Dil Hoom Hoom Kare.....
ഹിന്ദി ചലചിത്രഗാനങ്ങളെക്കുറിച്ച് പറയുമ്പോൾ ലതാമങ്കേഷ്കർ ഇല്ലാതെ ഒരു ആസ്വാദനമുണ്ടോ? എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ഭാവതീവ്രതയോടെ സമ്മാനിച്ച ലതാമങ്കേഷ്കറുടെ ഏതെങ്കിലും ഒരു ഗാനം മാത്രം തിരഞ്ഞെടുക്കുകയെന്നാൽ നക്ഷത്രകോടികളിൽ സുന്ദരമായതിനെ തിരയും പോലെയാണ്. എന്നിരുന്നാലും, ഗാനത്തിന്റെ ആലാപനത്തിലും, അതിന്റെ ചിത്രീകരണത്തിലും, രംഗത്തിലെ അഭിനയത്തിലും, കഥയുടെ തീവ്രതയും എല്ലാം എല്ലാം മനോഹരമായി ചാലിച്ച, എന്നും വിങ്ങുന്ന ഒരു നൊമ്പരമായ ഒരു ഗാനമാണ് ഇത്തവണ ഞാൻ സമർപ്പിക്കുന്നത്.

1993 ൽ പുറത്തുവന്ന, പ്രമുഖ ‘സ്ത്രീപക്ഷ’ പ്രവർത്തകയായ കൽപ്പന ലജ്മി സംവിധാനം ചെയ്ത ‘രുദാലി’ എന്ന ചിത്രം, അതിന്റെ എല്ലാ അംശങ്ങളിലും നിറഞ്ഞു നിൽക്കുന്ന നൊമ്പരവും സംഗീതത്തിന്റെ (പശ്ചാതല സംഗീതം ഉൾപ്പെടെ) പൂർണ്ണതയും കൊണ്ട് ഹൃദ്യമാണ്. തികച്ചും വ്യത്യസ്തമായ ഒരു കഥയിൽ, ഒരു കാലത്ത് ഹിന്ദി സിനിമയിലെ ഗ്ലാമറിന്റെ ഒറ്റവാക്കായിരുന്ന ഡിമ്പിൾ കപാഡിയ, വികാരതീവ്രമായ മാനസികാവസ്ഥകൾ മാറിമറിയുന്ന ഒരു തികഞ്ഞ ഗ്രാമീണസ്ത്രീയെ അവതരിപ്പിക്കുന്നു. വിഖ്യാത എഴുത്തുകാരി മഹാശ്വേതാദേവിയുടെതാണ് ഇതിന്റെ കഥ.
രാജസ്ഥാനിലെ ചില ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ഒരു രീതിയുണ്ട് – സാമൂഹിക വ്യവസ്ഥ പ്രകാരം മേൽജാതിയിൽപ്പെട്ട സ്ത്രീകൾ അവരുടെ പുരുഷന്മാരുടെ മരണത്തിൽ മനംനൊന്ത് ഉച്ചത്തിൽ അലറിക്കരഞ്ഞ് അവരുടെ ദുഃഖം പ്രകടിപ്പിക്കുന്നത് അവരുടെ ‘സ്റ്റാറ്റസിനെ’ ബാധിക്കും. അതിനാൽ, നെഞ്ചിലടിച്ച് കരഞ്ഞുവിളിച്ച് ദുഃഖം പ്രകടിപ്പിക്കാൻ കീഴ്ജാതിയിൽപ്പെട്ട സ്ത്രീകളെ കൂലിയ്ക്ക് നിയോഗിക്കാറുണ്ട്. ‘രുദാലി’ എന്നാണ് അവർ അറിയപ്പെടുന്നത്. ജീവിതത്തിൽ ദുഃഖങ്ങൾ മാത്രം അനുഭവിക്കേണ്ടിവന്ന ശനീചരി എന്ന യുവതിയായാണ് ഡിമ്പിൾ അഭിനയിക്കുന്നത്. ജീവിതത്തിൽ വളരെയേറെ പ്രതിസന്ധികൾ നേരിട്ടിട്ടും ഒരിക്കൽ പോലും കരയാത്ത അവൾ സന്ദർഭവശാൽ ‘രുദാലി’യായി മാറുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ സന്ദർഭത്തിൽ ചിത്രത്തിൽ വരുന്ന ഗാനമായതിനാലാണ് ഇത്രേം വിശദീകരിച്ചത്. ഗാനരചന സംപൂരൺ സിംഗ് ഗുൽസാർ, സംഗീതം ഭൂപൻ ഹസാരിക. രാജ് ബബ്ബാറും അംജത്ഖാനും രാഖി ഗുൽസാറുമാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഡിംപിളിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണിത്.
