Credit of videos goes to original uploaders, with thanks

Tuesday, May 7, 2013

എന്നെ വാരിപ്പുണരൂ…...lag jaa gale.....


            1964ൽ പുറത്തു വന്ന ഹൊറർ ചിത്രമാണ് ‘വോ കോൻ ധീ’.  ധ്രുവ ചാറ്റർജി കഥയും തിരക്കഥയും രചിച്ച്, രാജ് ഘോസ്ലെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മനോജ് കുമാർ, സാധന, ഹെലൻ, പ്രേം ചോപ്ര തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.  ഇഷാൻ റിസ്വി സംഭാഷണങ്ങൾ എഴുതി.
        ഡോ.ആനന്ദ് (മനോജ് കുമാർ), മഴയുള്ള ഒരു രാത്രിയിൽ കാർ ഓടിച്ച് പോകവേ വഴിയിൽ ഒരു സ്ത്രീ ( സാധന) വാഹനത്തിന് കൈകാണിച്ച് സഹായം അഭ്യർത്ഥിക്കുന്നു.  അവൾക്ക് തന്റെ മരണമടഞ്ഞ കാമുകിയുമായി വളരെ രൂപസാദൃശ്യമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. പക്ഷേ അത് ഒരു യക്ഷി / പ്രേതം ആണെന്ന് പിന്നിടുള്ള സംഭവങ്ങളിൽ നിന്ന് അദ്ദേഹത്തിന് തോന്നുന്നു.  ഹിന്ദി സിനിമയിലെ സാധാരണ കാണാറുള്ള ‘ട്വിസ്റ്റ്’ കൾക്കൊടുവിൽ ചിത്രം ശുഭപര്യവസാനിയാകുന്നു.
        അക്കാലത്തെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം.  തുടർന്ന് തമിഴിൽ ‘യാർ നീ?’ എന്ന പേരിൽ ജയലളിതയും ജയശങ്കറും നായികാനായകന്മാരായി ഈ ചിത്രം 1966-ൽ റീമേക്ക് ചെയ്തു.  ‘അമേ എവരു?’ എന്ന പേരിൽ തെലുങ്കിൽ വന്ന റീമേക്കിലും ജയലളിത തന്നെയായിരുന്നു നായിക. കൊങ്ഗാര ജഗയ്യയായിരുന്നു നായകൻ.

       കെ.എച്ച്.കപാഡിയയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡ് ഈചിത്രം നേടിക്കൊടുത്തു. രാജാ മെഹ്ദി അലി ഖാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഹിന്ദി ചലചിത്രരംഗത്തെ പ്രഗത്ഭനായിരുന്ന മദൻമോഹനാണ്.  ലതാ മങ്കേഷ്കർ, ആശാ ഭോസ്ലേ, മഹേന്ദ്രകപൂർ എന്നിവർ ചിത്രത്തിലെ നാലു ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.  ഇതിലെ ‘ലഗ് ജാ ഗലേ..’ എന്ന ഗാനം ലതാ മങ്കേഷ്കർ - മദൻമോഹൻ ടീമിന്റെ ഏറ്റവും മികച്ച ഗാനമെന്നാണ് അറിയപ്പെടുന്നത്.  ലതയുടെ സ്വന്തം കളക്ഷനിലും ഈ ഗാനം മുന്തിയ സ്ഥാനം അലങ്കരിക്കുന്നു.  മികച്ച മെലഡിയെന്ന നിലയിൽ നാം അറിയാതെ ലയിച്ചുപോകുന്ന വരികളും, ഈണവും സ്വരവും.. ഇതിന്റെ പരിഭാഷ ഒന്നു ശ്രമിച്ചു നോക്കി




Lag jaa gale ke phir yeh haseen raath ho na ho

എന്നെ വാരിപ്പുണരൂ ഈ രാവ് ഇനി വന്നില്ലെങ്കിലോ
Shaayad phir is janam mem mulaaqat ho na ho

നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Hum ko mile hai aaj yeh ghadiyaan naseeb se

ഇന്ന് ഈ നിമിഷങ്ങൾ നമുക്ക് കിട്ടിയത് ഭാഗ്യം കൊണ്ടുതന്നെ

Jee bhar ke dekh leejiye hum ko kareeb se

നിന്റെ ഹൃദയത്തിനുള്ളിലേയ്ക്ക് സൂക്ഷിച്ചു നോക്കൂ, എന്നെ കാണാം
Phir aap ke naseeb mem yeh bath ho naho

വിധി നമുക്ക് വീണ്ടുമൊരവസരം തന്നില്ലെങ്കിലോ.
Shaayad phir is janam me mulaaqat ho na ho
നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Lag jaa gale

എന്നെ വാരിപ്പുണരൂ.
Paas aayie ke hum nahin aayenge baar baar

എന്റെയടുത്തേയ്ക്ക് വരൂ ഞാനെപ്പോഴുമെപ്പോഴും കടന്നുവരില്ല
Baahein gale mein daal ke hum ro le zaar zaar

ഞാൻ നിന്നെ കെട്ടിപ്പിടിച്ച് കരയട്ടെയോ.
Aankon se phir yeh pyaar ki barsaath ho na ho

എന്റെ കണ്ണുകളിൽ നിന്ന് പ്രേമത്തിന്റെ ഈ മഴ ഇനി പെയ്തില്ലെങ്കിലോ
Shaayad phir is janam mem mulaaqaat ho na ho

നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Lag jaa gale ke phir yeh haseen raath ho na ho

എന്നെ വാരിപ്പുണരൂ ഈ രാവ് ഇനി വന്നില്ലെങ്കിലോ
Shaayad phir is janam mem mulaaqat ho na ho

നാം ഈ ജന്മം ഇനി കണ്ടുമുട്ടില്ലെങ്കിലോ

Lag jaa gale

എന്നെ വാരിപ്പുണരൂ.
ഈ ഗാനം അനുരാധാ പൗഡ്വാൾ പാടുന്നത് കണ്ടോ...

ീപന്ഷ് പാടന്നത്....

2 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

മെലഡിയുടെ മാസ്മരികത... ലത - മദൻമോഹൻ ടന്മിന്റെ മാസ്റ്റർപീസ്....

Echmukutty said... Reply To This Comment

അതെ, അതി മനോഹരമായ ഒരു ഗാനം...