1930 കളിലും 40 കളിലും ഹിന്ദി ചലചിത്രരംഗത്ത്, അഭിനേതാക്കൾ തന്നെ പാടി അഭിനയിക്കുന്ന രീതിയായിരുന്നു. അന്നത്തെ പ്രമുഖതാരങ്ങളായ സുരയ്യ, തലത്ത് മെഹമൂദ്, പഹാരി സന്യാൽ, കാനൻ ദേവി, എന്തിന് അശോക് കുമാർ പോലും തങ്ങളുടെ രംഗത്ത് പാടി അഭിനയിച്ചവരാണ്. 1950 കളിലാണല്ലോ മുഹമ്മദ് റാഫിയും ലതാ മങ്കേഷ്കറും മുകേഷും ഒക്കെ സ്പെഷ്യലിസ്റ്റ് ഗായകരായി അരങ്ങത്തെത്തിയത്.
1940ൽ പുറത്തു വന്ന ചിത്രമാണ് സിന്ദഗി. കെ.എൽ സൈഗാൾ (1904-1947), ജമുന (919-2005), പഹാരി സന്യാൽ (1906-1974), സിത്താര ദേവി (190-2014) തുടങ്ങിയവർ മുഖ്യവേഷമിട്ട ചിത്രം സംവിധാനം ചെയ്തത് പ്രമതേഷ് ബറുവയാണ്. പങ്കജ് മല്ലിക്കിന്റെ സംഗീതത്തിൽ പിറന്ന ഏഴു ഗാനങ്ങൾ എക്കാലത്തെയും പ്രിയപ്പെട്ടവയാണ്. അതിൽതന്നെ, ഇപ്പോഴും യുവത്വം വിട്ടുമാറാത്ത സുന്ദരമായ പ്രണയഗാനമാണ് .. സോജാ രാജകുമാരീ... എന്നത്. കുന്ദൻലാൽ സൈഗൾ എന്ന കെ.എൽ.സൈഗളിന്റെ മാന്ത്രിക സ്വരം എന്നും ഒരനുഭൂതി തന്നെയാണ്. 42 വയസ്സിൽ ജീവിതത്തോട് വിടപറയുമ്പോൾ തന്റെ ഹ്രസ്വമായ 15 വർഷത്തെ ചലച്ചിത്രജീവിതത്തിൽ 36 ചിത്രങ്ങളിൽ നിറഞ്ഞു നിന്നു.
1940കളുടെ അവസാനത്തോടെയാണ് കിഷോർ കുമാറും മുകേഷും ഒക്കെ പിന്നണിഗാനരംഗത്ത് എത്തിയത്. അതിൽ മുകേഷ്, കുറെയൊക്കെ സൈഗളിന്റെ ശൈലിയിൽ തന്നെയാണ് പാടിത്തുടങ്ങിയത്. പിന്നീട്, സംഗീതസംവിധായകൻ നൌഷാദ് അലിയുടെ പ്രോത്സാഹനത്തിലാണ് മുകേഷ് സ്വന്തം ശൈലിയിലേയ്ക്ക് മാറിയത്. പിന്നീട് പല വേദികളിലും മുകേഷ്, കെ.എൽ.സൈഗളിന്റെ ഗാനങ്ങൾ സ്വന്തം ശൈലിയിൽ പാടിയിട്ടുണ്ട്.
പഴയ ഹിന്ദി ഗാനങ്ങൾ ആസ്വദിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ പ്രധാനപ്പെട്ടതാണ് “സോജാ രാജകുമാരീ... സോജാ”. വർഷം എൺപത് കഴിഞ്ഞിട്ടും ഇപ്പോഴും പ്രണയിതാക്കളുടെ പ്രിയപ്പെട്ടതായി നിലനിൽക്കുന്നു എന്നതു തന്നെ ഈ ഗാനത്തിന്റെ മഹത്വമല്ലേ. ഈ ചിത്രതിന്റെ പ്രിന്റുകളൊന്നും തന്നെ ഇന്ന് ലഭ്യമല്ല.
“സോജാ രാജകുമാരീ...” പരിഭാഷപ്പെടുത്താൻ എന്റെ എളിയ ശ്രമം

സൈഗാളിന്റെ
സ്വരം
|
ലതാമങ്കേഷറുടെ
സ്വരം
|
|
|
So jaa, main bali harii, so jaa
So jaa Rajakumari, so jaa
ഉറങ്ങൂ എന്റെ രാജകുമാരീ ഉറങ്ങൂ
ഉറങ്ങൂ എന്റെ പ്രിയപ്പെട്ടവളേ ഉറങ്ങൂ
ഉറങ്ങൂ എന്റെ രാജകുമാരീ ഉറങ്ങൂ
So jaa, meethe sapne aayen
Sapnon men pi daras dikhayen
Udkar roopnagar men jaayen
ഉറങ്ങൂ... മധുരസ്വപ്നങ്ങൾ ഓടിവരട്ടേ
സ്വപ്നത്തിൽ നിന്റെ പ്രിയപ്പെട്ടവൻ വന്നണയട്ടേ
നിങ്ങളൊന്നിച്ച് ആ മായാലോകത്തേയ്ക്ക് ഉയരൂ
Roopnagar ki sakhiyaan aayen
Raja ji mala pahnayen
Choomen mang tiharii, so jaa
So jaa Rajakumari, so jaa
ആ മായാലോകത്തിൽ സഖിമാരൊക്കെ വരട്ടേ
രാജകുമാരൻ നിന്നെ പുഷ്പഹാരം അണിയിക്കട്ടേ
അവൻ നിന്റെ നെറ്റിയിലൊരു മണിമുത്തം തന്നിടട്ടേ
ഉറങ്ങൂ രാജകുമാരീ... ഉറങ്ങൂ
0 comments:
Post a Comment