Credit of videos goes to original uploaders, with thanks

Tuesday, August 30, 2011

എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു....

Dil Hoom Hoom Kare..... 
ഹിന്ദി ചലചിത്രഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ ലതാമങ്കേഷ്‌കർ ഇല്ലാതെ ഒരു ആസ്വാദനമുണ്ടോ?  എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ഭാവതീവ്രതയോടെ സമ്മാനിച്ച ലതാമങ്കേഷ്‌കറുടെ ഏതെങ്കിലും ഒരു ഗാനം മാത്രം തിരഞ്ഞെടുക്കുകയെന്നാൽ നക്ഷത്രകോടികളിൽ സുന്ദരമായതിനെ തിരയും പോലെയാണ്.  എന്നിരുന്നാലും, ഗാനത്തിന്റെ ആലാപനത്തിലും, അതിന്റെ ചിത്രീകരണത്തിലും, രംഗത്തിലെ അഭിനയത്തിലും, കഥയുടെ തീവ്രതയും എല്ലാം എല്ലാം മനോഹരമായി ചാലിച്ച, എന്നും വിങ്ങുന്ന ഒരു നൊമ്പരമായ ഒരു ഗാനമാണ് ഇത്തവണ ഞാൻ സമർപ്പിക്കുന്നത്. 
1993 ൽ പുറത്തുവന്ന, പ്രമുഖ ‘സ്ത്രീപക്ഷ’ പ്രവർത്തകയായ കൽപ്പന ലജ്മി സംവിധാനം ചെയ്ത ‘രുദാലി’ എന്ന ചിത്രം, അതിന്റെ എല്ലാ അംശങ്ങളിലും നിറഞ്ഞു നിൽക്കുന്ന നൊമ്പരവും സംഗീതത്തിന്റെ (പശ്ചാതല സംഗീതം ഉൾപ്പെടെ) പൂർണ്ണതയും കൊണ്ട് ഹൃദ്യമാണ്.  തികച്ചും വ്യത്യസ്തമായ ഒരു കഥയിൽ, ഒരു കാലത്ത് ഹിന്ദി സിനിമയിലെ ഗ്ലാമറിന്റെ ഒറ്റവാക്കായിരുന്ന ഡിമ്പിൾ കപാഡിയ, വികാരതീവ്രമായ മാനസികാവസ്ഥകൾ മാറിമറിയുന്ന ഒരു തികഞ്ഞ ഗ്രാമീണസ്ത്രീയെ അവതരിപ്പിക്കുന്നു. വിഖ്യാത എഴുത്തുകാരി മഹാശ്വേതാദേവിയുടെതാണ് ഇതിന്റെ കഥ.
          രാജസ്ഥാനിലെ ചില ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരു രീതിയുണ്ട് – സാമൂഹിക വ്യവസ്ഥ പ്രകാരം മേൽജാതിയിൽപ്പെട്ട സ്ത്രീകൾ അവരുടെ പുരുഷന്മാരുടെ മരണത്തിൽ മനംനൊന്ത് ഉച്ചത്തിൽ അലറിക്കരഞ്ഞ് അവരുടെ ദുഃഖം പ്രകടിപ്പിക്കുന്നത് അവരുടെ ‘സ്റ്റാറ്റസിനെ’ ബാധിക്കും. അതിനാൽ, നെഞ്ചിലടിച്ച് കരഞ്ഞുവിളിച്ച് ദുഃഖം പ്രകടിപ്പിക്കാൻ കീഴ്ജാതിയിൽപ്പെട്ട സ്ത്രീകളെ കൂലിയ്ക്ക് നിയോഗിക്കാറുണ്ട്.  ‘രുദാലി’ എന്നാണ് അവർ അറിയപ്പെടുന്നത്. ജീവിതത്തിൽ ദുഃഖങ്ങൾ മാത്രം അനുഭവിക്കേണ്ടിവന്ന ശനീചരി എന്ന യുവതിയായാണ് ഡിമ്പിൾ അഭിനയിക്കുന്നത്. ജീവിതത്തിൽ വളരെയേറെ പ്രതിസന്ധികൾ  നേരിട്ടിട്ടും ഒരിക്കൽ പോലും കരയാത്ത അവൾ സന്ദർഭവശാൽ ‘രുദാലി’യായി മാറുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.  ഈ സന്ദർഭത്തിൽ ചിത്രത്തിൽ വരുന്ന ഗാനമായതിനാലാണ് ഇത്രേം വിശദീകരിച്ചത്.  ഗാനരചന സംപൂരൺ സിംഗ് ഗുൽസാർ, സംഗീതം ഭൂപൻ ഹസാരിക.  രാജ് ബബ്ബാറും അംജത്ഖാനും രാഖി ഗുൽസാറുമാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.  ഡിംപിളിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണിത്.
          ശുദ്ധഹിന്ദിയിലല്ലാതെ, ഒരു രാജസ്ഥാനി ചുവയും കലർന്ന ഈ ഗാനം തർജ്ജമ ചെയ്യാൻ ഒരു ശ്രമം നടത്തിയപ്പോൾ വിചാരിച്ചതിലും ബുദ്ധിമുട്ടി.  തെറ്റുകുറ്റങ്ങൾ പറഞ്ഞുതരണേ

