Credit of videos goes to original uploaders, with thanks

Wednesday, June 20, 2012

വസന്തമേ പൂക്കൽ ചൊരിയൂ....Baharoon phool barsaao


        ഹിന്ദി സംഗീത രംഗത്ത് ഒരു വികാരമാണല്ലോ മുഹമ്മദ് റാഫി.  1966ൽ പുറത്തുവന്ന സൂരജ് എന്ന ചിത്രത്തിൽ റാഫി പാടിയ ‘ബഹാരോം ഫൂൽ ബർസാവോ” എന്ന ഗാനം മെലഡിയുടെ ഗണത്തിൽ എന്നും ഒരു വിസ്മയം തന്നെയാണ്.  എസ്സ്.കൃഷ്ണമൂർത്തി നിർമ്മിച്ച് ടി.പ്രകാശ് റാവു സംവിധാനം ചെയ്ത  ചിത്രമാണ് സൂരജ്. തെന്നിന്ത്യൻ താരറാണിയായിരുന്ന വൈജയന്തിമാലയാണ് (1936 ആഗസ്റ്റ് 13 - ) ഇതിലെ നായിക, നായകൻ രാജേന്ദ്രകുമാറും (1929 ജൂലൈ 20 – 1999 ജൂലൈ 12 – മകൻ കുമാർ ഗൗരവ്).  ഇവരെക്കൂടാത, അജിത്, മുംതാസ്, ജോണിവാക്കർ, ഭാരതി വിഷ്ണുവർദ്ധൻ, ലളിത പവാർ, നീതു സിംഗ് തുടങ്ങിയവർ അണിനിരക്കുന്നു.
        ശൈലേന്ദ്രയും ഹസ്രത്ത് ജയ്‌പുരിയും എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ - ജയ്‌കിഷൻ ജോഡിയാണ് (ശങ്കർ സിംഗ് രഘുവംശി – ജൈകിഷൻ ദയാഭായ് പങ്കൽ).  മികച്ച സംഗീത സംവിധായകൻ, ഗായകൻ, ഗാനരചന എന്നീ മൂന്ന് ഫിലിം ഫെയർ അവാർഡുകൾ ഈ ഗാനം നേടിയിട്ടുണ്ട്.
Bahaaron phool barsaao, mera mehboob aaya hai
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമ വന്നെത്തിയല്ലോ
Mera mehboob aaya hai
എന്റെ പ്രിയതമ വന്നെത്തിയല്ലോ
Hawaaon raagini gaao, mera mehboob aaya hai
തെന്നലേ നീ പാടൂ രാഗം, എന്റെ പ്രിയതമ വന്നെത്തിയല്ലോ
Mera mehboob aaya hai
എന്റെ പ്രിയതമ വന്നെത്തിയല്ലോ
O laali phool ki mehndi laga in gore haathon mein
പൂവിന്റെ ശോണിമയെൻ പ്രിയയുടെ സുന്ദരകരങ്ങളിൽ മൈലാഞ്ചിയായ് പടരൂ..
Utar aa ae ghata kaajal laga in pyaari aankhon mein
കാർമേഘമേ താഴ്ന്നുവന്നെൻ പ്രിയയുടെ നയനങ്ങളിൽ സുറുമയായ് പടരൂ
Sitaaron maang bhar jaao, mera mehboob aaya hai
താരകളേ എൻപ്രിയയുടെ മുടിയിഴകളിൽ പൂത്തിറങ്ങൂ
Mera mehboob aaya hai
എൻ പ്രിയതമയിതാ വന്നെത്തിയല്ലോ.
Bahaaron phool barsaao, mera mehboob aaya hai
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമ വന്നെത്തിയല്ലോ
Mera mehboob aaya hai
എൻ പ്രിയതമയിതാ വന്നെത്തിയല്ലോ.
Nazaaron har taraf ab taan do ek noor ki chaadar
കാഴ്ചകളേ എല്ലായിടത്തും പ്രകാശം പരത്തൂ
Bada sharmila dilbar hai, chala jaaye na sharmaakar
ലജ്ജാവതിയായ എന്റെ പ്രിയതമ നമ്രമുഖിയായ് കടന്നുപോകും
Zara tum dil ko behlaao, mera mehboob aaya hai
എന്റെ ഹൃദയത്തെ തലോടൂ, എന്റെ പ്രിയതമയിതാ വന്നെത്തി
Mera mehbooba aaya hai
എന്റെ പ്രിയതമയിതാ വന്നെത്തി
Bahaaron phool barsaao, mera mehboob aaya hai
Mera mehboob aaya hai 
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമയിതാ വന്നെത്തി
എന്റെ പ്രിയതമയിതാ വന്നെത്തി
Sajaayi hai jawaan kaliyon ne ab yeh sej ulfat ki
ഈ സ്നേഹശയ്യ പൂമൊട്ടുകളാൽ അലങ്കരിച്ചൂ
Inhe maaloom tha aayegi ek din ruth mohabbat ki
ഒരുനാൾ പ്രണയത്തിന്റെ തെന്നൽ ഇതിലേവരുമെന്നവയ്ക്ക് അറിയാമായിരുന്നു
Fizaaon rang bikhraao, mera mehboob aaya hai
നിറങ്ങൾ വാരിച്ചൊരിയൂ, എന്റെ പ്രിയതമയിതാ വന്നെത്തി
Mera mehboob aaya hai
എന്റെ പ്രിയതമയിതാ വന്നെത്തി
Hawaaon raagini gaao, mera mehboob aaya hai
തെന്നലേ നീ പാടൂ രാഗം, എന്റെ പ്രിയതമയിതാ വന്നെത്തി
Mera mehboob aaya hai
എന്റെ പ്രിയതമയിതാ വന്നെത്തി
Bahaaron phool barsaao, mera mehboob aaya hai
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമയിതാ വന്നെത്തി
Mera mehboob aaya hai
എന്റെ പ്രിയതമയിതാ വന്നെത്തി

