ഭാരതത്തിലെ രാഷ്ട്രീയ രംഗത്ത് വളരെയേറെ ചൂടുള്ള ചർച്ചകൾക്കും സംഭവങ്ങൾക്കും കാരണമായ ചിത്രമാണ് ആന്ധി. 1975ൽ പുറത്തുവന്ന ആന്ധി (അർത്ഥം=കൊടുങ്കാറ്റ്), അന്നത്തെ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധിയുടെ ജീവിതവുമായി സാമ്യമുണ്ടെന്ന ചർച്ചയുണ്ടായിരുന്നു. എന്നാൽ ഇന്ദിരാഗാന്ധിയെക്കാളും ബിഹാറിൽ നിന്നുള്ള രാഷ്ട്രീയനേതാവായ ശ്രീമതി.താരകേശ്വരി സിൻഹയുടെ (1926-2007) ജീവിതവുമായിട്ടായിരുന്നു കൂടുതൽ സാമ്യമത്രേ. ശ്രീമതി. ഇന്ദിരാഗാന്ധിയുടെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് ഈ ചിത്രത്തിന് അവർ അധികാരത്തിലിരുന്നപ്പോൾ പ്രദർശനാനുമതി നിഷേധിക്കുകയും 1975ലെ അടിയന്തരാവസ്ഥക്കാലത്ത് നിരോധനം ഏർപ്പെടുത്തുകയും പോലുമുണ്ടായി. എന്നാൽ അടിയന്തരാവസ്ഥയെത്തുടർന്ന് അധികാരത്തിലെത്തിയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചിത്രത്തിന് അംഗീകാരം നൽകുകയും പിന്നീട് ദൂരദർശനിൽ കൂടി പ്രദർശിപ്പിക്കുകയുമുണ്ടായി.
കഥയുടെ ചുരുക്കം:
ജെ.കെ (സഞ്ജീവ് കുമാർ 1938-1985) ഒരു ഹോട്ടൽ മാനേജരായിരുന്നു. ഒരിക്കൽ മദ്യപിച്ച് ലക്കുകെട്ട ആരതിയെ (സുചിത്ര സെൻ 1931- മകൾ മൂൺമൂൺ സെൻ) ഒരാപത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു. ആരതി അറിയപ്പെടുന്ന ഒരു രാഷ്ട്രീയനേതാവിന്റെ മകളായിരുന്നു. സന്ദർഭവശാൽ അവർ തമ്മിൽ പ്രണയത്തിലാകുകയും വളരെ ലഘുവായ ഒരു ചടങ്ങിൽ വിവാഹം കഴിക്കുകയും ചെയ്തു. വർഷങ്ങൾ കടന്നു പോയി…അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉടലെടുക്കുകയും അത് വേർപിരിയലിൽ കലാശിക്കുകയും ചെയ്തു. വളരെ നാളുകൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ആരതി വളരെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയവ്യക്തിത്വമായി വളർന്നിരുന്നു. വീണ്ടും അവർക്കിടയിൽ പ്രണയം ഉടലെടുത്തെങ്കിലും ആരതി, തന്റെ രാഷ്ട്രീയ പ്രതിച്ഛായ ഈ ബന്ധം കാരണം നഷ്ടപ്പെടുത്ത തയ്യാറായില്ല.
കമലേശ്വറിന്റെ കഥ സംവിധാനം ചെയ്തത് പ്രശസ്ത ഗാനരചയിതാവായ ഗുൽസാർ ആണ്. ഭൂഷൺ ബൻബാലിയും ഗുൽസാറും ചേർന്നാണ് തിരക്കഥ രചിച്ചത്. ഗുൽസാറിന്റെ വരികൾക്ക് രാഹുൽ ദേവ് ബർമ്മൻ സംഗീതം നൽകി കിഷോർ കുമാറും ലതാ മങ്കേഷ്കറും ശബ്ദം നൽകിയിരിക്കുന്നു ടൈറ്റിൽ സോങായ ‘സലാം കീജിയേ… പാടിയത് മുഹമ്മദ് റാഫിയും അമിത് കുമാറും ഭുപിന്ദറുമാണ്. നായികാ നായികന്മാരായി സുചിത്രാ സെന്നും സഞ്ജീവ് കുമാറും നിറഞ്ഞു നിൽക്കുന്നു. ഓം ശിവപുരി, മൻമോഹൻ, കമൽ ദീപ്, റഹ്മാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച ചിത്രത്തിനും നടനുമുള്ള ഫിലിംഫെയർ അവാർഡുകൾ ഈ ചിത്രത്തിനു ലഭിച്ചു.
