ഷോലെ കഴിഞ്ഞാൽ എഴുപതുകളിലെ ഏറ്റവും വലിയ ഹിറ്റാണ് 1978ൽ പുറത്തു വന്ന ‘മുക്ഘദ്ദർ കാ സിക്കന്ദർ’ എന്ന ചിത്രം. പ്രകാശ് മേഹ്ത്ത നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ അമിതാഭ് ബച്ചനാണ് നായകൻ. വിനോദ് ഖന്ന, രാഖി ഗുൽസാർ, രേഖ, അംജത് ഖാൻ, നിരൂപ റോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 1978-ൽ ഒരു കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന്റെ കളക്ഷൻ 17 കോടി രൂപയായിരുന്നത്രേ.
ഇതിലെ ഗാനങ്ങൾ എഴുതിയത് അൻജാൻ, സംഗീതം കല്യാൺജി ആനന്ദ്ജി (കല്യാൺജി വീർജി ഷാ & ആനന്ദ്ജി വീർജി ഷാ). കിഷോർകുമാർ, മുഹമ്മദ് റാഫി, മഹേന്ദ്രകപൂർ, ലതാ മങ്കേഷ്കർ, ആശാ ബോസ്ലേ എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ‘ഓ സാഥീ രേ…” എന്ന ഗാനം ഒന്ന് കേട്ടാലോ… രംഗത്ത് അമിതാഭ് ബച്ചനും രാഖിയും...
o saathi re tere bina bhi kya jina
എന്റെ സഖീ, നിയില്ലാതെ എന്തു ജീവിതം?
phuulon men kaliyon men sapanon ki galiyon men
പൂക്കളിലും മൊട്ടുകളിലും സ്വപ്നവീഥികളിലും
tere binaa kuchh kahin na
tere binaa kuchh kahin na
എല്ലാം നീയില്ലാതിരുന്നാൽ ഒന്നുംതന്നെയില്ല
tere bina bhi kya jina
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
o saathi re tere bina bhi kya jina
o saathi re tere bina bhi kya jina
എന്റെ സഖീ, നിയില്ലാതെ എന്തു ജീവിതം?
phuulon men kaliyon men sapanon ki galiyon men
പൂക്കളിലും മൊട്ടുകളിലും സ്വപ്നവീഥികളിലും
tere binaa kuchh kahin na
tere binaa kuchh kahin na
നീയില്ലാതിരുന്നാൽ എവിടെയും ഒന്നുംതന്നെയില്ല
tere bina bhi kya jina
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
har dhadkan men pyaas hai teri
har dhadkan men pyaas hai teri
എല്ലാ ഹൃദയത്തുടിപ്പിലും നിന്നോടുള്ള ദാഹം
saanson men teri khushbuu hai
saanson men teri khushbuu hai
ശ്വാസങ്ങളിൽ നിന്റെ പരിമളം
is dharati se us ambar tak meri nazar men tuu hi tuu hai
is dharati se us ambar tak meri nazar men tuu hi tuu hai
ഈ ഭൂമിയിൽ നിന്ന് വാനത്തേയ്ക്ക്, എന്റെ നയനങ്ങളിൽ നീ മാത്രം
pyaar yeh tuute na
ഈ പ്രേമം ഒരിക്കലും തകരില്ല
tuu mujhse ruuthe na saath ye chhuute kabhi na
tuu mujhse ruuthe na saath ye chhuute kabhi na
നീയെന്നോട് ഒരിക്കലും കോപിക്കരുതേ, ഈ ബന്ധം ഒരിക്കലും തകരരുതേ
tere bina bhi kya jina
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
o saathi re tere bina bhi kya jina
o saathi re tere bina bhi kya jina
എന്റെ സഖീ, നീയില്ലാതെ എന്തു ജീവിതം?
tujh bin jogan meri raaten tujh bin mere din banjaaran
നീയില്ലാത്ത എന്റെ രാവുകളിൽ ഞാൻ ബ്രഹ്മചാരിയാണ്,
നീയില്ലാത്ത എന്റെ പകലുകളിൽ ഞാൻ അലയുകയാണ്…
meraa jivan jalti buunden bujhe-bujhe mere sapane saare
meraa jivan jalti buunden bujhe-bujhe mere sapane saare
എന്റെ ജീവിതം എരിഞ്ഞുതീരുകയാണ്, എന്റെ സ്വപ്നങ്ങൾ കെട്ടുപോകുന്നു
tere binaa meri mere binaa teri yeh zindagi zindagi na
tere binaa meri mere binaa teri yeh zindagi zindagi na
നീയില്ലാത്ത എന്റെ ജീവിതവും, ഞാനില്ലാത്ത നിന്റെ ജീവിതവും ജീവിതമേ അല്ല
tere bina bhi kya jina
tere bina bhi kya jina
നീയില്ലാതെ എന്തു ജീവിതം?
o saathi re tere bina bhi kya jina
o saathi re tere bina bhi kya jina
എന്റെ സഖീ, നീയില്ലാതെ എന്തു ജീവിതം?
കപിൽ ശർമ്മയുടെ ആലാപനം
4 comments:
എന്റെ സഖീ, നീയില്ലാതെ എന്തു ജീവിതം?
tere binaa meri mere binaa teri yeh zindagi zindagi na
നീയില്ലാത്ത എന്റെ ജീവിതവും, ഞാനില്ലാത്ത നിന്റെ ജീവിതവും ജീവിതമേ അല്ല...
ഒരുപാട് കേട്ട ഒരു പാട്ടാണ്. ഇന്നു ഇവിടെകേട്ടപ്പോൾ (അർഥം അറിഞ്ഞപ്പോൾ)പുതിയ ഒരു പാട്ട് കേട്ടപോലെ..ഭംഗിയും അർഥവും ഒന്നും നഷ്ടപ്പെടാതെയുള്ള ഈ പരിഭാഷപ്പെടുത്തൽ ഗംഭീരം....
ഞാനും കുറച്ചു പാട്ടുകൾ അയച്ചു തരാം.
അതി മനോഹരമായി ഈ പാട്ടു പാടി കേൾപ്പിയ്ക്കുന്ന ഒരു സുഹൃത്തുണ്ട്, എനിയ്ക്ക്. മധുരമധുരമായി അവനിത് ഗിറ്റാറിലും വായിയ്ക്കും..അനുഗ്രഹിയ്ക്കപ്പെട്ടവൻ.
വളരെ സന്തോഷം കേട്ടോ
I don't know why, but not much of a fan of this song... But your initiative is commendable. Old hindi film songs were pure and original..
Post a Comment