ഹിന്ദി സംഗീത രംഗത്ത് ഒരു വികാരമാണല്ലോ മുഹമ്മദ് റാഫി. 1966ൽ പുറത്തുവന്ന സൂരജ് എന്ന ചിത്രത്തിൽ റാഫി പാടിയ ‘ബഹാരോം ഫൂൽ ബർസാവോ…” എന്ന ഗാനം മെലഡിയുടെ ഗണത്തിൽ എന്നും ഒരു വിസ്മയം തന്നെയാണ്. എസ്സ്.കൃഷ്ണമൂർത്തി നിർമ്മിച്ച് ടി.പ്രകാശ് റാവു സംവിധാനം ചെയ്ത ചിത്രമാണ് സൂരജ്. തെന്നിന്ത്യൻ താരറാണിയായിരുന്ന വൈജയന്തിമാലയാണ് (1936 ആഗസ്റ്റ് 13 - ) ഇതിലെ നായിക, നായകൻ രാജേന്ദ്രകുമാറും (1929 ജൂലൈ 20 – 1999 ജൂലൈ 12 – മകൻ കുമാർ ഗൗരവ്). ഇവരെക്കൂടാത, അജിത്, മുംതാസ്, ജോണിവാക്കർ, ഭാരതി വിഷ്ണുവർദ്ധൻ, ലളിത പവാർ, നീതു സിംഗ് തുടങ്ങിയവർ അണിനിരക്കുന്നു.
ശൈലേന്ദ്രയും ഹസ്രത്ത് ജയ്പുരിയും എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ - ജയ്കിഷൻ ജോഡിയാണ് (ശങ്കർ സിംഗ് രഘുവംശി – ജൈകിഷൻ ദയാഭായ് പങ്കൽ). മികച്ച സംഗീത സംവിധായകൻ, ഗായകൻ, ഗാനരചന എന്നീ മൂന്ന് ഫിലിം ഫെയർ അവാർഡുകൾ ഈ ഗാനം നേടിയിട്ടുണ്ട്.
Bahaaron phool barsaao, mera mehboob aaya hai
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമ വന്നെത്തിയല്ലോ
Mera mehboob aaya hai
Mera mehboob aaya hai
എന്റെ പ്രിയതമ വന്നെത്തിയല്ലോ…
Hawaaon raagini gaao, mera mehboob aaya hai
Hawaaon raagini gaao, mera mehboob aaya hai
തെന്നലേ നീ പാടൂ രാഗം, എന്റെ പ്രിയതമ വന്നെത്തിയല്ലോ
Mera mehboob aaya hai
Mera mehboob aaya hai
എന്റെ പ്രിയതമ വന്നെത്തിയല്ലോ…
O laali phool ki mehndi laga in gore haathon mein
പൂവിന്റെ ശോണിമയെൻ പ്രിയയുടെ സുന്ദരകരങ്ങളിൽ മൈലാഞ്ചിയായ് പടരൂ..
Utar aa ae ghata kaajal laga in pyaari aankhon mein
Utar aa ae ghata kaajal laga in pyaari aankhon mein
കാർമേഘമേ താഴ്ന്നുവന്നെൻ പ്രിയയുടെ നയനങ്ങളിൽ സുറുമയായ് പടരൂ…
Sitaaron maang bhar jaao, mera mehboob aaya hai
Sitaaron maang bhar jaao, mera mehboob aaya hai
താരകളേ എൻപ്രിയയുടെ മുടിയിഴകളിൽ പൂത്തിറങ്ങൂ
Mera mehboob aaya hai
Mera mehboob aaya hai
എൻ പ്രിയതമയിതാ വന്നെത്തിയല്ലോ….
Bahaaron phool barsaao, mera mehboob aaya hai
Bahaaron phool barsaao, mera mehboob aaya hai
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമ വന്നെത്തിയല്ലോ
Mera mehboob aaya hai
Mera mehboob aaya hai
എൻ പ്രിയതമയിതാ വന്നെത്തിയല്ലോ….
