ഫയാസ് ഹഷ്മി എഴുതിയ വളരെ ജനപ്രിയമായ ഗസലാണ് “ ആജ് ജാനേ കീ സിദ് നാ കരോ…”. തന്റെ മാസ്മരിക ശബ്ദം കൊണ്ട് ഈ ഗാനം സുന്ദരമാക്കിയത് ഫരീദാ ഖാനൂം ആണ്. ‘യമൻ കല്യാൺ’ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗസൽ പിന്നീട് ആശാഭോസ്ലേ അടക്കമുള്ള പല പ്രശസ്ത ഗായകരും ആലപിച്ചിട്ടുണ്ട്. മീരാ നായരുടെ, ഗോൾഡൻ ലയൺ’ പുരസ്കാരം നേടിയ ചിത്രമായ മൺസൂൺ വെഡ്ഡിംഗ് എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതമായി ഈ ഗാനം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഫരീദാ ഖാനൂം
കൽക്കട്ടയിൽ 1935ൽ ജനിച്ച്, പഞ്ചാബിലെ അമൃത്സറിൽ വളർന്ന ഫരീദാ ഖാനൂം ഏഴാം വയസ്സിൽ, തന്റെ സഹോദരി മുക്താർ ബീഗത്തിൽ നിന്ന് ഉത്തരേന്ത്യൻ സംഗീതരൂപമായ ‘ഖ്യാൽ’ അഭ്യസിച്ചു തുടങ്ങി. പിന്നീട് ഉസ്താദ് ആഷിക് അലി ഖാനിൽ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1947-ലെ വിഭജനത്തെത്തുടർന്ന് ഫരീദാ ഖാനൂം കുടുംബം പാകിസ്താനിലേയ്ക്ക് കുടിയേറി. 1950ൽ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ച ഫരീദ, പിന്നീട് റേഡിയോ പാകിസ്താനിലൂടെ പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തി. 1960കളിൽ അന്നത്തെ പാകിസ്താൻ രാഷ്ട്രപതി അയൂബ് ഖാൻ ഒരു പൊതുവേദിയിൽ സംഗീത പരിപാടിയ്ക്ക് ക്ഷണിച്ചത് ഫരീദയ്ക്ക് വലിയ അംഗീകാരമായി.
ഇപ്പോൾ ഫരീദ പാകിസ്താനിലെ ലാഹോറിൽ താമസിക്കുന്നു. അവർക്ക് ഒരു പുത്രനും അഞ്ച് പുത്രിമാരും ഉണ്ട്. 2005-ൽ പാകിസ്താൻ അതിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ ‘ഹിലാൽ-ഇ-ഇംതിയാസ്’(Crescent of Excellence) നൽകി ആദരിച്ചു. ടൈംസ് ഓഫ് ഇൻഡ്യ ‘മലിക-ഇ-ഗസൽ’ (Queen of Ghazal) എന്നാണ് വിശേഷിപ്പിച്ചത്.
Aaj jaane ki zid naa karo | Upload Music
Aaj jaane ki zid na karo
Yunhi pehloo mein baithe raho
Aaj jaane ki zid na karo
Haay mar jaayenge, hum to lut jaayenge
Aisi baatein kiya na karo
Aaj jaane ki zid na karo
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
എന്റെ അരികിൽ ഒന്ന് ഇരിക്കൂ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
ഞാൻ മരിച്ചുപോകും; ഞാൻ തകർന്നുപോകും
ഇങ്ങനെയുള്ള കാര്യങ്ങൾ പറയരുതേ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
Tum hi socho zara, kyun na roke tumhe
Jaan jaati hai jab uth ke jaate ho tum
Tumko apni qasam jaan-e-jaan
Baat itni meri maan lo
Aaj jaane ki zid na karo
Yunhi pehloo mein baithe raho
ഒന്ന് ചിന്തിക്കൂ പ്രിയനേ, ഞാനെന്തിന് നിന്നെ തടയുന്നില്ല..
