Tere Mere Sapne.....
പഴയ ഹിന്ദി ഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ സംഗീത ചക്രവർത്തിയായ മുഹമ്മദ് റാഫിയെയും നിത്യഹരിതനായകൻ ദേവാനന്ദിനെയും ഒരിക്കലും വിസ്മരിക്കാനാവില്ല. മാസ്മരസൗന്ദര്യത്തിന്റെയും സഹജമായ ശോകഭാവത്തിന്റെയും മായാത്ത മുഖമായി ഒരു വലിയ കാലഘട്ടം ഹിന്ദി ചലച്ചിത്രരംഗം നിറഞ്ഞുനിന്ന വഹീദാ റഹ്മാൻ (ജനനം കൊണ്ട് തമിഴ്നാട് ചെങ്കൽപ്പെട്ട് സ്വദേശിനി), സംഗീത സംവിധാനരംഗത്തെ ഗൃഹാദുരത്വമായ എസ്.ഡി.ബർമ്മൻ തുടങ്ങിയവർ ഒന്നിച്ച ചിത്രമാണ് 1965ൽ പുറത്തിറങ്ങിയ Guide. ആർ.കെ.നാരായണന്റെ നോവലിലെ ആസ്പദമാക്കി വിജയ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ പത്ത് ഗാനങ്ങളുണ്ട്. അതിൽ ആറെണ്ണവും ദേവാനന്ദ് - വഹീദാ ജോഡികൾ ദൃശ്യവിരുന്നൊരുക്കിയവയാണ്. ഏഴ് ഫിലിംഫെയർ അവാർഡുകളും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
ഈ ഗാനങ്ങളിൽ എനിക്ക് അതിമനോഹരമെന്ന് തോന്നിയ, എത്ര കേട്ടാലും എപ്പോൾ കേട്ടാലും അതിനൊപ്പം ഒന്ന് മൂളിപ്പോകുന്ന ഒരു ഗാനമാണ്... തേരേ മേരേ സപ്നേ... അബ് ഏക് രംഗ് ഹേ.... നമുക്കൊന്ന് കേട്ടാലോ....
നന്ദി: ഈ പോസ്റ്റിലെ പിഴവ് ചൂണ്ടിക്കാട്ടിത്തന്ന ശ്രീ.ജയന്തിന്... ഞാൻ തിരുത്തിയിട്ടുണ്ട്..
9 comments:
എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക് ഒരേ വർണ്ണമായി.....
പണ്ട് വിവിധ് ഭാരതി റേഡിയോയില്‍ കുറെ കേട്ടിട്ടുള്ള പാട്ടാണ്.. ന്റെ തമ്പുരാനേ! ഇതിന് ഇത്രയോക്കെ അര്ത്ഥമുണ്ടാരുന്നോ? അന്ന് ഇതറിഞ്ഞങ്കില് വച്ചൊരലക്ക് അലക്കിയേയെ .. ഹും! ഇന്നിനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ.
പക്ഷെ ഇന്നും കേള്‍ക്കുമ്പോള്‍ നല്ല ഗുമ്മൂള്ള പാട്ട് ..
പഴയകാല ഗാനങ്ങളെ അവതരിപ്പിക്കുന്നതിനു നന്ദി ഗോപന്.
Just saw this and liked it....
എന്റെയും ഇഷ്ടപെട്ട പാട്ട്. നല്ല പോസ്റ്റ് ...
Mere Tere Dil Ka
Tayy Thaa Ek Din Milna
Jaise Bahaar Aane Par,
Tayy Hai Phool Ka ഖില്ന
വസന്തം വരുമ്പോൾ വിടരാനായി പുഷ്പങ്ങൾ കാത്തിരിക്കുന്നതുപോലെ
നമ്മുടെ ഹൃദയങ്ങൾ ഒരുദിനം ഒന്നിയ്ക്കാനായി കാത്തിരിക്കുന്നു
ആ വരികളുടെ തര്‍ജമ ശരിയാണോ ...ഞാന്‍ മനസ്സിലാക്കിയത് ഇത് പോലെ ആണ്
വസന്തം വരുമ്പോള്‍ പൂക്കള്‍ വിടരും എന്ന് ഉറപ്പുള്ളത് പോലെ നമ്മുടെ ഹൃദയങ്ങള്‍ ഒന്നിക്കും എന്നുള്ളത് ഉറപ്പാണ്...
മാണിക്യം ചേച്ചീ: വളരെ സന്തോഷം....
ശിവ: ഒരുപാട് നാൾക്കു ശേഷം....വളരെ നന്ദി
ജയന്ത് : അഭിപ്രായത്തിനു വളരെ നന്ദി.... Thayy thaa....എന്നതിന്റെ അർത്ഥം താങ്കൾ പറഞ്ഞതു തന്നെയാണ്. തെറ്റ് ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി... ഞാൻ തിരുത്തുന്നു..... വീണ്ടും വരണേ....
തികച്ചും അഭിനന്ദനീയമായ നല്ലൊരു ദൌത്യമാണ് ശ്രീ ഗോപകുമാര്‍ നിര്‍വ്വഹിക്കുന്നത് .സത്യത്തില്‍ ഇത്തരം പാട്ടുകളൊക്കെ മൂളാറുണ്ടെങ്കിലും ഇത്രയും ആഴത്തില്‍ അര്‍ത്ഥം ഗ്രഹിച്ചിരുന്നില്ല. താങ്കളില്‍ നിന്നാണ് അതുള്ക്കൊള്ളാനായത്. മനോഹരമായിരിക്കുന്നു തര്‍ജ്ജമ. വളരെ നന്ദി . ഭാവുകങ്ങള്‍
സുന്ദരം.........
ആസ്വദിച്ചു ശരിക്കും ഈ പാട്ട് . ഏതുവരികൾ എടുത്തെഴുതണം എന്നറിയില്ല."എന്റെയും നിന്റെയും സ്വപ്നങ്ങൾക്ക് ഒരേ വർണ്ണമായി....."
ഈ വരികൾ സൂപ്പർ.......
നല്ല നല്ല പാട്ടുകൾ വേഗം വേഗം ഇടുമല്ലോ..
കാത്തിരിക്കുന്നു.
ഇടയ്ക്കിടെ കേൾക്കാറുള്ള ഒരു മനോഹര ഗാനമാണിത്.
ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയുമെത്രയെത്ര!
അടുത്ത ഗാനത്തിനു കാത്തിരിയ്ക്കുന്നു.
Post a Comment