എസ്സ്.എ.ബാഗർ നിർമ്മിച്ച് കിഷോർ സാഹു സംവിധാനം ചെയ്ത് 1960ൽ പുറത്തുവന്ന ചിത്രമാണ് ‘ദിൽ അപ്ന ഔർ പ്രീത് പരായി. രാജ്കുമാർ (08.10.1926 – 03.07.1996), മീനാകുമാരി (01.08.1932 – 31.03.1972-മഹ്ജാബീൻ ബാനു), നാദിറ, ഹെലൻ(21.11.1939 - -സൽമാർ ഖാന്റെ രണ്ടാനമ്മ), ഓംപ്രകാശ് തുടങ്ങിയവാണ് പ്രധാന അഭിനേതാക്കൾ.
സിംലയിലെ ഒരു ആശുപത്രിയിലെ സർജനായിരുന്നു ഡോ.സുശീൽ വർമ്മ. അദ്ദേഹം തന്റെ വൃദ്ധമാതാവിനും അനുജത്തി മുന്നിയ്ക്കുമൊപ്പം ആശുപത്രി വളപ്പിൽ തന്നെയാണ് താമസിച്ചിരുന്നത്. അച്ഛൻ നേരത്തേ മരിച്ചു പോയ സുശീലിന്റെ പഠനച്ചെലവും മറ്റും വഹിച്ചിരുന്നത് അച്ഛന്റെ ഒരു സുഹൃത്താണ്. ഈ കടപ്പാട് അദ്ദേഹത്തിന്റെ അമ്മയുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.
ആശുപത്രിയിലെ നഴ്സായിരുന്നു കരുണ. സുശീലും കരുണയും തമ്മിൽ ആകൃഷ്ടരായെങ്കിലും പരസ്പരം മനഃപ്പുർവ്വം ഒരു അകലം പാലിച്ചു. ഒരിക്കൽ ആശുപത്രിയിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിൽ കരുണയും മുന്നയും ഉണ്ടായിരുന്നു. യാത്രയ്ക്കിടയിൽ പരുക്ക് പറ്റിയ മുന്നയെ കരുണ ശുശ്രൂഷ നൽകി വീട്ടിലെത്തിക്കുന്നു. അപ്പോഴും അത് സുശീലിന്റെ വീടാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. വീട്ടിൽ വൃദ്ധയായ മാതാവ് മാത്രമേ ഉള്ളുവെന്ന് മനസ്സിലാക്കിയ കരുണ, വീട്ടിലെ അത്യാവശ്യ ജോലികളും ചെയ്തു. പെട്ടെന്ന് കടന്നു വന്ന സുശീൽ കരുണയുടെ പ്രവൃത്തിയിൽ ആകൃഷ്ടനായി, കൂടുതൽ അവളോട് സ്നേഹം തോന്നി.
സുശീലിന്റെ മാതാവ്, ഇതിനിടെ കുടുംബത്തോടൊപ്പം കാശ്മീരിലേയ്ക്ക് ഒരു യാത്ര പോകുന്നു. സുശീലിനെ പഠനത്തിൽ സഹായിച്ച വ്യക്തിയുടെ മകളായ കുസുമുമായി സുശീലിന്റെ വിവാഹം നടത്തുന്നു. തിരികെയെത്തുന്ന സുശീലിനെ കണ്ട് കരുണ വളരെയേറെ ദുഖിതയായി. പക്ഷേ, കരുണയുമായി സുശീലിന് ബന്ധം ഉണ്ടെന്ന് പറഞ്ഞ് അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ കുസും, നിസ്സാരകാരണങ്ങൾക്ക് പോലും വഴക്കുണ്ടാക്കി. ഇതറിഞ്ഞ സുശീൽ, ഇതിൽ ഇടപെടുകയും, സാധാരണ ഹിന്ദി സിനിമയിൽ കാണുന്ന ഒരു കാർ ചേയ്സിനെത്തുടർന്ന് കുസും കൊല്ലപ്പെടുകയും ചെയ്യുന്നു. സിനിമയുടെ അവസാനം സുശീലും കരുണയും ഒന്നിക്കുന്നു.