നീ അകന്നു പോകുമ്പോൾ എന്റെ ജീവൻ തന്നെ പോകുന്നു
എന്റെയീ വാക്കുകൾ കേൾക്കൂ, എന്റെ ജീവന്റെ ജീവനല്ലേ
എന്റെ അപേക്ഷയൊന്ന് കേൾക്കൂ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
എന്റെ അരികിൽ ഒന്ന് ഇരിക്കൂ
Waqt ki qaid mein zindagi hai magar
Chand ghadiyan yehi hain jo aazad hain
Inko khokar mere jaan-e-jaan
Umr bhar na taraste raho
Aaj jaane ki zid na karo
ജീവിതം സമയത്തിന്റെ ബന്ധനത്തിലേണെങ്കിലും
ചില നിമിഷങ്ങൾ സ്വതന്ത്രമാണല്ലോ
അവ നഷ്ടപ്പെടുത്തരുതെ, എന്റെ ജീവന്റെ ജീവനല്ലേ നീ
അവ നഷ്ടപ്പെടുത്തി ജീവിതത്തിൽ ദുഃഖിക്കരുതേ
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
Kitna maasoom rangeen hai yeh sama
Husn aur ishq ki aaj mein raaj hai
Kal ki kisko khabar jaan-e-jaan
Rok lo aaj ki raat ko
Aaj jaane ki zid na karo
Yunhi pehloo mein baithe raho
Aaj jaane ki zid na karo
Haay mar jaayenge, hum to lut jaayenge
Aisi baatein kiya na karo Aaj jaane ki zid na karo
എത്ര മനോഹരവും നിഷ്കളങ്കവുമാണ് ഈ ഋതു …
സ്നേഹവും സൗന്ദര്യവും ഇവിടെ നിറഞ്ഞു നിൽക്കുന്നു…
നാളെയെക്കുറിച്ച് ആർക്കറിയാം, എന്റെ ജീവന്റെ ജീവനല്ലേ നീ…
ഈ രാത്രി മായാതിരുന്നെങ്കിൽ…
ഇന്നു തന്നെ പോകണമെന്ന് ശഠിക്കരുതേ (നീ)
എന്റെ അരികിൽ ഒന്ന് ഇരിക്കൂ
വർഷങ്ങൾക്കു ശേഷം ഫരീദാ ഖാനൂം ഈ ഗാനം സദസ്സിന്റെ മുന്നിൽ ആലപിക്കുന്നത് കാണൂ…. ഇവിടെ പശ്ചാത്തലത്തിൽ തബല വായിച്ചിരിക്കുന്നത് ഗസൽ സംഗീതത്തിന്റെ തനതായ സൗന്ദര്യം ഉൾക്കൊള്ളാതെയാണെന്ന വിമർശനം ഉണ്ട്.
ആശാ ബോസ്‌ലേ ഈ ഗാനം പാടിയത് കാണാം
നീതാ പാണ്ഡേ പാടിയത്….
ഗുജറാത്തി ഗായിക ഡോ.ഗോപ ചക്രബർത്തിയുടെ ആലാപനം
6 comments:
എത്ര മനോഹരവും നിഷ്കളങ്കവുമാണ് ഈ ഋതു …
സ്നേഹവും സൗന്ദര്യവും ഇവിടെ നിറഞ്ഞു നിൽക്കുന്നു…
നാളെയെക്കുറിച്ച് ആർക്കറിയാം, എന്റെ ജീവന്റെ ജീവനല്ലേ നീ…
ആര്‍ക്കു മൊന്നു മരിയാത്ത നാളയെ കുറിച്ചു ആശങ്ക പാങ്കു വയ്ക്കുന്ന സുഹൃത്തെ ,സുന്ദരമായ ഈ ലികത്തെ കുറിച്ചു ചിന്തിക്കു .എന്റെ ബ്ലോഗ് വായിക്കുക അഭിപ്രായം എഴുതുക
"cheathas4you-safalyam.blogspot.com "
cheathas4you-soumyam.blogspot.com
Waqt ki qaid mein zindagi hai magar
Chand ghadiyan yehi hain jo aazad hain
Inko khokar mere jaan-e-jaan
Umr bhar na taraste raho
Aaj jaane ki zid na karo ....
ജീവിതത്തിൽ ആദ്യമായി ഞാൻ പൂർണ്ണമായും ഒരു ഗസൽ ആസ്വദിച്ചു. നന്ദി മോനേ.
ഈ ബ്ലോഗ് പലർക്കും അറിയില്ല എന്നു തോന്നുന്നു... അറിഞ്ഞാൽ എല്ലാവരും വന്നു കേൾക്കും എന്നു ഉറപ്പാണ്..
ഒരുപാട് ഗസലും പാട്ടുകളും പ്രതീക്ഷിക്കുന്നു
നല്ല selection ഗോപു.. ഫരിദ ഖാനും ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ത്രീ ശബ്ദത്തിന്റെ ഉടമ.. എന്നാല്‍ അവര്‍ ഒരു സിനിമ ഗായിക അല്ലാത്തതു കൊണ്ട് അത്ര ഫേമസ് അല്ല atleast among Indian audiances.. എത്ര കേട്ടാലും മതിവരാത്ത ഒരു ഗസല്‍...
ഉഷാമ്മേ, ഒരുപാട് സന്തോഷം ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ... ഇനിയും ഒരുപാട് പ്രോത്സാഹനവും സ്നേഹവും തരണേ....
ജയന്ത്, വളരെ നന്ദി, വീണ്ടും വന്നതിനും അഭിപ്രായം പഞ്ഞതിനും പ്രോത്സാഹനത്തിനും. ഇനിയും നല്ല നല്ല ഗാനങ്ങൾ ശ്രമിക്കാം... ആശംസകൾ
cheathas4you, കവിതയുടെ സാരസ്യവും ഭാവനയും ആസ്വദിക്കാൻ ശ്രമിക്കൂ സുഹൃത്തേ. ഇതൊന്നും എന്റെ സൃഷ്ടിയല്ല. ആ ജീനിയസ്സുകളെ അംഗീകരിക്കാൻ ശ്രമിക്കൂ...
ഈ ഗസൽ കേൾപ്പിച്ചതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല.....ഒത്തിരി പ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും തികച്ചും അപ്രതീക്ഷിതമായി കേൾക്കാൻ കഴിഞ്ഞതിൽ വലിയ ആഹ്ലാദമുണ്ട്... ഗോപുവിന് എല്ലാ നന്മകളും എന്നുമുണ്ടാകട്ടെ.
Post a Comment