Nazaaron har taraf ab taan do ek noor ki chaadar
Nazaaron har taraf ab taan do ek noor ki chaadar
കാഴ്ചകളേ എല്ലായിടത്തും പ്രകാശം പരത്തൂ
Bada sharmila dilbar hai, chala jaaye na sharmaakar
Bada sharmila dilbar hai, chala jaaye na sharmaakar
ലജ്ജാവതിയായ എന്റെ പ്രിയതമ നമ്രമുഖിയായ് കടന്നുപോകും
Zara tum dil ko behlaao, mera mehboob aaya hai
എന്റെ ഹൃദയത്തെ തലോടൂ, എന്റെ പ്രിയതമയിതാ വന്നെത്തി
Mera mehbooba aaya hai
Mera mehbooba aaya hai
എന്റെ പ്രിയതമയിതാ വന്നെത്തി
Bahaaron phool barsaao, mera mehboob aaya hai
Mera mehboob aaya hai
Bahaaron phool barsaao, mera mehboob aaya hai
Mera mehboob aaya hai
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമയിതാ വന്നെത്തി
എന്റെ പ്രിയതമയിതാ വന്നെത്തി
Sajaayi hai jawaan kaliyon ne ab yeh sej ulfat ki
Sajaayi hai jawaan kaliyon ne ab yeh sej ulfat ki
ഈ സ്നേഹശയ്യ പൂമൊട്ടുകളാൽ അലങ്കരിച്ചൂ
Inhe maaloom tha aayegi ek din ruth mohabbat ki
Inhe maaloom tha aayegi ek din ruth mohabbat ki
ഒരുനാൾ പ്രണയത്തിന്റെ തെന്നൽ ഇതിലേവരുമെന്നവയ്ക്ക് അറിയാമായിരുന്നു
Fizaaon rang bikhraao, mera mehboob aaya hai
Fizaaon rang bikhraao, mera mehboob aaya hai
നിറങ്ങൾ വാരിച്ചൊരിയൂ, എന്റെ പ്രിയതമയിതാ വന്നെത്തി
Mera mehboob aaya hai
Mera mehboob aaya hai
എന്റെ പ്രിയതമയിതാ വന്നെത്തി
Hawaaon raagini gaao, mera mehboob aaya hai
Hawaaon raagini gaao, mera mehboob aaya hai
തെന്നലേ നീ പാടൂ രാഗം, എന്റെ പ്രിയതമയിതാ വന്നെത്തി
Mera mehboob aaya hai
Mera mehboob aaya hai
എന്റെ പ്രിയതമയിതാ വന്നെത്തി
Bahaaron phool barsaao, mera mehboob aaya hai
Bahaaron phool barsaao, mera mehboob aaya hai
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമയിതാ വന്നെത്തി
എന്റെ പ്രിയതമയിതാ വന്നെത്തി Mera mehboob aaya hai
3 comments:
വസന്തമേ പൂവുകൾ ചൊരിയൂ, എന്റെ പ്രിയതമ വന്നെത്തിയല്ലോ
ഗാനം പരിചയപെടുത്തുന്നതിനു വളരെയധികം നന്ദി
"Inhe maaloom tha aayegi ek din ruth mohabbat ki
ഒരുനാൾ പ്രണയത്തിന്റെ തെന്നൽ ഇതിലേവരുമെന്നവയ്ക്ക് അറിയാമായിരുന്നു
Fizaaon rang bikhraao, mera mehboob aaya hai
നിറങ്ങൾ വാരിച്ചൊരിയൂ, എന്റെ പ്രിയതമയിതാ വന്നെത്തി"
അപ്പോൾ അതാണ് കാര്യം.കല്യാണം വന്നു അല്ലേ.സന്തോഷത്തോടെ ഗംഭീരമായി ജീവിക്കുക.എല്ലാ അനുഗ്രഹവും ജീവിതത്തിൽ ഉണ്ടാകട്ടെ.പ്രാർഥിക്കുന്നു.
നല്ല ഭംഗിയായി തർജ്ജമ ചെയ്തിരിക്കുന്നു.
അസ്സലായിട്ടൊണ്ട് മോനേ
Post a Comment