പഴയകാല ഹിന്ദി സിനിമയെക്കുറിച്ച് പറയുമ്പോൾ ആദ്യമെത്തുന്ന ഒരു പേര് രാജ് കപൂറിന്റെ തന്നെയാണ്. ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ജനപ്രിയ ഷോമാനായ രാജ് കപൂർ 1924 ഡിസംബർ14ന് ഭാരതത്തിന്റെ ഭാഗമായിരുന്ന പെഷവാറിലാണ് ജനിച്ചത്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന് ആവാരാ (1951), ബൂട്ട് പോളീഷ് (1954) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കാൻസ് ഫിലിം ഫെസ്റ്റിവലിലെ Palme d'Or പുരസ്കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിട്ടുണ്ട്. രാഷ്ട്രം അദ്ദേഹത്തിന് 1971ൽ പത്മഭൂഷൺ ബഹുമതിയും 1987ൽ ദാദാഫാൽകെ അവാർഡും നൽകി ആദരിച്ചു. 1988 ജൂൺ 2ന് അദ്ദേഹം അന്തരിച്ചു.
രാജ് കപൂറിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ശങ്കർജയ്‌കൃഷ്ണനും ഗായകൻ മുകേഷുമാണ്. 1970 ഡിസംബറിൽ പുറത്തുവന്ന മേരാ നാം ജോക്കർ എന്ന ചിത്രത്തിൽ ഈ അതുല്യപ്രതിഭയുടെ അഭിനയപാടവത്തിന്റെ വിസ്മയം നമുക്ക് കാണാം. ചിത്രം സംവിധാനം ചെയ്തതും നിർമ്മിച്ചയും അദ്ദേഹം തന്നെയാണ്. രാജ് കപൂറിനെ കൂടാതെ ഋഷികപൂർ, ധർമ്മേന്ദ്ര, ധാരാസിംഗ്, സിമി ഗരേവാൾ, സേനിയ ര്യാബിൻകിനാ (റഷ്യൻ നടി) കൂടാതെ മലയാളത്തിന്റെ സ്വന്തം പത്മിനിയും വേഷമിട്ടു. ചിത്രത്തിന്റെ ക്ലൈമാക്സിലെ വികാരതീവ്രമായ ‘ജീനാ യഹാം, മർനാ യഹാം’ എന്ന ഗാനം എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവാത്തതാണ്. ഈ ഗാനത്തിന്റെ ഒരു പരിഭാഷ ഒന്ന് ശ്രമിച്ചു നോക്കട്ടേ…. രാജ്‌കപൂറിന്റെ പ്രിയപ്പെട്ട ശങ്കർ ജയ്‌കൃഷ്ണനും മുകേഷും ഒന്നിക്കുന്ന മനോഹര ഗാനം....

7 comments:
"....ജീവിതവും ഇവിടെ മരണവും ഇവിടെ, ഇവിടം വിട്ട് എങ്ങ് പോകാൻ ..."
രാജ്‌കപൂറും മുകേഷും ശങ്കർജയ്‌കൃഷ്ണനും ഒന്നിച്ച മാസ്മരിക സൃഷ്ടി....
മരിക്കാത്ത പാട്ടുകളുടെ കൂട്ടത്തില്‍ എന്നും ഈ ഗാനത്തിന്
സ്ഥാനമുണ്ട്.ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.
ഇന്നും കേള്‍ക്കുമ്പോള്‍ പുതുമ നശിക്കാത്ത ഗാനം.
അര്‍ത്ഥസംഭുഷ്ടമായ വരികളും ഇമ്പമുള്ള ആലാപനവും
അനശ്വരമായ പട്ടുകളുടെ കൂട്ടത്തില്‍ ജീനാ യഹാം...
അതെ. "ചിത്രത്തിന്റെ ക്ലൈമാക്സിലെ വികാരതീവ്രമായ ‘ജീനാ യഹാം, മർനാ യഹാം’ എന്ന ഗാനം എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവാത്തതാണ്."
ഈ കുറിപ്പിനു നന്ദി ഗോപന്‍!
അര്‍ഥം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് 100% ആസ്വദിച്ചു കേട്ടു. നന്ദി മോനേ.
തിരക്കിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നു എന്നതിനെ അഭിനന്ദിക്കാതെ പറ്റില്ല.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .
Good post.
gopan chetta,
what an excellent attempt.i really appreciate your bold effort. there is diversity in your creations.congrats and keep going
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Post a Comment