Dil Hoom Hoom | Online Karaoke


Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
Ghan dham dham kare, darr jaaye
കാർമേഘങ്ങളിൽ ഇടിമുഴങ്ങുമ്പോൾ  ഞാൻ ഭയന്നു വിറയ്ക്കുന്നു
Ek boond kabhi paani ki mori ankhiyon se barsaaye
ഒരു തുടം ജലം എന്റെ കണ്ണുനീരായി പെയ്തിറങ്ങുന്നു

Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു

Teri jhori daaroon, sab sukhe paat jo aaye
ഞാൻ നിന്റെ ഭാണ്ഡം തുറന്നപ്പോൾ . ഒരുപാട് ഉണങ്ങിയ ഇലകൾ പുറത്തേയ്ക്കുവന്നു
Tera chhua laage, meri sukhi daar hariyaaye
നീ എന്നെ സ്പർശിച്ചപ്പോൾ, എന്റെ ഉണങ്ങിയ ശിഖരങ്ങൾ ഹരിതാഭമായി

Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
Jis tan ko chhua too ne, us tan ko chhupaaoon
നീ സ്പർശിച്ച എന്റെ ശരീരം, ഞാൻ മറച്ചുപിടിയ്ക്കുന്നു
Jis man ko laage naina, voh kisko dikhaaoon
എന്റെ കണ്ണുകളിലൂടെ നീ കണ്ട എന്റെ മനസ്സ്, ഞാൻ മറ്റാരെ കാണിക്കും?
O more chandrama, teri chaandni ang jalaaye
ഓ ചന്ദ്രഭഗവാനേ, നിന്റെ നിലാവ് എന്റെ ശരീരം എരിക്കുന്നതുപോലെ
Teri oonchi ataari maine pankh liye katwaaye
നിന്റെ ഉയരത്തിലുള്ള മാടിയിൽ എന്റെ ചിറകുകൾ ഞാൻ മുറിച്ചുമാറ്റി

Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
Ghan dham dham kare, darr jaaye
ഭയത്തിന്റെ കാർമേഘങ്ങളാൽ ഞാൻ ഭയന്നു വിറയ്ക്കുന്നു
Ek boond kabhi paani ki mori ankhiyon se barsaaye
ഒരു തുടം ജലം എന്റെ കണ്ണുനീരായി പൊഴിയുന്നു

Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു

ചിത്രത്തിലെ മറ്റൊരു സന്ദർഭത്തിൽ ഭുപൻ ഹസാരിക പാടിയ ഈ ഗാനം കൂടി ഒന്ന് കണ്ടുനോക്കൂ...
ഇനി ദീപ സന്തോഷ് പാടിയത്  കേൾക്കാം....
കപിൽ ശർമ്മ പാടിയത്..

ഒരു ഗാനം ആസ്വദിച്ച് പാടുന്ന റിനി ചന്ദ്ര

Saturday, August 20, 2011

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക് ഒരേ വർണ്ണമായി.....

Tere Mere Sapne.....

         പഴയ ഹിന്ദി ഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ സംഗീത ചക്രവർത്തിയായ മുഹമ്മദ് റാഫിയെയും നിത്യഹരിതനായകൻ ദേവാനന്ദിനെയും ഒരിക്കലും വിസ്മരിക്കാനാവില്ല. മാസ്മരസൗന്ദര്യത്തിന്റെയും സഹജമായ ശോകഭാവത്തിന്റെയും മായാത്ത മുഖമായി ഒരു വലിയ കാലഘട്ടം ഹിന്ദി ചലച്ചിത്രരംഗം നിറഞ്ഞുനിന്ന വഹീദാ റഹ്മാൻ (ജനനം കൊണ്ട് തമിഴ്‌നാട് ചെങ്കൽപ്പെട്ട് സ്വദേശിനി), സംഗീത സംവിധാനരംഗത്തെ ഗൃഹാദുരത്വമായ എസ്.ഡി.ബർമ്മൻ തുടങ്ങിയവർ ഒന്നിച്ച ചിത്രമാണ് 1965ൽ പുറത്തിറങ്ങിയ Guide. ആർ.കെ.നാരായണന്റെ നോവലിലെ ആസ്പദമാക്കി വിജയ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ പത്ത് ഗാനങ്ങളുണ്ട്. അതിൽ ആറെണ്ണവും ദേവാനന്ദ് - വഹീദാ ജോഡികൾ ദൃശ്യവിരുന്നൊരുക്കിയവയാണ്. ഏഴ് ഫിലിംഫെയർ അവാർഡുകളും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

