Credit of videos goes to original uploaders, with thanks

Sunday, April 21, 2013

മഞ്ഞ് തുള്ളി പോലൊരു പെൺകുട്ടി.... Ek Ladki ko dekha......



       നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യനാളുകളായ 1940കളിൽ നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് 1942 എ ലവ് സ്റ്റോറി. 1994 ഏപ്രിൽ 15നാണ് ഈ ചിത്രം റിലീസ് ചെയ്തത്.  വെറും 50 ലക്ഷം രൂപയാണത്രേ ഈ ചിത്രത്തിന്റെ ബജറ്റ്. വിധു വിനോദ് ചോപ്ര നിർമ്മിച്ച് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ അനിൽ കപൂറും മനീഷാ കൊയ്‌രാളയും നായികാനായകന്മാരാകുന്നു. 
പ്രധാന വേഷങ്ങളിൽ ജാക്കി ഷെറീഫും മ്നുപം ഖേറും ഡാനി ഡെങ്സോങ്ഗ്പാ, പ്രാൺ തുടങ്ങിയവർ അണിനിരക്കുന്നു.  സഞ്ചയ് ലീലാ ബൻസാലി തിരക്കഥയും കാംനാചന്ദ്ര സംഭാഷണവും എഴുതിയ ചിത്രത്തിലെ ഗാനങ്ങൾ ജാവെദ് അഖ്തർ രചിച്ചിരിക്കുന്നു.  ഹിന്ദി ചലചിത്ര സംഗീതരംഗത്തെ ഇതിഹാസമായ രാഹുൽ ദേവ് ബർമ്മൻ (ആർ.ഡി.ബർമ്മൻ) ഈണം നൽകിയ ഒൻപത് ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.  അനേകം ഹിറ്റുകൾ ഹിന്ദി സിനിമയ്ക്ക് സമ്മാനിച്ച ആർ.ഡി.ബർമ്മൻ അവസാനമായി സംഗീതസംവിധാനം ചെയ്യാമെന്ന് ഏറ്റിരുന്ന ചിത്രമാണത്രേ പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത്. പക്ഷേ ഇതിന്റെ പണികൾ തുടങ്ങുന്നതിനു മുൻപു തന്നെ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു.  1942 എ ലവ് സ്റ്റോറി അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് പുറത്തു വന്നത്.
        ബ്രിട്ടീഷ് ഭരണകാലത്ത്, ബ്രിട്ടീഷുകാരുടെ ദാസന്മാരായവരും, ബ്രിട്ടിഷുകാർക്കെതിരെ സമരം നടത്തുന്നതുമായ ഇൻഡ്യാക്കാർ ഉണ്ടായിരുന്നല്ലോ.  അത്തരത്തിൽ, ബ്രിട്ടീഷുകാരുടെ വിനീതദാസനായിരുന്ന ദിവാൻ ഹരിസിംഗിന്റെ (മനോഹർ സിംഗ്) മകനായ നരേൻ സിംഗും (അനിൽ കപൂർ) ബ്രിട്ടീഷ്  സാമ്രാജ്യത്തിനെതിരെ പോരാടുന്ന രഘുവീർ സിംഗിന്റെ മകൾ രാജേശ്വരി പഥക്കും തമ്മിൽ ഉള്ള പ്രണയവും അവർക്ക് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രധാന  പ്രതിപാദ്യവിഷയം.  ഭാരതത്തിന്റെ സ്വാതന്ത്ര്യസമര രംഗത്തെ വിവിധ രംഗങ്ങളും സംഭവങ്ങളും ചിത്രത്തിന് മിഴിവേകുന്നു. 

        ഈ ചിത്രത്തിൽ കുമാർ സാനു ആലപിച്ച ‘ഏക് ലഡ്കി കൊ ദേഖാ’ എന്ന ഗാനത്തിലെ പ്രണയതീവ്രത അതീവ  ഹൃദ്യമാണല്ലോ.  ജാവെദ് അഖ്തറുടെ വരികൾക്ക് ആർ.ഡി.ബർമ്മന്റെ സംഗീതം കൂടിയായപ്പോൾ കുമാർ സാനുവിന്റെ സ്വരം അതീവ ഹൃദ്യമായി.  ഈ വരികൾ  പരിഭാഷപെടുത്താൻ ഒരു ശ്രമം……

Ek Ladki ki | Muziboo




Ek ladaki ko dekha to aisa laga...

ഈ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി..
jaise khilata gulaab

അവളൊരു വിടർന്ന പനിീർപുഷ്പമാണെന്ന്
jaise shaayar ka khvaab
ഒരു കവിയുടെ സ്വപ്നമാണെന്ന്.
jaise ujali kiran
ഒരു മിന്നുന്ന രശ്മിയാണെന്ന്
jaise ban mein hiran
വനത്തിലെ മാൻപേടയാണെന്ന്
jaise chaandani raat
രാത്രിയിലെ ചാന്ദ്രനിലാവെന്ന്
jaise narami baat
ഒരു മൃദുവചനമെന്ന്.
jaise mandir mein ho ek jalta diya
അമ്പലത്തിലെരിയുന്ന ഒരു പൊൻദീപമാണെന്ന്
ek ladaki ko dekha to aisa lagaa...
ഞാനീ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി.
jaise subah kaa ruup
പ്രഭാതത്തിന്റെ സൗന്ദര്യമാണെന്ന്
jaise saradi ki dhuup
ശീതകാലത്തിലെ സൂര്യകിരണമാണെന്ന്.
jaise vinaa ki taan
തന്ത്രിയിലെ നാദമാണെന്ന്
jaise rangon ki jaan
വർണ്ണങ്ങളുടെ മേളമാണെന്ന്
jaise balakhaayein bel
പടരുന്ന ലതയാണെന്ന്
jaise laharon ka khel
ഓളങ്ങളുടെ താളമാണെന്ന്
jaise khushbuu liye aaye thandi havaa
മന്ദാനിലന്റെ സുഗന്ധമാണെന്ന്
ek ladaki ko dekha to aisa laga...
ഞാനീ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി.
jaise naachataa mor
നൃത്തം വയ്ക്കുന്ന തൂവലാനെന്ന്
jaise resham ki dor
ഒരുനേർത്ത പട്ടുനൂലാണെന്ന്.
jaise pariyon ka raag
മാലാഖയുടെ സംഗീതമാണെന്ന്
jaise sandal ki aag
ചന്ദനഗന്ധമുള്ള നാളമാണെന്ന്
jaise solah singaar
സൗന്ദര്യത്തിന്റെ (പതിനാറ്) ആഭരണങ്ങളാണെന്ന്
jaise ras ki phuhaar
മധുകണങ്ങൾ പൊഴിയുകയാണെന്ന്
jaise aahistaa aahistaa badhta nasha
പതിയെപ്പതിയെ വളരുന്ന ലഹരിയാണെന്ന്
ek ladaki ko dekha to aisa laga...
ഞാനീ പെൺകുട്ടിയെ കണ്ടപ്പോളെനിക്ക് തോന്നി.

2 comments:

Gopakumar V S (ഗോപന്‍ ) said... Reply To This Comment

പ്രണയതീവ്രതയുടെ മാന്ത്രിക സ്പന്ദനം....

Echmukutty said... Reply To This Comment

വായിച്ചതാ നേരത്തെ...
മനോഹരമായ ഈ ഗാനത്തെ പരിചയപ്പെടുത്തിയതിനു നന്ദി...