ഈ ചിത്രത്തിലെ ‘അജീബ് ദസ്താ ഹൈ…’ എന്ന ഗാനം വളരെ ചെറിയ പ്രായം മുതൽ എന്നെ ആകർഷിച്ചിട്ടുണ്ട്. അത് പരിഭാഷപ്പെടുത്താൻ ഒരു ശ്രമം. ഈ ഗാനരംഗത്ത് രാജ് കുമാറും മീനാകുമാരിയും. രചന ശൈലേന്ദ്ര, പാടിയത് ലതാ മങ്കേഷ്കർ.
ajeeb | Online Karaoke
ajeeb | Online Karaoke
Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
Yeh manzile hai kaunsi
എന്തൊരു വിധിയാണിത്
Na voh samajh sake na hum
എന്തൊരു വിധിയാണിത്
Na voh samajh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനും
Yeh roshni ke saath kyoon, Dhuaan utha chiraag se
Yeh roshni ke saath kyoon, Dhuaan utha chiraag se
തീയോടൊപ്പം പുകയും ഉയരുന്നതെന്തുകൊണ്ടാണ്
Yeh khwaab dekhti hoon main
Yeh khwaab dekhti hoon main
Ke jag padi hoon khwaab se
ഞാൻ സ്വപ്നം കാണുകയായിരുന്നു
ഇപ്പോൾ ഞാനുണർന്നു
Ajeeb daastaan hai yeh
Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
Yeh manzile hai kaunsi
എന്തൊരു വിധിയാണിത്
Na voh samajh sake na hum
Na voh samajh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനും
Mubaarakein tumhe ke tum
Mubaarakein tumhe ke tum
Kisi ke noor ho gaye
ആരുടെയോ പ്രേമഭാജനമായതിൽ നിനക്കഭിനന്ദനം
Kisi ke itne paas ho
Kisi ke itne paas ho
എങ്കിലും നീയെന്നോട് വളരെയടുത്താണ്
Ke sab se door ho gaye
Ke sab se door ho gaye
മറ്റെല്ലാവരിൽ നിന്നും ദൂരെയാണ്
Ajeeb daastaan hai yeh
Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
Yeh manzile hai kaunsi
എന്തൊരു വിധിയാണിത്
Na voh samajh sake na hum
Na voh samajh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനും
Kisi ka pyaar leke tum
Kisi ka pyaar leke tum
Naya jahan basaaoge
ആരുടെയോ സ്നേഹം ഉൾക്കൊണ്ട് നീ
ഒരു പുതുജീവിതം തുടങ്ങി
Yeh shaam jab bhi aayegi
Yeh shaam jab bhi aayegi
Tum humko yaad aaoge
ഈ സായാഹ്നത്തിൽ നീ എന്റെ ഓർമ്മയിൽ നിറയുന്നു
Ajeeb daastaan hai yeh
Ajeeb daastaan hai yeh
ഇതൊരു വിചിത്രമായ കഥ തന്നെ
Kahan shuru kahan khatam
Kahan shuru kahan khatam
എവിടെ തുടങ്ങിയെന്നറിയില്ല, എവിടെത്തീർന്നെന്നും അറിയില്ല
yeh manzile hai koun se
എന്തൊരു വിധിയാണിത്
na woh samjh sake na hum
അവനും മനസ്സിലാക്കിയില്ല, ഞാനുംna woh samjh sake na hum
സാറ റാസ പാടിയത് കാണാം, കേൾക്കാം
3 comments:
വളരെ ചെറിയ പ്രായം മുതൽക്കേ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനം, അതിന്റെ ഈണമാണോ, വരികളാണോ, വിഷ്വലുകളാണോ ആകർഷകം....പറയാൻ വയ്യ....
ഇതൊരു വിചിത്രമായ കഥ തന്നെ
അതി മനോഹരമായ ഗാനം......തരക്കേടില്ലാതെ വിവർത്തനം ചെയ്തുവല്ലോ....അഭിനന്ദനങ്ങൾ കേട്ടൊ.
നേരത്തേ കേട്ടിരുന്നു. അന്നു കമന്റ് ഇട്ടില്ല .
ഇന്നു വീണ്ടും കേട്ടു. അർഥം മനസ്സിലായപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടമായി ഗോപൂന്റെ പ്രിയഗാനത്തിലെ എല്ലാപാട്ടുകളും.നന്ദി നന്ദി...
Post a Comment