ഈ ചിത്രത്തിലെ, "തേരേ ബിനാ സിന്ദഗി..." എന്ന ഗാനം പരിഭാഷപ്പെടുത്താൻ ഒരു ശ്രമം....
സഹോദരങ്ങളായ ദജുൽ ദവെയും മോനാ റാവലും പാടിയത് കേൾക്കാം
ദീപ സന്തോഷ് പാടിയത്

14 comments:
...നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല....
തെറ്റുകുറ്റങ്ങൾ പറഞ്ഞു തരണം...അഭിപ്രായങ്ങളും... നന്ദി...
Tere bina, zindagi se, koyi shikwa toh nahi...എന്നല്ലേ?
കേൾക്കാൻ സുന്ദരം
"നിന്റെ നിഴലിൽ തലചായ്ക്കാൻ,
തേങ്ങിത്തേങ്ങിക്കരയാൻ ഞാൻ കൊതിക്കുന്നു…
നിന്റെ കണ്ണുകളിലെ നനവ് ഞാൻ കാണുന്നു…
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല."
അർഥം അറിഞ്ഞ് പാട്ടുകേട്ടപ്പോൾ പ്രിയപ്പെട്ട ആരോ മനസ്സിൽ നിറഞ്ഞു നിന്നു
ഇനിയും ഇത്രയും വൈകിക്കേണ്ട അടുത്തതിടാൻ.
നന്നായി, മാഷേ
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല."
പണ്ട് കേട്ട് പരിചയമുള്ള പാട്ടാണെങ്കിലും ഇപ്പോൾ ശരിയായ അർത്ഥം മനസ്സിലാക്കിയുള്ള കേൾവി കൂടുതൽ ആനന്ദം നൽകുന്നു കേട്ടൊ ഗോപു
പ്രിയ ഗോപന് ,
ഈ സദുദ്യമത്തിന് എന്റെ വക ഒരു സല്യൂട് . ഹിന്ദി വശമില്ലാത്തവര്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന ഈ പരിഭാഷാ രീതിയെ അഭിനന്ദിക്കുവാന്‍ സത്യം പറയട്ടെ എന്റെ കയ്യില്‍ വാക്കുകളില്ല . വളരെ ഉപകാരപ്രദവും , അതി മനോഹരവും . ഭാവുകങ്ങള്‍
great work....congrats
ഞാൻ നേരത്തെ കണ്ടിരുന്നു.അപ്പോൾ ഒന്നുമെഴുതാൻ പറ്റിയില്ല. ഈ മനോഹര ഗാനം തെരഞ്ഞെടുത്തതിനു ഒത്തിരി നന്ദി. അഭിനന്ദനങ്ങൾ.
ശശിയേട്ടാ: എന്റെ ബ്ലോഗിൽ ആദ്യമായെത്തിയതിന് ഒരുപാട് നന്ദി..
മിനിടീച്ചറേ : ഒരുപാട് സന്തോഷം
ഉഷാമ്മേ : എന്നും എനിക്ക് പ്രചോദനവും പ്രോത്സാഹനവും ഈ സ്നേഹം തന്നെ...
ശ്രീ : വളരെ സന്തോഷം
മുല്ല : ആദ്യമായി എന്റെ ബ്ലോഗിൽ വന്നതിന് ഒരുപാട് നന്ദി, സന്തോഷം
മുരളിയേട്ടാ: വളരെ വളരെ സന്തോഷം, എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന്...
അബ്ദുൾ ഖാദർ കൊടുങ്ങല്ലൂർ: വളരെ സന്തോഷം, നന്ദി
അഭിലാഷ്: വളരെ സന്തോഷം, വന്നതിനും അഭിപ്രായം അറിയിച്ചതിനും...
എച്മുക്കുട്ടി: താങ്കളുടെ ഒരു പാട്ടോർമ്മ യാണ് ഈ ബ്ലോന് തുടങ്ങാൻ തന്നെ പ്രചോദനം (അതിലെ രണ്ടാമത്തെ കമന്റ്) വളരെ സന്തോഷം എന്റെ ബ്ലോഗ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...
puthiya kaalvaypanallo...vallabhanu pullumaudham ennanallo
Post a Comment