീട് റേഡിയോ പാകിസ്താനിലൂടെ പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തി. 1960കളിൽ അന്നത്തെ പാകിസ്താൻ രാഷ്ട്രപതി അയൂബ് ഖാൻ ഒരു പൊതുവേദിയിൽ സംഗീത പരിപാടിയ്ക്ക് ക്ഷണിച്ചത് ഫരീദയ്ക്ക് വലിയ അംഗീകാരമായി.

     ഇപ്പോൾ ഫരീദ പാകിസ്താനിലെ ലാഹോറിൽ താമസിക്കുന്നു. അവർക്ക് ഒരു പുത്രനും അഞ്ച് പുത്രിമാരും ഉണ്ട്. 2005-ൽ പാകിസ്താൻ അതിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ ‘ഹിലാൽ-ഇ-ഇംതിയാസ്’(Crescent of Excellence) നൽകി ആദരിച്ചു. ടൈംസ് ഓഫ് ഇൻഡ്യ ‘മലിക-ഇ-ഗസൽ’ (Queen of Ghazal) എന്നാണ് വിശേഷിപ്പിച്ചത്.

Aaj jaane ki zid naa karo | Upload Music


Aaj jaane ki zid na karo  
Yunhi pehloo mein baithe raho
Aaj jaane ki zid na karo
Haay mar jaayenge, hum to lut jaayenge
Aisi baatein kiya na karo
Aaj jaane ki zid na karo
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
എന്റെ അരികിൽ ഒന്ന് ഇരിക്കൂ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
ഞാൻ മരിച്ചുപോകും; ഞാൻ തകർന്നുപോകും
ഇങ്ങനെയുള്ള കാര്യങ്ങൾ പറയരുതേ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
Tum hi socho zara, kyun na roke tumhe
Jaan jaati hai jab uth ke jaate ho tum
Tumko apni qasam jaan-e-jaan
Baat itni meri maan lo
Aaj jaane ki zid na karo
Yunhi pehloo mein baithe raho
ഒന്ന് ചിന്തിക്കൂ പ്രിയനേ, ഞാനെന്തിന് നിന്നെ തടയുന്നില്ല..
നീ അകന്നു പോകുമ്പോൾ എന്റെ ജീവൻ തന്നെ പോകുന്നു
എന്റെയീ വാക്കുകൾ കേൾക്കൂ, എന്റെ ജീവന്റെ ജീവനല്ലേ
എന്റെ അപേക്ഷയൊന്ന് കേൾക്കൂ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
എന്റെ അരികിൽ ഒന്ന് ഇരിക്കൂ
Waqt ki qaid mein zindagi hai magar
Chand ghadiyan yehi hain jo aazad hain
Inko khokar mere jaan-e-jaan
Umr bhar na taraste raho
Aaj jaane ki zid na karo
ജീവിതം സമയത്തിന്റെ ബന്ധനത്തിലേണെങ്കിലും
ചില നിമിഷങ്ങൾ സ്വതന്ത്രമാണല്ലോ
അവ നഷ്ടപ്പെടുത്തരുതെ, എന്റെ ജീവന്റെ ജീവനല്ലേ നീ
അവ നഷ്ടപ്പെടുത്തി ജീവിതത്തിൽ ദുഃഖിക്കരുതേ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
Kitna maasoom rangeen hai yeh sama
Husn aur ishq ki aaj mein raaj hai
Kal ki kisko khabar jaan-e-jaan
Rok lo aaj ki raat ko
Aaj jaane ki zid na karo
Yunhi pehloo mein baithe raho
Aaj jaane ki zid na karo
Haay mar jaayenge, hum to lut jaayenge
Aisi baatein kiya na karo Aaj jaane ki zid na karo
എത്ര മനോഹരവും നിഷ്കളങ്കവുമാണ് ഈ ഋതു …
സ്നേഹവും സൗന്ദര്യവും ഇവിടെ നിറഞ്ഞു നിൽക്കുന്നു…
നാളെയെക്കുറിച്ച് ആർക്കറിയാം, എന്റെ ജീവന്റെ ജീവനല്ലേ നീ…
ഈ രാത്രി മായാതിരുന്നെങ്കിൽ…
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
എന്റെ അരികിൽ ഒന്ന് ഇരിക്കൂ



വർഷങ്ങൾക്കു ശേഷം ഫരീദാ ഖാനൂം ഈ ഗാനം സദസ്സിന്റെ മുന്നിൽ ആലപിക്കുന്നത് കാണൂ. ഇവിടെ പശ്ചാത്തലത്തിൽ തബല വായിച്ചിരിക്കുന്നത് ഗസൽ സംഗീതത്തിന്റെ തനതായ സൗന്ദര്യം ഉൾക്കൊള്ളാതെയാണെന്ന വിമർശനം ഉണ്ട്. 



ആശാ ബോസ്‌ലേ ഈ ഗാനം പാടിയത് കാണാം

നീതാ പാണ്ഡേ പാടിയത്.

ഗുജറാത്തി ഗായിക ഡോ.ഗോപ ചക്രബർത്തിയുടെ ആലാപനം