Sunday, June 10, 2012

മധുവനം സന്തോഷം തരുന്നു... Madhuban khushboo dethaa hai


     1978ൽ പുറത്തു വന്ന  സാജൻ ബിനാ സുഹാഗൻ സാവൻ കുമാർ സംവിധാനം ചെയ്തിരിക്കുന്നു. കമലേശ്വർ തിരക്കഥയും സംഭാഷണങ്ങളുമെഴുതിയ ചിത്രത്തിന്റെ നിർമ്മാതാവ് സാവൻ കുമാർ തന്നെയാണ്. രാജേന്ദ്രകുമാർ, നൂതൻ, വിനോദ് മെഹ്ര, പത്മിനി കോഹ്‌ലാപൂരി, ശ്രീറാം ലഗു, ആരതി ചോപ്ര തുടങ്ങിയവരാണ് അഭിനേതാക്കൾ.  ബോക്സോഫീസിൽ വലിയ ഹിറ്റൊന്നും ആയില്ലെങ്കിലും ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ഇന്ദീവറിന്റെ വരികൾക്ക് ഉഷാഖന്ന സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾ യേശുദാസ്, മുഹമ്മദ് റാഫി, ആശാ ബോസ്ലേ, അനുരാധാ പൗഡ്വാൾ, ആരതി ചോപ്ര തുറങ്ങിയവർ പാടിയിരിക്കുന്നു.  ഈ ചിത്രത്തിലെ ‘മധുബൻ ഖുശ്ബു ദേത്താ ഹൈ’ എന്ന ഗാനം ഒന്ന് കേൾക്കാം
Madhuban khushboo detaa hai
saagar saawan detaa hai
മധുവനം സുഗന്ധം പരത്തുന്നു
സമുദ്രം മഴ തരുന്നു
jeenaa uskaa jeenaa hai,
jo auron ko jeewan detaa
ജീവിതത്തിനൊരു അർത്ഥം വേണമെങ്കിൽ
മറ്റുള്ളവർക്കും ഒരു ജീവിതം നൽകണം
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നു

sooraj na ban paaye to,
ban ke deepak jaltaa chal
ഒരു സൂര്യനാകാൻ കഴിഞ്ഞില്ലെങ്കിലും
ഒരു ദീപമായ് ജ്വലിച്ചു നിൽക്കൂ
phool milen yaa angaare,
sach ki raahon pe chaltaa chal
(നിന്റെ വഴിയിൽ) പൂവുകൾ കിട്ടിയാലും തീപ്പന്തം വന്നാലും
നേരിന്റെ വഴിയിലൂടെ മാത്രം നടക്കൂ
sach ki raahon pe chaltaa chal
നേരിന്റെ വഴിയിലൂടെ മാത്രം നടക്കൂ
pyaar dilon ko detaa hai,
ashkon ko daaman detaa hai
മറ്റുള്ളവർക്ക് സ്നേഹം പകരൂ
കണ്ണീരിന് ആശ്വാസം പകരൂ
jeenaa uskaa jeenaa hai,
jo auron ko jeewan detaa hai
ജീവിതത്തിനൊരു അർത്ഥം വേണമെങ്കിൽ
മറ്റുള്ളവർക്കും ഒരു ജീവിതം നൽകണം
madhuban khushboo detaa hai,
saagar saawan detaa hai
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നു
സമുദ്രം മഴ തരുന്നു
chalti hai lahraa ke pawan,
ke saans sabhi ki chalti rahe
നമുക്കെല്ലാം ശ്വാസം നൽകിക്കൊണ്ട്
മന്ദമാരുതൻ പതിയെ കടന്നു പോകുന്നു
logon ne tyaag diye jeewan,
ke preet dilon mein palti rahe
ഹൃദയത്തിലെ സ്നേഹത്തിനുവേണ്ടി
അനേകം പേർ ജീവത്യാഗം ചെയ്തു
ke preet dilon mein palti rahe
അനേകം പേർ ജീവത്യാഗം ചെയ്തു
dil wo dil hai jo auron ko,
apni dhadkan detaa hai
മറ്റുള്ളവരിലും തന്റെ തുടിപ്പുകൾ
പകർന്നു നൽകുന്ന ഹൃദയമാണ് ഹൃദയം
jeenaa uskaa jeenaa hai,
jo auron ko jeewan detaa hai
ജീവിതത്തിനൊരു അർത്ഥം വേണമെങ്കിൽ
മറ്റുള്ളവർക്കും ഒരു ജീവിതം നൽകണം
madhuban khushboo detaa hai,
saagar saawan detaa hai
മധുവനം സന്തോഷം തരുന്നു
സമുദ്രം മഴ തരുന്നു
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നു


തനീഷ എന്ന കൊച്ചു മിടുക്കിയുടെ പാട്ട് കേൾക്കാം

Sunday, June 3, 2012

നിന്റെ കണ്ണുകളിലെ സ്നേഹം...Aap ki nazron ne samjha...

        സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ട കാര്യത്തിൽ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്ന സന്ദേശം നൽകിയ ചിത്രമാണ് 1962ൽ പുറത്തുവന്ന ‘അൻപഢ്’.  മാല സിൻഹ, ബാൽരാജ് സാഹ്നി, ധർമ്മേന്ദ്ര, ശശികല, ബിന്ദു, നാസിർ ഹുസൈൻ, ഷമീന്ദർ മുതലായവരാണ് അഭിനേതാക്കൾ.  രജേന്ദ്ര ഭാട്ടിയയും മോഹൻ സെഗലും ചേർന്നു നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് മോഹൻ കുമാറാണ്.  സർഷൻ സൈലാനിക്കൊപ്പം കഥാരചനയും സംവിധായകനായ മോഹൻ കുമാർ നിർവ്വഹിച്ചു.  രാജാ മെഹന്ദി അലി ഹസന്റെ ഗാനങ്ങൾക്ക് ഈണം നൽകിയത് പ്രശസ്തനായ മദൻമോഹനാണ്.  മഹേന്ദ്ര കപൂർ, ആശാ ഭോസ്ലേ, മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ എന്നിവർ ചിത്രത്തിലെ ഏഴു ഗാനങ്ങൾ പാടിയിട്ടുണ്ട്.  അതിൽ ഏറ്റവും ജനപ്രിയമായ ഗാനമാണ്, ലതാ മങ്കേഷ്ക്കർ ആലപിച്ച “ആപ് കീ നസറോം നെ സംഝാ..” എന്ന ഗാനം.  മാലാ സിൻഹയും ധർമ്മേന്ദ്രയും ഈ ഗാനരംഗത്ത് അഭിനയിക്കുന്നു.  

Aap ki nazron | Online Karaoke

Aap ki nazron ne samjha pyaar ke kaabil mujhe
താങ്കളുടെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു

Ji hamein manzoor hai aap ka yeh faisla 
നിന്റെ തീരുമാനം തീർച്ചയായും എനിക്ക് വളരെ സ്വീകാര്യമാണ്
Keh rahi hai har nazar banda parvar shukriya
എന്റെ ഓരോ നോട്ടത്തിലൂടെയും ഒരുപാട് നന്ദി ഞാൻ പറയുന്നു
Hanske apni zindagi mein kar liya shaamil mujhe
നിന്റെ പുഞ്ചിരിയിലൂടെ നീയെന്നെ നിന്നിലലിയിച്ചു ചേർത്തു
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു

Aap ki manzil hoon main, meri manzil aap hai 
ഞാൻ നിന്റെ ലക്ഷ്യമല്ലേ, നീയെന്റെ ലക്ഷ്യമല്ലേ
Kyoon main toofaan se darroon, mera saahil aap hai
ഞാനെന്തിന് കൊടുങ്കാറ്റിനെ ഭയക്കണം, നീയെന്റെ തീരമല്ലേ
Koi toofaanon se keh de, mil gaya saahil mujhe
ആരോ കൊടുങ്കാറ്റിനോട് പറഞ്ഞു, ഞാനെന്റെ തീരം കണ്ടെത്തി
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു

Pad gayi dil par mere aap ki parchhaaiyaan  
നിന്റെ നിഴൽ എന്റെ ഹൃദയത്തിൽ പതിച്ചു
Har taraf bajne lagi saenkdon shehnaaiyaan
എല്ലാ ദിശയിൽ നിന്നും ആയിരമായിരം ഷെഹ്ണായികൾ പാടുന്നു
Do jahaan ki aaj khushiyaan ho gayi haasil mujhe
രണ്ടു ലോകത്തിന്റെയും സകല ആനന്ദവും ഞാനനുഭവിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു
Dil ki ae dhadkan thaher jaa, mil gayi manzil mujhe
നിൽക്കൂ, എന്റെ ഹൃദയത്തുടിപ്പേ, ഞാനെന്റെ ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു
Aap ki nazron ne samjha pyaar ke kaabil mujhe
നിന്റെ കണ്ണുകൾ എനിക്ക് സ്നേഹത്തിന്റെ മൂല്യം മനസ്സിലാക്കിത്തന്നു 
ഈ ഗാനം അനുരാധാ പൗഡ്വാൾ പാടിയിരിക്കുന്നത് കേൾക്കാം....