ശുദ്ധഹിന്ദിയിലല്ലാതെ, ഒരു രാജസ്ഥാനി ചുവയും കലർന്ന ഈ ഗാനം തർജ്ജമ ചെയ്യാൻ ഒരു ശ്രമം നടത്തിയപ്പോൾ വിചാരിച്ചതിലും ബുദ്ധിമുട്ടി. തെറ്റുകുറ്റങ്ങൾ പറഞ്ഞുതരണേ….
Dil hoom hoom kare, ghabraaye
Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
Ghan dham dham kare, darr jaaye
കാർമേഘങ്ങളിൽ ഇടിമുഴങ്ങുമ്പോൾ ഞാൻ ഭയന്നു വിറയ്ക്കുന്നു
Ek boond kabhi paani ki mori ankhiyon se barsaaye
Ek boond kabhi paani ki mori ankhiyon se barsaaye
ഒരു തുടം ജലം എന്റെ കണ്ണുനീരായി പെയ്തിറങ്ങുന്നു
Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
Teri jhori daaroon, sab sukhe paat jo aaye
ഞാൻ നിന്റെ ഭാണ്ഡം തുറന്നപ്പോൾ …. ഒരുപാട് ഉണങ്ങിയ ഇലകൾ പുറത്തേയ്ക്കുവന്നു…
Tera chhua laage, meri sukhi daar hariyaaye
നീ എന്നെ സ്പർശിച്ചപ്പോൾ, എന്റെ ഉണങ്ങിയ ശിഖരങ്ങൾ ഹരിതാഭമായി
Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
Jis tan ko chhua too ne, us tan ko chhupaaoon
നീ സ്പർശിച്ച എന്റെ ശരീരം, ഞാൻ മറച്ചുപിടിയ്ക്കുന്നു
Jis man ko laage naina, voh kisko dikhaaoon
Jis man ko laage naina, voh kisko dikhaaoon
എന്റെ കണ്ണുകളിലൂടെ നീ കണ്ട എന്റെ മനസ്സ്, ഞാൻ മറ്റാരെ കാണിക്കും?
O more chandrama, teri chaandni ang jalaaye
O more chandrama, teri chaandni ang jalaaye
ഓ ചന്ദ്രഭഗവാനേ, നിന്റെ നിലാവ് എന്റെ ശരീരം എരിക്കുന്നതുപോലെ
Teri oonchi ataari maine pankh liye katwaaye
Teri oonchi ataari maine pankh liye katwaaye
നിന്റെ ഉയരത്തിലുള്ള മാടിയിൽ എന്റെ ചിറകുകൾ ഞാൻ മുറിച്ചുമാറ്റി
Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
Ghan dham dham kare, darr jaaye
ഭയത്തിന്റെ കാർമേഘങ്ങളാൽ ഞാൻ ഭയന്നു വിറയ്ക്കുന്നു
Ek boond kabhi paani ki mori ankhiyon se barsaaye
Ek boond kabhi paani ki mori ankhiyon se barsaaye
ഒരു തുടം ജലം എന്റെ കണ്ണുനീരായി പൊഴിയുന്നു
Dil hoom hoom kare, ghabraaye
എന്റെ ഹൃദയം ഭയത്താൽ വിറയ്ക്കുന്നു
ചിത്രത്തിലെ മറ്റൊരു സന്ദർഭത്തിൽ ഭുപൻ ഹസാരിക പാടിയ ഈ ഗാനം കൂടി ഒന്ന് കണ്ടുനോക്കൂ...
ഒരു ഗാനം ആസ്വദിച്ച് പാടുന്ന റിനി ചന്ദ്ര