Credit of videos goes to original uploaders, with thanks

Sunday, July 3, 2011

രണ്ടു വാക്ക്

             ശാസ്ത്രീയ സംഗീതത്തില്‍ വലിയ അവഗാഹമൊന്നുമില്ലെങ്കിലും എല്ലാത്തരം ഗാനങ്ങളുടെയും ഒരു ആസ്വാദകനാണ് ഞാന്‍.  ഗാനത്തിന്റെ കേള്‍വി സുഖത്തിനൊപ്പം, എല്ലാപേരെയും പോലെ അതിന്റെ സാഹിത്യഭംഗിയും, പശ്ചാത്തലവും, പിന്നണിയും ഒക്കെ ശ്രദ്ധിക്കാറുണ്ട്.   പല സുഹൃദ്സംഗമങ്ങളിലും ഗാനങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാകാറുണ്ട്. 
           വയലാര്‍ എന്ന വിസ്മയവും ശ്രീകുമാരന്‍‌തമ്പി എന്ന അതുല്യ പ്രതിഭയും ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനരചയിതാക്കള്‍ .  സലില്‍ ചൌധുരി, ദക്ഷിണാമൂര്‍ത്തി, എം.കെ.അര്‍ജ്ജുനന്‍ , രവീന്ദ്രന്‍, ജി.ദേവരാജന്‍ തുടങ്ങി സംഗീതസംവിധായകര്‍ എന്നും ഒരു അത്ഭുതം തന്നെ.  ഗായകരില്‍ യേശുദാസ്, ജയചന്ദ്രന്‍ പിന്നെ ഉണ്ണിമേനോനും ജി.വേണുഗോപാലും.  വാണീജയറാം എന്ന ഗായികയുടെ ശബ്ദവും വ്യക്തിത്വവും എന്നും ആരാധനയുണ്ടാക്കുന്നതാണ്.  എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നതാണ് എന്റെ നാട്ടുകാരികൂടിയായ മലയാളത്തിന്റെ സ്വന്തം കെ.എസ്സ്.ചിത്ര.  മലയാളത്തിന്റെ വാനം‌പാടിയെപ്പെറ്റി പറയാന്‍ ഒരിക്കലും വാക്കുകള്‍ മതിയാവില്ല.

             ഹിന്ദിയില്‍ മുകേഷ് ആണ് ഏറ്റവും ഇഷ്ടപ്പെട്ട ഗായകന്‍.  മെലഡി ആലപിക്കാനായി ജനിച്ച ശബ്ദം...ഗീതാ ദത്തിന്റെ ശബ്ദ-ഭാവ മാന്ത്രികത എന്നും ഗൃഹാതുരത്വം തന്നെ. 

             ഈ ബ്ലോഗില്‍ , എനിക്കിഷ്ടപ്പെട്ട ഗാനങ്ങളും, അവയിലെ പ്രത്യേകതകളും പങ്കുവയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.  കൂടുതല്‍ അറിവുകള്‍ പങ്കുവച്ചും, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും പ്രോത്സാഹിപ്പിക്കണേ....
      

5 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

ഈ ബ്ലോഗില്‍, എനിക്കിഷ്ടപ്പെട്ട ഗാനങ്ങളും, അവയിലെ പ്രത്യേകതകളും പങ്കുവയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ അറിവുകള്‍ പങ്കുവച്ചും, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും പ്രോത്സാഹിപ്പിക്കണേ....

വശംവദൻ said... Reply To This Comment

നല്ല ഉദ്യമം.

എല്ലാ ആശംസകളും..

പൈമ said... Reply To This Comment

വരൂ ...നമ്മള് എപ്പോഴും കുടെയുണ്ട്...
തേങ്ങ പൊട്ടിക്കണോ ?
സ്നേഹത്തോടെ പ്രദീപ്‌

Yasmin NK said... Reply To This Comment

നല്ല ഉദ്യമം.എല്ലാ ആശംസകളും..

Mahesh Chandran said... Reply To This Comment

Kudos for initiating an innovative and pathbreaking style of lyrical criticism.

Before commenting too much on your first post need to listen to the song at least thrice.

Hope to have much much more from your intellectual kitty.