Credit of videos goes to original uploaders, with thanks

Saturday, May 12, 2012

മടങ്ങി വരൂ, മാതൃരാജ്യത്തേയ്ക്ക്....Chitti Aayi Hai . . .


ഹിന്ദി ചലചിത്രലോകത്ത് തന്റേതായ ശൈലിയ്ക്കുടമയായ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986ൽ പുറത്തുവന്ന ചിത്രമാണ് നാം.  നൂതൻ, സഞ്ജയ് ദത്ത്, പൂനം ധില്ലൻ, അമൃതാസിംഗ്, കുമാർ ഗൗരവ് തുടങ്ങിയവരാണ് ഈ കുടുംബകഥയിലെ അഭിനേതാക്കൾ.
കഥാസാരം:
        ജാനകി കപൂറിന്റെ മക്കളാണ് രവിയും (കുമാർ ഗൗരവ്) വിക്കിയും (സഞ്ജയ് ദത്ത്).  വളരെ നിർദ്ധനകുടുംബത്തിന് എന്നും തലവേദനയായത് വിക്കിയുടെ തല്ലുകൊള്ളിത്തരവും ഗുണ്ടായിസവുമൊക്കെയായിരുന്നു.  മിക്കവാറുമൊക്കെ പോലീസിന്റെ പിടിയിലാവുകയും ചെയ്യും.  ഒടുവിൽ പരിചയക്കാരനായ രവിയുടെ സഹായത്തോടെ വിസ തരപ്പെടുത്തി ദുബായിലേയ്കയയ്ക്കുന്നു. ദുബായിൽ ചെന്ന ശേഷം വീട്ടുകാർക്ക് വിക്കിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു.  ഇതിനിടെ വിക്കിയ്ക്ക് ലഭിച്ചത്  വ്യാജവിസയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.  നിയമത്തിനു പിടികൊടുക്കാതെ ദുബായിൽ തങ്ങാൻ അവന് കുപ്രസിദ്ധ അന്താരാഷ്ട്ര ക്രിമിനലായ ചേരേണ്ടി വരുന്നു.  തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്.
        പ്രസിദ്ധ ഗസൽ ഗായകൻ പങ്കജ് ഉദാസ് പാടിയ ‘ചിഠി ആയി ഹേ’ എന്ന ഗാനം ചിത്രത്തിനെ ജനപ്രിയ മാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. മഹേഷ് ഭട്ടിനും സഞ്ജയ് ദത്തിനും വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു നാം.    ആനന്ദ് ബക്ഷി രചിച്ച് ലക്ഷ്മികാന്ത് പ്രാരേലാൽ സംഗീതം നൽകിയ ഈ ഗാനം നമുക്കൊന്ന് കേൾക്കാം.
Chitti Aayi Hai Aayi Hai Chitti Aayi Hai
കത്ത് വന്നു, കത്ത് വന്നു
Chitti Aayi Hai Vatan Se Chitti Aayi Hai
എന്റെ മാതൃരാജ്യത്തുനിന്ന് കത്ത് വന്നു
Bade Dinon Ke Baad Hum Bevatnon Ko Yaad
വളരെ നാളുകൾക്ക് ശേഷം അവർ വീട്ടിൽ നിന്ന് ദൂരത്തായ നമ്മെ ഓർത്തു
Vatan Ki Mitti Aayi Hai Chitti Aayi Hai
കത്തിനൊപ്പം മാതൃരാജ്യത്തിന്റെ മണ്ണും വന്നെത്തി
Upar Mera Naam Likha Hai
മുകളിലെന്റെ പേരെഴുതിയിട്ടുണ്ട്
Andar Ye Paigham Likha Hai
ഉള്ളിലൊരു സന്ദേശവും
Oh Pardes Ko Jaanewale
പരദേശത്ത് പോകുന്നവരേ
Laut Ke Phir Na Aanewale
പിന്നീട് തിരികെ വരാത്തവരേ
Saat Samundar Paar Gaya Tu
ഏഴു സാഗരവും കടന്നു നീ
Humko Zinda Maar Gaya Tu
ഞങ്ങളെ ജീവനോടെ കൊന്നു
Khoon Ke Rishte Todd Gaya Tu
രക്തബന്ധം മുറിച്ചെറിഞ്ഞു നീ
Aankh Mein Aansoo Chod Gaya Tu
മിഴികളിൽ കണ്ണീർ വറ്റിയല്ലോ
Kam Khaate Hain Kam Sote Hain
കുറച്ച് ഭക്ഷണവും കുറച്ച് ഉറക്കവും
Bahut Zyaada Hum Rote Hain
പക്ഷേ ഒരുപാട് കരച്ചിലും
Chitti Aayi Hai Aayi Hai Chitti Aayi Hai
കത്ത് വന്നു, കത്ത് വന്നു
Chitti Aayi Hai Vatan Se Chitti Aayi Hai
എന്റെ മാതൃരാജ്യത്തുനിന്ന് കത്ത് വന്നു
Sooni Ho Gayi Shehar Ki Galiyaan
ഈ നഗരത്തിന്റെ വീഥികൾ വിജനമായി
Kaante Ban Gayi Baag Ki Kaliyaan
ഈ പൂന്തോട്ടത്തിലെ പൂക്കൾ മുള്ളുകളായി
Kehte Hain Saawan Ke Jhule
വസന്തം നമ്മോട് പറയുന്നു
Bhool Gaya Tu Hum Nahin Bhoole
നീ ഞങ്ങളെ മറന്നാലും നാം നിന്നെ മറക്കില്ല
Tere Bin Jab Aayi Diwali
നീയില്ലാത്ത ദീപാവലിയിൽ
Deep Nahin Dil Jale Hain Khaali
ദീപമല്ല, ഞങ്ങളുടെ ഒഴിഞ്ഞ മനസ്സാണ് കത്തുന്നത്
Tere Bin Jab Aayi Holi
നീയില്ലാത്ത ഹോളിയിൽ
Pichkaari Se Chooti Goli
പീച്ചാം കുഴലുകൾ വെടിയുണ്ടകളായി
Peepal Soona Panghat Soona
തണലും തടാകവും ശൂന്യമായി
Ghar Shamshaan Ka Bana Namoona
വീടൊരു ശ്മശാനമായി
Fasal Kati Aayi Baisakhi
കൊയ്ത്ത് കഴിഞ്ഞു, ഉത്സവമായി
Tera Aana Reh Gaya Baaki
നിന്റെ മടങ്ങിവരവും കാത്ത്
Chitti Aayi Hai Aayi Hai Chitti Aayi Hai
കത്ത് വന്നു, കത്ത് വന്നു
Chitti Aayi Hai Vatan Se Chitti Aayi Hai
എന്റെ മാതൃരാജ്യത്തുനിന്ന് കത്ത് വന്നു
Pehle Jab Tu Khat Likhta Tha
മുൻപൊക്കെ നീ കത്തെഴുതുമ്പോൾ
Kaagaz Mein Chehra Dikhta Tha
കടലാസിൽ നിൻ മുഖം ഞാൻ കണ്ടു

Bandh Hua Yeh Mel Bhi Ab To
ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല
Khatam Hua Yeh Khel Bhi Ab To
ആ കളിയും കഴിഞ്ഞു
Doli Mein Jab Baitti Behna
നിന്റെ സഹോദരി ഭർതൃഗൃസത്തിലേയ്ക്ക് പോകുമ്പോൾ
Rasta Dekh Rahe The Naina
അവളുടെ കണ്ണുകൾ നിനക്കായ് തിരഞ്ഞു
Mein To Baap Hoon Mera Kya Hai
ഞാൻ നിനക്കച്ഛനായി, എന്നെക്കുറിച്ച് നീ വിഷമിക്കേണ്ട
Teri Maa Ka Haal Bura Hai
നിന്റെ അമ്മ വളരെ വിഷമത്തിലാണ്
Teri Biwi Karti Hai Seva
നിന്റെ ഭാര്യ ജോലിയെല്ലാം ചെയ്ത്

Soorat Se Lagti Hai Bewa
ഒരു വിധവയെപ്പോലെ കഴിയുന്നു
Tune Paisa Bahut Kamaaya
നീ ഒരുപാട് സമ്പാദിച്ചല്ലോ
Iss Paise Ne Desh Chudaaya
ആ ധനം നിന്നെ നിന്റെ വീട്ടിൽ നിന്ന് അകറ്റിയോ
Desh Paraayaa Chhod Ke Aajaa
വിചിത്രമായ ആ നാട് വിട്ട് മാതൃരാജ്യത്തേയ്ക്ക് വരൂ
Panchhi Pinjra Todh Ke Aaja
തടവറകൾ തകർത്ത് വീട്ടിലേയ്ക്ക് വരൂ
Aajaa Umar Bahut Hai Chotti
മടങ്ങി വരൂ, നീ വളരെ ചെറുപ്പമല്ലേ
Apane Ghar Mein Bhi Hain Roti
നിന്റെ വീട്ടിൽ വളരെ സന്തോഷമാണുള്ളത്
നമ്മുടെ സ്വന്തം ജി.വേണുഗോപാലിന്റെ സ്വരത്തിൽ....

2 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ഗസലിന്റെ സൗന്ദര്യവും, നന്മയുടെ ആർദ്രതയും...

Najeemudeen K.P said... Reply To This Comment

നന്നായിട്ടുണ്ട്. ഇനിയും എഴുതുക. ദൈവം അനുഗ്രഹിക്കട്ടെ...