     ഈ ഗാനങ്ങളിൽ എനിക്ക് അതിമനോഹരമെന്ന് തോന്നിയ, എത്ര കേട്ടാലും എപ്പോൾ കേട്ടാലും അതിനൊപ്പം ഒന്ന് മൂളിപ്പോകുന്ന ഒരു ഗാനമാണ്... തേരേ മേരേ സപ്‌നേ... അബ് ഏക് രംഗ് ഹേ.... നമുക്കൊന്ന് കേട്ടാലോ....

Tere Mere Sapne | Online Karaoke

Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

Mere Tere Dil Ka
Tayy Thaa Ek Din Milna
Jaise Bahaar Aane Par,
Tayy Hai Phool Ka Khilna

വസന്തം വരുമ്പോള്‍ പൂക്കള്‍ വിടരും എന്ന് ഉറപ്പുള്ളത് പോലെ നമ്മുടെ ഹൃദയങ്ങള്‍ ഒന്നിക്കും എന്നുള്ളത് ഉറപ്പാണ്‌...

O' Mere Jeevan Saathi
എന്റെ പ്രാണസഖീ....
Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

Tere Dukh Ab Mere,
Mere Sukh Ab Tere

നിന്റെ ദുഃഖങ്ങൾ ഇന്ന് എന്റെതാണ്
എന്റെ സന്തോഷങ്ങൾ നിന്റെയും

Tere Yeh Doh Nainaa
Chaand Aur Sooraj Mere

നിന്റെ രണ്ടു നയനങ്ങൾ എനിയ്ക്ക് സൂര്യചന്ദ്രന്മാരാണ്
O' Mere Jeevan Saathi
എന്റെ പ്രാണസഖീ....

Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

Laakh Mana le Yeh Duniya
Saath Na Yeh Chhootega

ലക്ഷം വട്ടം ഈ ലോകം പിന്തിരിപ്പിച്ചാലും
നാമൊരിക്കലും വിട്ടുപിരിയില്ല

Aake Mere Haathon Mein
Haath Na Yeh Chootega

നീയെന്റെ കരം ഗ്രഹിയ്ക്കൂ
നമ്മുടെ കരങ്ങൾ ഒരിക്കലും പിരിയില്ല
O'Mere Jeevan Saathi
എന്റെ പ്രാണസഖീ....

Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി
O, Jahaan bhi Le Jaayen Raahen
Hum Sang Hain

ഏതൊക്കെ വഴികളിലൂടെ സഞ്ചരിച്ചാലും...
നാം ഒരുമിച്ചാണ്.....

O' Tere Mere Sapne
Ab Ek Rang Hain

എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക്
ഇപ്പോൾ ഒരേ വർണ്ണമായി





നന്ദി: ഈ പോസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടിത്തന്ന ശ്രീ.ജയന്തിന്... ഞാൻ തിരുത്തിയിട്ടുണ്ട്..

Tuesday, August 9, 2011

ജീവിതവും ഇവിടെ മരണവും ഇവിടെ....


