Credit of videos goes to original uploaders, with thanks

Sunday, May 24, 2020

ഒരു പ്രണയത്തിന്റെ ഗാനം.... Ek pyaar ka naguma hai

1972 ൽ പുറത്തിറങ്ങിയ ചിത്രമാണ് ശോർ. മനോജ്കുമാർ (1934 -  ) കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹം തന്നെയായിറ്റുന്നു നായകൻ.  ജയഭാദുരി (ജയ ബച്ചൻ, 1948-  ), നന്ദ (1939-2014), കാമിനി കൌശൽ (1927-  ), അസ്രാണി (1941-  ), മനോരമ തുടങ്ങിയവർ വേഷങ്ങളിട്ടു.

പല പഴയകാല ഹിന്ദി സിനിമലളിലെയും പോലെ ദുരന്തങ്ങളുടെ ഒരു ക്ലീഷേ തന്നെ ഈ ചിത്രത്തിലും.  നായകൻ ശങ്കറിന്റെ (മനോജ്കുമാർ) ഭാര്യ (നന്ദ) ഒരപകടത്തിൽ, സ്വന്തം മകനെ രക്ഷിക്കാനുള്ള ശ്രത്തിനിടെ മരിച്ചു.  എന്നാൽ അപകടത്തിൽ മകന് സംസാരശേഷി നഷ്ടപ്പെട്ടു.  സംസാരശേഷി വീണ്ടെടുക്കാനുള്ള ഓപ്പറേഷനു വേണ്ടി നായകൻ വളരെയേറെ കഷ്ടപ്പെട്ട് പണമുണ്ടാക്കി. ഓപ്പറേഷൻ വിജയകരമായി, അടുത്ത ദിവസം ശങ്കറിന് മകനുമായി സംസാരിക്കാമെന്ന് ഡോക്ടർ പറയുന്നു.  ശങ്കർ അന്ന് ജോലിക്ക് പോകുന്നു.  അമിത സന്തോഷത്താൽ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്ത ശങ്കറിന് ഫാക്ടറിയിൽ മെഷീനുകൾക്കിടയിൽപ്പെട്ട് ഒരു അപകടമുണ്ടായി.  അപകടത്തിൽ കേൾവിശക്തി നഷ്ടമായ ശങ്കറിന് തന്റെ മകന്റെ ശബ്ദം കേൾക്കാനുള്ള വിധിയുണ്ടായില്ല. (ഈ ചിത്രം 1984ൽ ഒസൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചിട്ടുണ്ട്.  കെ.ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻ, രാധിക, നളിനി തുടങ്ങിയവർ അഭിനയിച്ചു) നാടകീയത നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കിയ ചിത്രത്തിലെ ആറ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്  ലക്ഷ്മീകാന്ത്-പ്യാരേലാൽ (ലക്ഷ്മീകാന്ത് പ്യാരേലാൽ കുടൽകർ : 1937-1998, പ്യാരേലാൽ രാം പ്രസാദ് ശർമ്മ :: 1940-   ) ആണ്.  അതിലെ എക്കാലത്തെയും സൂപ്പർഹിറ്റായ ഗാനമാണ്, എക് പ്യാർ കാ നജുമാ..  ഇന്ന് ആ ഗാനം തർജ്ജുമ ചെയ്യാൻ എന്റെ ഒരു എളിയ ശ്രമം.

Ek pyar ka nagma hai, maujon ki rawani hai
ഒരു പ്രണയത്തിന്റെ ഗാനമാണ്, നിർവൃതീയുടെ പ്രവാഹമാണ്
Zindagi aur kuch bhi nahi teri meri kahani hai
നമ്മൾ തമ്മിലുള്ള കഥയല്ലാതെ ജീവിതം മറ്റൊന്നുമല്ല
Ek pyar ka nagma hai, maujon ki rawani hai
ഒരു പ്രണയത്തിന്റെ ഗാനമാണ്, നിർവൃതീയുടെ പ്രവാഹമാണ്
Zindagi aur kuch bhi nahi teri meri kahani hai
നമ്മൾ തമ്മിലുള്ള കഥയല്ലാതെ ജീവിതം മറ്റൊന്നുമല്ല
Ek pyar ka nagma hai
ഒരു പ്രണയത്തിന്റെ ഗാനമാണ്.....

Kuch paakar khona hai, kuch khokar paana hai
ചിലതൊക്കെ നേടുമ്പോൾ ചിലതൊക്കെ കൈവിടും
Jeevan ka matlab toh aana aur jaana hai
ജീവിതത്തിന്റെ അർത്ഥം തന്നെ വരവും പോക്കും ആണ്
Do pal ke jeevan se ek umar churani hai
ക്ഷണനേരത്തെ ഈ ജീവിതത്തിനു വേണ്ടി ഒരു യുഗങ്ങൾ തന്നെ മറക്കേണ്ടി വരും
Zindagi aur kuch bhi nahi teri meri kahani hai
നമ്മൾ തമ്മിലുള്ള കഥയല്ലാതെ ജീവിതം മറ്റൊന്നുമല്ല
Ek pyar ka nagma hai
ഒരു പ്രണയത്തിന്റെ ഗാനമാണ്.....

Tu dhaar hai nadiya ki, main tera kinara hoon
നീയൊരു പുഴയായ്, ഞാനതിൻ തീരമായ്
Tu mera sahara hai, main tera sahara hoon
നീയെനിക്ക് താങ്ങായി, ഞാൻ നിനക്ക് താങ്ങായി
Aankhon mein samandar hai, ashaon ka paani hai
എൻ മിഴികളിൽ ആശകളായ സമുദ്രം നിറയുന്നു
Zindagi aur kuch bhi nahi teri meri kahani hai
നമ്മൾ തമ്മിലുള്ള കഥയല്ലാതെ ജീവിതം മറ്റൊന്നുമല്ല
Ek pyar ka nagma hai
ഒരു പ്രണയത്തിന്റെ ഗാനമാണ്.....

Toofan ko aana hai, aakar chale jaana hai
കൊടുങ്കാറ്റ് വരുകയും പോകുകയും ചെയ്യും
Baadal hai yeh kuch pal ka, chhakar dhal jaana hai
കാർമേഘങ്ങൾ ക്ഷണനേരം മഴപൊഴിച്ചു പോയ് മറയും
Parchaiyan reh jaati, reh jaati nishani hai
നിഴലുകളും പാടുകളുമവശേഷിക്കും
Zindagi aur kuch bhi nahi teri meri kahani hai
നമ്മൾ തമ്മിലുള്ള കഥയല്ലാതെ ജീവിതം മറ്റൊന്നുമല്ല
Ek pyar ka nagma hai, maujon ki rawani hai
ഒരു പ്രണയത്തിന്റെ ഗാനമാണ്, നിർവൃതീയുടെ പ്രവാഹമാണ്
Zindagi aur kuch bhi nahi teri meri kahani hai
നമ്മൾ തമ്മിലുള്ള കഥയല്ലാതെ ജീവിതം മറ്റൊന്നുമല്ല
Ek pyar ka nagma hai
ഒരു പ്രണയത്തിന്റെ ഗാനമാണ്....

യുവഗായിക ശാരികാ സിംഗിന്റെ സ്വരത്തിൽ

0 comments: