Credit of videos goes to original uploaders, with thanks

Thursday, March 22, 2012

പൂർണ്ണചന്ദ്രനോ സൂര്യനോ നീ... Chaudhvin ka chand ho........

                1960 ൽ പുറത്തുവന്ന ചിത്രമാണ് ചൗധ്‌വി കാ ചാന്ദ്.  ഗുരുദത്ത് നിർമ്മിച്ച് മുഹമ്മദ് സാദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ ഗുരുദത്ത് തന്നെയാണ് നായകൻ.  അസ്ലം (ഗുരുദത്ത് – 09.07.1925 – 10.10.1964), നവാബ് സാഹിബ്  (റഹ്മാൻ - 1921-1985), ജമീല (വഹീദ റഹ്മാൻ - 14.05.1936 - ) എന്നിവർ ഉൾപ്പെട്ട ഒരു ത്രികോണപ്രണയത്തിന്റെ കഥ സാഖിർ ഉസ്മായിയുടെതാണ്.  ഏതാണ്ടെല്ലാ ഗുരുദത്ത് ചിത്രങ്ങളിലെയും പോലെ, ഹാസ്യരംഗങ്ങൾ സമ്പന്നമാക്കിയിരിക്കുന്നത് ജോണിവാക്കർ ആണ്. തന്റെ 39 വർഷത്തെ ജീവിതത്തിനിടയ്ക്ക് ഒട്ടേറെ സംഭാവനകൾ ചലചിത്രമേഖലയ്ക്കു നൽകിയ കലാകാരനാണ് ഗുരുദത്ത്.   പത്ത് ഗാനങ്ങളുള്ള ഈ ചിത്രത്തിൽ ഷക്കീൽ ബദയൂനിയുടെ (03.08.1916 – 20.04.1970) കാവ്യഭംഗിയേറിയ വരികൾക്ക് സംഗീതം നൽകിയത് രവി ശങ്കർ ശർമ്മ(03.03.1926-07.03.2012) ആണ്. 1970 മുതൽ 1982 വരെ ദീർഘമായ ഒരു ഇടവേള എടുത്ത രവിശങ്കർ ശർമ്മ എന്ന രവിയാണ് മലയാളികൾക്ക് കുറെ നല്ല ഗാനങ്ങൾ സമ്മാനിച്ച ബോംബെ രവി. 1986ൽ പഞ്ചാഗ്നിയിലൂടെ മലയാളത്തിലെത്തിയ ബോംബെ രവി, അതേ വർഷം തന്നെ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനത്തിലൂടെ കെ.എസ്.ചിത്രയ്ക്ക് രണ്ടാമത്തെ ദേശീയ അവാർഡും നേടിക്കൊടുത്തു. 1989ൽ പുറത്തു വന്ന ഭരതൻ ചിത്രമായ വൈശാലിയിലെ ‘ഇന്ദുപുഷ്പം ചൂടി നിൽക്കും’ എന്ന ഗാനത്തിലൂടെ കെ.എസ്.ചിത്രയ്ക്ക് മൂന്നാമതും ദേശീയ അവാർഡ് നേടിക്കൊടുത്തു. 2012 മാർച്ച് ഏഴാം തീയതി 86‌ വയസ്സിൽ അദ്ദേഹം അന്തരിച്ചു. ചാവ്ദിൻ കാ ചാന്ദ് എന്നു തുടങ്ങുന്ന ഈ ഗാനരംഗത്ത് നിറഞ്ഞു നിൽക്കുന്നത് ഗുരുദത്തും വഹീദ റഹ്മാനുമാണ്. 
Chaudhvin ka chand ho, ya aaftaab ho
Jo bhi ho tum Khuda ki kasam, laajawab ho
Chaudhvin ka chand ho...

പൂർണ്ണചന്ദ്രനോ അതോ സൂര്യനോ?
നീ ആരായാലും , നിനക്ക് മറ്റൊരുപമയേയില്ല
Zulfein hain jaise kaandhon pe baadal jhuke hue
Aankhen hain jaisi mey ke peyaale bhare hue
Masti hai jis mein pyar ki, tum woh sharaab ho
Chaudhvin ka chand ho...

നേർത്ത മേഘങ്ങൾ തഴുകുന്നമാതിരിയുള്ള നിന്റെ മുടിയിഴകൾ
സ്ഫടികം പോലെ തിളങ്ങുന്ന നിന്റെ കണ്ണുകൾ
അവയിൽ നിറയുന്ന പ്രണയത്തിന്റെ മധുവാണു നീ..
Chehra hai jaise jheel mein hansta hua kanwal
Ya zindagi ke saaz pe chaidi hui ghazal
Jaane bahaar tum kisi shaayar ka khwaab ho
Chaudhvin ka chand ho...

നീലജലാശയം പോലുള്ള നിന്റെ മുഖത്ത്
താമരപ്പൂപോൽ നിൻ മന്ദഹാസം..
ജീവനിൽ വിരിയുന്ന കവിതപോലെ
പ്രിയേ, നീയൊരു കവിയുടെ സ്വപ്നം പോലെ.
Honthon pe khelti hain tabassum ki bijiliyaan
Sajde tumhaari raah mein karti hain kaikashaan
Duniya-e-husno ishq ka tum hi shabaab ho
Chaudhvin ka chand ho, ya aaftab ho
Jo bhi ho tum Khuda ki kasam, lajawaab ho...

ചുണ്ടുകളിൽ മേഘദീപം പോലത്തെ പുഞ്ചിരിയും
നിൻ ഗമനത്തിൽ ഏവരും സ്തബ്ദരാകും
ലോകത്തെ സുന്ദരിമാരിൽ നീ തന്നെ അതീവസുന്ദരി
നീയെന്തുതന്നെയായാലും, ദൈവമേ..നിനക്ക് മറ്റൊരുപമയേ അല്ല

3 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

പൂർണ്ണചന്ദ്രനോ സൂര്യനോ നീ...

ഉഷശ്രീ (കിലുക്കാംപെട്ടി) said... Reply To This Comment

അർഥം അറിയാതെ തന്നെ മിക്കപ്പോഴും ഞാൻ കേൾക്കുന്ന ഒരു പാട്ട്. അത് അർഥം മനസ്സിലാക്കി കേട്ടപ്പോൾ എന്തൊരു സന്തോഷം ആയന്നൊ. നന്ദി മോനേ.

ബോംബേരവി എന്ന ആ പ്രതിഭക്കുവേണ്ടി ഈ സമയത്ത് പാട്ട് ഇട്ടതും നന്നായി.

Echmukutty said... Reply To This Comment

എത്ര കേട്ടാലും മതിയാവാത്ത ഒരു പാട്ട്.....ഭംഗിയായിട്ടുണ്ട് ഗോപുവിന്റെ വിവർത്തനം...

അമിതാബ് ബച്ചനാണ് പറഞ്ഞതെന്നാണ് എന്റെ ഓർമ്മ.ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖമായി അദ്ദേഹത്തിനു തോന്നിയത് ഈ ഗാനരംഗത്തിലെ വഹീദാ റഹ് മാന്റെ മുഖമാണെന്ന്.....