          പഴയകാല ഹിന്ദി സിനിമയെക്കുറിച്ച് പറയുമ്പോൾ ആദ്യമെത്തുന്ന ഒരു പേര് രാജ് കപൂറിന്റെ തന്നെയാണ്ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ജനപ്രിയ ഷോമാനായ രാജ് കപൂർ 1924 ഡിസംബർ14ന്  ഭാരതത്തിന്റെ ഭാഗമായിരുന്ന പെഷവാറിലാണ് ജനിച്ചത്നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന്  ആവാരാ (1951), ബൂട്ട് പോളീഷ് (1954) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കാൻസ് ഫിലിം ഫെസ്റ്റിവലിലെ Palme d'Or പുരസ്കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിട്ടുണ്ട്രാഷ്ട്രം അദ്ദേഹത്തിന് 1971ൽ പത്മഭൂഷൺ ബഹുമതിയും 1987ൽ ദാദാഫാൽകെ അവാർഡും നൽകി ആദരിച്ചു.  1988 ജൂൺ 2ന് അദ്ദേഹം അന്തരിച്ചു.
          രാജ് കപൂറിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ശങ്കർജയ്‌കൃഷ്ണനും ഗായകൻ മുകേഷുമാണ്.  1970 ഡിസംബറിൽ പുറത്തുവന്ന മേരാ നാം ജോക്കർ എന്ന ചിത്രത്തിൽ ഈ അതുല്യപ്രതിഭയുടെ അഭിനയപാടവത്തിന്റെ വിസ്മയം നമുക്ക് കാണാംചിത്രം സംവിധാനം ചെയ്തതും നിർമ്മിച്ചയും അദ്ദേഹം തന്നെയാണ്രാജ് കപൂറിനെ കൂടാതെ ഋഷികപൂർ, ധർമ്മേന്ദ്ര, ധാരാസിംഗ്, സിമി ഗരേവാൾ, സേനിയ ര്യാബിൻ‌കിനാ  (റഷ്യൻ നടി) കൂടാതെ മലയാളത്തിന്റെ സ്വന്തം പത്മിനിയും വേഷമിട്ടു
          ചിത്രത്തിന്റെ ക്ലൈമാക്സിലെ വികാരതീവ്രമായ ‘ജീനാ യഹാം, മർനാ യഹാം’ എന്ന ഗാനം എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവാത്തതാണ്ഈ ഗാനത്തിന്റെ ഒരു പരിഭാഷ ഒന്ന് ശ്രമിച്ചു നോക്കട്ടേ. രാജ്‌കപൂറിന്റെ പ്രിയപ്പെട്ട ശങ്കർ ജയ്‌കൃഷ്ണനും മുകേഷും ഒന്നിക്കുന്ന മനോഹര ഗാനം....

Jeena yahaam | Online Karaoke

Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങ് പോകാൻ
Ji Chahe Jab Humko Awaaz Do
എപ്പോൾ ആഗ്രഹം തോന്നിയാലും എന്നെയൊന്ന് വിളിയ്ക്കൂ
Hum Hain Wahin Hum Thhe Jahan,
ഞാനവിടെയായിരുന്നോ അവിടെത്തന്നെയെത്തും
Apne Yahin Dono Jahan
ഇവിടെത്തന്നെയാണ് ഇഹവും പരവും
Iske Siva Jana Kahan
ഇവയെവിട്ട് എങ്ങു പോകാൻ
Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങോട്ട് പോകാൻ

Yeh Mera Geet Jeevan Sangeet
ഇതെന്റെ ജീവന്റെ സംഗീതം
Kal Bhi Koi Dohrayega
നാളെ പലരും ഇത് ആവർത്തിക്കും
Jag Ko Hasane Bahroopiya
വെറുമൊരു കോമാളിയായി ജനങ്ങളെ ചിരിപ്പിയ്ക്കുവാൻ
Roop Badal Phir Aayega
ചിരിപ്പിയ്ക്കുന്ന വേഷവുമായ് വീണ്ടുമെത്തും
Swargom Yahin Narkom Yahan
സ്വർഗ്ഗവും നരകവും ഇവിടെത്തന്നെ
Iske Siva Jana Kahan
ഇവിടം വിട്ട് എങ്ങു പോകാൻ
Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങോട്ട് പോകാൻ

Kal Khel Mein Hum Ho Na Ho
നാളത്തെ കളിയിൽ ചിലപ്പോൾ ഞാനുണ്ടാവില്ല
Gardish Mein Taare Rahenge Sada
പക്ഷേ ആകാശത്തിൽ താരകങ്ങൾ ജ്വലിച്ചുതന്നെ നിൽക്കും
Bhoolenge Hum Bhoologe Tum
ഞാനും മറക്കും നിങ്ങളും  മറക്കും
Par Hum Tumhare Rahenge Sada
എന്നാലും ഞാൻ എന്നും നിങ്ങളുടെ തന്നെയായിരിക്കും

Rahenge Yahin Apne Nishan
എന്റെ സാന്നിദ്ധ്യം (അടയാളങ്ങൾ) ഇവിടെത്തന്നെയുണ്ടാവും
Iske Siva Jana Kahan
ഇവിടെവിട്ട് ഞാൻ എങ്ങ് പോകാൻ...
Jeena Yahan Marna Yahan, Iske Siva Jaana Kahan
ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങോട്ട് പോകാൻ